വികസനമെന്ന് പറഞ്ഞ് ഞങ്ങളെ ഇങ്ങനെ കൊല്ലണോ ; ഇടുക്കി അടിമാലി കൂമ്പന്‍പാറ മേഖലയിലെ മണ്ണിടിച്ചിലില്‍ പൊട്ടിക്കരഞ്ഞ് ജനം !! അശാസ്ത്രീയ മണ്ണെടുപ്പാണ് ദുരന്തം വരുത്തി വെച്ചത് ; അവരോട് പണിയരുതെന്ന് പറഞ്ഞാല്‍ കേള്‍ക്കില്ലല്ലോ..കാശല്ലെ അവര്‍ക്കൊക്കെ വലുതെന്ന് ഏഴു വയസ്സുകാരി ഫൈഹ പിണറായിയെ വിറപ്പിക്കുന്നു

ദേശീയ പാതക്കായി അശാസ്ത്രീയമായി മണ്ണെടുത്തതാണ് അപകടത്തിന് കാരണം. എത്രയും പെട്ടെന്ന് പണി നിര്‍ത്തിവെക്കണം. ഇനിയൊരു ജീവന്‍ വിട്ടുകൊടുക്കാന്‍ ഞങ്ങള്‍ക്കാകില്ല. മലയിടിച്ചില്‍ ദുരന്തമുണ്ടായ ഇടുക്കി കൂമ്പന്‍പാറയിലെ ജനങ്ങളുടെ കരച്ചിലാണ്. കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ അടിമാലി ലക്ഷം വീട് കോളനി ഭാഗത്ത് മലയിടിഞ്ഞ് വീണുണ്ടായ ദുരന്തം ജനത്തെ ഭയത്തിലാഴ്ത്തിയിരിക്കുന്നു.
മഴ ശക്തമായിട്ടും അത് വകവെക്കാതെ പലയിടത്തും മണ്ണെടുപ്പ് തകൃതിയാക്കി. ഈ ദുരന്തവും സര്‍ക്കാര്‍ സ്‌പോണ്‍സേഡ് ആണെന്ന പ്രതിഷേധം. കഴിഞ്ഞ് മൂന്ന് ദിവസമായി പലതവണ മേഖലയില്‍ മണ്ണിടിഞ്ഞിരുന്നു. ദേശീയ പാതക്കായി മണ്ണ് മാറ്റിയ സ്ഥലത്ത് വലിയ വിള്ളലും രൂപപ്പെട്ടു. ദുരന്തത്തില്‍ ഒരു മരണം സംഭവിച്ചു. ഒരാളുടെ നില അതീവഗുരുതരമാണ്. മണ്ണിടിച്ചിലില്‍ ആ പ്രദേശത്തെ ഒരു കുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചിട്ടുണ്ട്...അവരോട് പണിയരുതെന്ന് പറഞ്ഞാല്‍ കേള്‍ക്കില്ലല്ലോ..കാശല്ലെ അവര്‍ക്കൊക്കെ വലുതെന്നാണ് ഏഴു വയസ്സുകാരി ഫൈഹ കണ്ണീരോടെ പറഞ്ഞത്. എനിക്ക് ഇവിടെ നിന്ന് പോകാന്‍ ഇഷ്ടമല്ലെന്നും കുട്ടി പറയുന്നുണ്ട്.
50 അടിയിലേറെ ഉയരമുള്ള തിട്ടയുടെ വിണ്ടിരുന്ന ഭാഗം ഇടിഞ്ഞ് പാതയിലേക്കും അടിഭാഗത്തുള്ള ആറോളം വീടുകളിലേക്കും പതിക്കുകയായിരുന്നു. അപകട സാധ്യത മുന്നില്‍ക്കണ്ട് ഈ മേഖലയില്‍ നിന്ന് 22 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചതിനാലാണ് വലിയ ദുരന്തം ഒഴിവായത്. അല്ലെങ്കില്‍ മരണസംഖ്യ ഇതിലും ഉയരുമായിരുന്നു. ഈ അപകടം വരുത്തിവെച്ചതാണെന്നും മണ്ണെടുപ്പ് നിര്‍ത്തിവെക്കണമെന്നും നാട്ടുകാര്‍ കട്ടായം പ്രതിഷേധത്തില്‍. അപകട സ്ഥലത്ത് എത്തിയ മന്ത്രി റോഷി അഗസ്റ്റിനെ വളഞ്ഞായിരുന്നു ജനങ്ങള്‍ പൊട്ടിത്തെറിച്ചത്. ജനങ്ങള്‍ ഇളകിയിട്ടും ഒരക്ഷരം പ്രതികരിക്കാതെ മുഖ്യമന്ത്രി മൗനത്തില്‍. അപകടം നടന്ന സ്ഥലത്ത് ദേശീയ പാതക്കായി വീതികൂട്ടുന്ന പ്രവര്‍ത്തികള്‍ പുരോഗമിക്കുകയായിരുന്നു. മണ്ണിടിച്ചില്‍ ഭീഷണിയെത്തുടര്‍ന്ന് മൂന്ന് ദിവസമായി ഈ വഴിയുള്ള ഗതാഗതവും നിരോധിച്ചിരുന്നു. റവന്യു അധികൃതരുടെ കര്‍ശന നിര്‍ദേശത്തെത്തുടര്‍ന്നാണ് ലക്ഷം വീട് ഉന്നതിയിലെ കുടുംബങ്ങളെ സമീപത്തെ സ്‌കൂളില്‍ ആരംഭിച്ച ക്യാമ്പിലേക്ക് മാറ്റി മുന്‍കരുതല്‍ നടപടി സ്വീകരിച്ചത്. രേഖകളെടുക്കാന്‍ വീട്ടിലെത്തിയ ദമ്പതികളായ ബിജുവും സന്ധ്യയുമാണ് അപകടത്തില്‍പ്പെട്ടത്.
അഞ്ച് മണിക്കൂറോളം നീണ്ട ശ്രമകരമായ ദൗത്യത്തിന് ശേഷമാണ് സന്ധ്യയെ പുറത്തെടുത്തത്. ഭക്ഷണം കഴിക്കുന്നതിനായി വീട്ടില്‍ എത്തിപ്പോഴായിരുന്നു വലിയ ശബ്ദത്തോടെ മണ്ണിടിച്ചില്‍ ഉണ്ടായത്. വിവരം അറിഞ്ഞ് നാട്ടുകാര്‍ സ്ഥലത്തെത്തി. ഇതിനിടെ വീടിന് അകത്തുനിന്ന് ദമ്പതികളുടെ നിലവിളി കേള്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ പൊലീസിനെ വിവരം അറിയിച്ചു. പൊലീസും അഗ്‌നിശമനസേനയുമാണ് ആദ്യം സ്ഥലത്തെത്തിയത്. തുടര്‍ന്ന് ജെസിബിയും സ്ഥലത്തെത്തിച്ചു. ജെസിബി ഉപയോഗിച്ച് ആദ്യം മണ്ണ് നീക്കം ചെയ്യുകയാണ് ചെയ്തത്. പിന്നാലെ കോണ്‍ക്രീറ്റ് പാളികളും മാറ്റി. ഇലക്ട്രിക് കട്ടര്‍ ഉപയോഗിച്ച് കമ്പികള്‍ മുറിച്ചു. ചുറ്റിക ഉപയോഗിച്ച് കോണ്‍ഗ്രീറ്റ് പാളികള്‍ സാവകാശം പൊട്ടിച്ചു. ഇതിനിടെ സന്ധ്യ അസ്വസ്ഥത പ്രകടിപ്പിക്കുകയും വെള്ളം നല്‍കുകയും ചെയ്തു. ഓക്‌സിജന്റെ ലഭ്യത കുറഞ്ഞതോടെ അതിനുള്ള സൗകര്യവും ഒരുക്കി. പന്ത്രണ്ട് മണിയോടെ ഡോക്ടര്‍ അടക്കമുള്ള ആരോഗ്യപ്രവര്‍ത്തകും മന്ത്രി റോഷി അഗസ്റ്റിന്‍, ഡീന്‍ കുര്യാക്കോസ് എംപി, എഡിഎം അടക്കമുള്ളവരും സ്ഥലത്തെത്തി. അവസാനഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനം അല്‍പം ദുഷ്‌കരമായിരുന്നു. ബിജുവിന്റെ കാലില്‍ സന്ധ്യയുടെ കാല്‍ കുടുങ്ങിയതായിരുന്നു പ്രതിസന്ധി സൃഷ്ടിച്ചത്. ഇതിന് പുറമേ കെട്ടിടം താഴേയ്ക്ക് പതിയുന്ന സാഹചര്യവുമുണ്ടായി. ഈ വെല്ലുവിളികളെ തരണം ചെയ്താണ് രക്ഷാപ്രവര്‍ത്തകര്‍ സന്ധ്യയെ പുറത്തെടുത്തത്. എന്നാല്‍ ബിജുവിനെ രക്ഷിക്കാനായില്ല. സന്ധ്യയെ രക്ഷാപ്രവര്‍ത്തകര്‍ ആദ്യം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പിന്നാലെ രാജഗിരി ആശുപത്രിയിലേക്കും കൊണ്ടുപോയി.
ഞങ്ങളെത്തിയപ്പോള്‍ വീടിന്റെ മേല്‍ക്കൂര ഇടിഞ്ഞിരിക്കുകയായിരുന്നു. ചെല്ലുമ്പോള്‍ ബിജുവിന് നേരിയ അനക്കമുണ്ടായിരുന്നു. സന്ധ്യയുടെ കഴുത്ത് തൂങ്ങിക്കിടക്കുകയായിരുന്നു. ചോദിച്ചപ്പോള്‍ മറുപടി നല്‍കി. മൂന്ന് നാല് ദിവസമായി ഇവിടെ പണി നടക്കുന്നുണ്ടായിരുന്നു. എന്നിട്ടും മണ്ണ് നീക്കാനുള്ള കാര്യങ്ങള്‍ ചെയ്തിരുന്നില്ല. ഇന്നലെ ഉച്ചയായപ്പോള്‍ ഈ സ്ഥലത്തിന്റെ മേല്‍ ഭാഗത്ത് വിള്ളലുണ്ടായിരുന്നു. അതിന് ശേഷം മെമ്പറെ വിളിച്ച് പറഞ്ഞ് എല്ലാവരെയും മാറ്റിതാമസിപ്പിച്ചു. ബിജുവിന്റെ തറവാട് ഇതിനടുത്താണ്. തറവാട്ടില്‍ നിന്ന് ഭക്ഷണം കഴിക്കാനായി വീട്ടിലേക്ക് പോയതായിരുന്നു. അപ്പോഴേക്കും മണ്ണിടിഞ്ഞു', നാട്ടുകാരില്‍ ഒരാള്‍ പറഞ്ഞു. ഇതിനിടെ മന്ത്രി റോഷി അഗസ്റ്റിന്റെ പ്രസ്താവനകള്‍ വലിയ പ്രതിഷേധത്തിന് വഴിവെച്ചു.
മുന്നറിയിപ്പുകള്‍ ലംഘിച്ചതാണ് നിര്‍ഭാഗ്യകരമായ അപകടത്തിന് കാരണമെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ദേശീയപാതയില്‍ മണ്ണിടിച്ചിലുണ്ടാകുമെന്ന മുന്നറിയിപ്പുണ്ടായിരുന്നു. ഇതിനാല്‍ തന്നെ പ്രദേശത്തെ വീടുകളിലുള്ളവരെ ക്യാമ്പിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരുന്നു. എന്നാല്‍ മാറ്റി പാര്‍പ്പിച്ചിരുന്നിടത്ത് നിന്ന് അവര്‍ വീട്ടിലേക്ക് തിരികെ വരുകയായിരുന്നു. ഇക്കാര്യത്തില്‍ അവര്‍ ശ്രദ്ധിക്കേണ്ടതായിരുന്നു. മുന്നറിയിപ്പ് ലംഘിക്കാന്‍ പാടില്ലായിരുന്നു. നിര്‍ഭാഗ്യവശാല്‍ അവര്‍ വീട്ടില്‍ തിരിച്ചെത്തുകയും അപകടത്തില്‍പെടുകയുമായിരുന്നുവെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. അപകടകരമായ സാഹചര്യങ്ങളില്‍ മുന്നറിയിപ്പ് അവഗണിക്കാന്‍ പാടില്ലെന്നാണ് വ്യക്തിപരമായി ഈ ഘട്ടത്തില്‍ പറയാനുള്ളത്. പ്രകൃതിയോടും ദുരന്തത്തോടും മല്ലടിക്കുക അസാധ്യമാണ്.
അടിമാലി കൂമ്പന്‍പാറയിലുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ച ബിജുവിന്റെ കുടുംബപശ്ചാത്തലം അതിദാരുണമെന്ന് ബന്ധുക്കള്‍. ബിജുവിന്റെ മകന്‍ ഒരു വര്‍ഷം മുമ്പാണ് ക്യാന്‍സര്‍ ബാധിച്ച് മരിച്ചത്. ഈ വേദനകളില്‍ നിന്ന് കരകയറുന്നതിനിടെയാണ് കുടുംബത്തിലേക്ക് മറ്റൊരു ദുരന്തം കൂടി എത്തുന്നത്. ഇന്നലെ രാത്രിയുണ്ടായ മണ്ണിടിച്ചിലില്‍ ദമ്പതികളായ ബിജുവും സന്ധ്യയും അപകടത്തില്‍ പെടുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ ഇരുവരേയും പുറത്തെത്തിച്ചെങ്കിലും ബിജുവിന്റെ ജീവന്‍ രക്ഷിക്കാനായില്ല. ബിജുവിന്റെ മകള്‍ കോട്ടയത്ത് നേഴ്‌സിംഗ് വിദ്യാര്‍ത്ഥിയാണ്. ബിജുവിന് തടിപ്പണിയായിരുന്നുവെന്ന് സന്ധ്യയുടെ പിതാവ് പറഞ്ഞു. കഴിഞ്ഞ വര്‍ഷമാണ് ബിജുവിന്റെ മകന് ക്യാന്‍സര്‍ ബാധിക്കുന്നത്. ചികിത്സ നടത്തിയെങ്കിലും ഒരു വര്‍ഷം മുമ്പ് മരിച്ചു. ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിക്കിടയിലും മകളെ പഠിപ്പിക്കുന്നുണ്ടായിരുന്നു. മറ്റു വരുമാന മാര്‍ഗങ്ങള്‍ ഒന്നുമില്ല. 15 സെന്റ് സ്ഥലമുണ്ടായിരുന്നു. ഇവിടെ വീട് വെച്ച് 10 വര്‍ഷത്തോളമായെന്നും റോഡിന്റെ പണി വന്നതാണ് പ്രശ്‌നമായതെന്നും പിതാവ് പറഞ്ഞു.
അശാസ്ത്രീയവും നിരുത്തരവാദപരവുമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടന്നതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്
ദേശീയപാതയുടെ നിര്‍മ്മാണത്തിന്റെ ഭാഗമായി വീടിരുന്നതിന് സമീപത്തെ വലിയ കുന്ന് ഇടിച്ചുനിരത്തുകയും അതിന്റെ ഒരു ഭാഗം അരിഞ്ഞെടുക്കുകയും ചെയ്തിരുന്നു. ഇതാണ് ഈ ദുരന്തത്തിലേക്ക് നയിച്ച പ്രധാന കാരണമെന്നാണ് വാദം. മഴയില്ലാത്ത സാഹചര്യത്തില്‍ പോലും വലിയ മണ്ണിടിച്ചില്‍ ഉണ്ടായത് നിര്‍മ്മാണത്തിലെ അശാസ്ത്രീയതയാണ് സൂചിപ്പിക്കുന്നെന്നും പ്രദേശവാസികള്‍ ആരോപിക്കുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയും ഇവിടെ മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് ശനിയാഴ്ച വൈകിട്ട് ആറു മണിയോടുകൂടി 22 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചത്. ദേശീയപാതയുടെ നിര്‍മ്മാണം ആരംഭിച്ച ഘട്ടം മുതല്‍ തന്നെ മതിയായ സംരക്ഷണ ഭിത്തി നിര്‍മ്മിച്ചിട്ടില്ല എന്നതുള്‍പ്പെടെയുള്ള ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. അശാസ്ത്രീയമായ മണ്ണെടുപ്പും തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലും ഉണ്ടായിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് കാര്യമായ ഇടപെടല്‍ ഉണ്ടായില്ല എന്ന് അടിമാലി പഞ്ചായത്ത് ആരോപിക്കുന്നു. പ്രദേശവാസികള്‍ വിള്ളല്‍ രൂപപ്പെട്ടതായി അറിയിച്ചിരുന്നു. പഞ്ചായത്ത് അധികൃതര്‍ പോലീസിനെയും ജില്ലാഭരണകൂടത്തെയും കളക്ടറെയും അടക്കം ബന്ധപ്പെട്ടിട്ടും ആരും ഫോണ്‍ എടുക്കാന്‍ തയ്യാറായില്ല എന്ന ആരോപണവും പഞ്ചായത്ത് ഉന്നയിക്കുന്നുണ്ട്. നിലവില്‍ അടിമാലിയില്‍ നിന്ന് മൂന്നാറിലേക്ക് പോകുമ്പോള്‍ റോഡിന്റെ ഒരുവശം ഉയര്‍ന്ന മലയും മറുവശം താഴ്ന്ന പ്രദേശവുമാണ്. ഈ മലയുടെ ഒരു ഭാഗം അരിഞ്ഞെടുത്താണ് റോഡ് വീതി കൂട്ടുന്നത്. മതിയായ സുരക്ഷാക്രമീകരണങ്ങളോ സംരക്ഷണ ഭിത്തിയോ ഇല്ലാതെ നിര്‍മ്മാണം തുടര്‍ന്നാല്‍ ഈ മേഖലയില്‍ ഇനിയും അപകടങ്ങള്‍ക്ക് സാധ്യതയുണ്ടോ എന്ന ആശങ്ക പ്രദേശവാസികള്‍ പങ്കുവെക്കുന്നു.
https://www.facebook.com/Malayalivartha
























