കൊല്ലത്ത് മരിച്ച യുവതിയുടെ ആഭരണങ്ങൾ ആശുപത്രിയിൽ നിന്ന് മോഷണം പോയി... കേസെടുത്ത് പോലീസ്

ഭർത്താവ് കൊലപ്പെടുത്തിയ യുവതിയുടെ ആഭരണങ്ങൾ ആശുപത്രിയിൽ നിന്ന് കളവു പോയി. കൊല്ലത്ത് മൃതദേഹത്തിലെ ആഭരണങ്ങൾ ആശുപത്രിയിൽ നിന്നാണ് മോഷണം പോയത്. പുനലൂർ താലൂക്ക് ആശുപത്രിയിലാണ് സംഭവം നടന്നത്. ആശുപത്രി നഴ്‌സിങ് വിഭാഗത്തിന്റെ പരാതിയിൽ പുനലൂർ പൊലീസ് കേസെടുക്കുകയും ചെയ്തു.
അതേസമയം കൊല്ലപ്പെട്ട ഡിഎംകെ വനിതാ വിഭാഗം കൊല്ലം ജില്ലാ സെക്രട്ടറി ശാലിനിയുടെ മൃതദേഹത്തിലെ ആഭരണങ്ങളാണ് ആശുപത്രിയിൽ നിന്ന് മോഷണം പോയത്. കഴിഞ്ഞ മാസം 22നാണ് ശാലിനി കൊല്ലപ്പെട്ടത്.ശാലിനിയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ഐസക് മാത്യു സമൂഹമാധ്യമത്തിൽ കൊലപാതക വിവരം പോസ്റ്റ് ചെയ്യുകയും ശേഷം പൊലീസിൽ കീഴടങ്ങുകയും ചെയ്തു.
താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്കു മാറ്റുന്നതിനു മുമ്പ് മൃതദേഹത്തിലെ ആഭരണങ്ങൾ അത്യാഹിത വിഭാഗത്തിലെ ജീവനക്കാരി അവിടെയുള്ള അലമാരയില്‍ വെച്ചു.
ഒരു ജോഡി പാദസരം, കമ്മൽ, രണ്ട് മോതിരം, ഒരു വള എന്നിവ ഉൾപ്പെടെ 20 ഗ്രാം തൂക്കമുള്ള ആഭരണങ്ങളാണിവ. സ്വർണം കൈപ്പറ്റാനായി ശാലിനിയുടെ അമ്മ ലീല മൂന്നു ദിവസം മുൻപ് ആശുപത്രിയിൽ എത്തിയപ്പോഴാണ് ആഭരണങ്ങൾ മോഷണം പോയെന്നും പൊലീസിൽ പരാതി നൽകിയെന്നും അധികൃതർ അറിയിക്കുന്നത്.
"
https://www.facebook.com/Malayalivartha






















