സ്വർണവിലയിൽ നേരിയ ആശ്വാസം..സ്വർണ്ണത്തിന് ഇപ്പോൾ ഇടിവാണ് തുടരുന്നത്... സ്വർണവിപണിയിലെ നിക്ഷേപകരുടെ ഇടപെടലാണ് ഇതിന് കാരണമെന്ന് വിദഗ്ധർ..ഇനിയും കുറയും..

സ്വർണ വിലയിൽ വീണ്ടും ചാഞ്ചാട്ടം . വിപണി വിറപ്പിച്ച സർവകാല റെക്കോഡുകൾക്ക് പിന്നാലെ സ്വർണവിലയിൽ നേരിയ ആശ്വാസംകണ്ടുതുടങ്ങിയ ഘട്ടമാണിത്. 97,360 രൂപവരെ എത്തിയ 22 കാരറ്റ് സ്വർണ്ണത്തിന് ഇപ്പോൾ ഇടിവാണ് തുടരുന്നത്. സ്വർണവിപണിയിലെ നിക്ഷേപകരുടെ ഇടപെടലാണ് ഇതിന് കാരണമെന്ന് വിദഗ്ധർ പറയുന്നു.ഇന്ന് സ്വർണവിലയിൽ മാറ്റമില്ല.
ഇന്നലെ രണ്ട് തവണ കുറഞ്ഞ വിപണി വില ഇപ്പോൾ 92,120 രൂപയിലെത്തി നിൽക്കുകയാണ്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 11,515 രൂപയുമാണ് ഇന്ന് നൽകേണ്ടത്. ഇന്നത്തെ 24 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) 12,562 രൂപയും, 22 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) 11,515 രൂപയും 18 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) 9,422 രൂപയുമാണ്. സ്വർണത്തിന്റെ വില നേരെ താഴോട്ട് പോകില്ല, കയറിയും ഇറങ്ങിയും അങ്ങനെ പോകും, പക്ഷേ താഴേക്ക് തന്നെയാകും ഇനിയുള്ള പോക്ക്.
ഒരു ലക്ഷത്തിന്റെ മുകളിൽ ഒക്കെ പോയെന്നിരിക്കും പക്ഷേ വീണ്ടും അത് താഴേക്ക് വരും, വന്നേ തീരൂ.എന്ത് സംഭവിക്കും എന്ന് ഉറപ്പില്ലാത്ത ഒരു അൺസർട്ടൻ വേൾഡ് ആണ് ഈ വ്യാപാര യുദ്ധം മൂലം ട്രംപ് സൃഷ്ടിച്ചിരിക്കുന്നത്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങാതിരിക്കില്ല എന്ന് തന്നെയാണ് നമ്മുടെ പ്രധാനമന്ത്രി പറഞ്ഞുകൊണ്ടിരിക്കുന്നത്. പക്ഷേ യുഎസ്സിൽ നിന്നും പ്രഷർ ഉണ്ട് ,അതിന്റെ ഫലമായിട്ട് തീർച്ചയായിട്ടും വരും കാലങ്ങളിലേക്ക് റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി വെട്ടി കുറയ്ക്കാമെന്ന് കേന്ദ്രം സമ്മതിച്ചിട്ടുണ്ട്.
അത് പതുക്കെ പതുക്കെ പുറത്തുവരികയാണ്.ഇപ്പോൾ യുഎസ്സും അമേരിക്കയും ഇന്ത്യയും തമ്മിൽ വ്യാപാര ചർച്ച നടന്നുകൊണ്ടിരിക്കുകയാണ്. അമേരിക്കയുമായി ട്രേഡ് സർപ്രസ് ഉള്ള രാജ്യമാണ് ഇന്ത്യ. ആ രാജ്യത്തെ പിണക്കി നിർത്തിയാൽ ഇവിടെയുള്ള വ്യാപാര വ്യവസായ സ്ഥാപനങ്ങളും അതുമൂലം സൃഷ്ടിക്കപ്പെടുന്ന തൊഴിലുകളുമാണ് അനുഭവിക്കുക. അതുകൊണ്ട് അമേരിക്കയെ പിണക്കുക എന്നുള്ളതല്ല നമ്മുടെ സമ്പദ്ഘടനയുടെ ആവശ്യങ്ങൾ നിറവേറ്റപ്പെടുമോ എന്നുള്ളതാണ് നമ്മളെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ടത്.
https://www.facebook.com/Malayalivartha
























