രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുമായി വേദി പങ്കിടരുതെന്നത് പാർട്ടി നിലപാട്; രാഹുൽ രാജിവെക്കും വരെ ബിജെപി പ്രതിഷേധം തുടരും: ജനാധിപത്യ പാർട്ടിയാണ് അതിനാൽ അഭിപ്രായ വ്യത്യാസം ഉണ്ടാകുമെന്ന് ശിവരാജൻ...

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ ബിജെപി സമരം പ്രഖ്യാപിച്ചിരിക്കെ, രാഹുലുമായി വേദി പങ്കിട്ട പാലക്കാട് നഗരസഭ ചെയർപേഴ്സൺ പ്രമീള ശശിധരന്റെ നടപടി വിവാദത്തിൽ. നഗരത്തിലെ സ്റ്റേഡിയം ബൈപാസ് ലിങ്ക് റോഡ് ഉദ്ഘാടനത്തിലാണ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കൊപ്പം പാലക്കാട് നഗരസഭ ചെയർപേഴ്സണും പങ്കെടുത്തത്. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുമായി വേദി പങ്കിടരുതെന്നത് പാർട്ടി നിലപാടാണെന്ന് ബിജെപി ജില്ലാ പ്രസിഡൻ്റ് പ്രശാന്ത് ശിവൻ പ്രതികരിച്ചു. രാഹുൽ രാജിവെക്കും വരെ ബിജെപി പ്രതിഷേധം തുടരും. ഒരാളും വേദി പങ്കിടരുതെന്നാണ് പാർട്ടി നിലപാട്. പ്രമീള ശശിധരൻ പരിപാടിയില്‍ പങ്കെടുക്കരുതായിരുന്നു. പ്രമീള അരുതാത്തത് ചെയ്തു. വിഷയത്തിൽ സംസ്ഥാന നേതൃത്വം ഇടപെടുന്നുണ്ട്.പാർട്ടി വേദികളിൽ വിഷയം അവതരിപ്പിച്ചിട്ടുണ്ടെന്നും പ്രശാന്ത് ശിവന്‍ പറഞ്ഞു.
പ്രമീള ശശിധരൻ ചെയർ പേഴ്സൺ എന്ന നിലയ്ക്കാണ് രാഹുൽ മാങ്കൂട്ടത്തിലിൻ്റെ പരിപാടിക്ക് പോയതെന്ന് ബിജെപി ദേശീയ കൗൺസിൽ അംഗം എൻ ശിവരാജൻ പ്രതികരിച്ചു. രാഹുൽ വരുന്ന കാര്യം ചെയർപേഴ്സൺ അറിഞ്ഞില്ലെന്നും ബിജെപി ജനാധിപത്യ പാർട്ടിയാണ് അതിനാൽ അഭിപ്രായ വ്യത്യാസം ഉണ്ടാകുമെന്നും ശിവരാജന്‍ പറഞ്ഞു. പ്രമീള ശശിധരൻ ചെയർ പേഴ്സൺ എന്ന നിലയ്ക്ക് പോയതാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ വരുന്ന കാര്യം ചെയർപേഴ്സൺ അറിഞ്ഞില്ലെന്നും ശിവരാജൻ പറഞ്ഞു. ജനാധിപത്യ പാർട്ടിയാണ് അതിനാൽ അഭിപ്രായ വ്യത്യാസം ഉണ്ടാകുമെന്നും ശിവരാജൻ പറഞ്ഞു.
എൽഎൽഎഫണ്ട് ഉപയോഗിച്ച് നിർമിച്ച റോഡിന്റെ ഉദ്ഘാടനത്തിന് നഗരസഭാ ചെയർപേഴസൺ എന്ന നിലയിലാണ് പങ്കെടുത്തതെന്നും വിവാദങ്ങൾക്കില്ലെന്നും നഗരസഭാ ചെയർപേഴ്സൺ പ്രമീളാ ശശിധരൻ പ്രതികരിച്ചു. പരിപാടിയിൽ രാഹുൽ പങ്കെടുക്കുന്നുണ്ടെന്ന കാര്യം ചെയർപേഴ്സൺ അറിഞ്ഞിരുന്നില്ല. കൗൺസിൽ അംഗം പങ്കെടുത്തതിൽ ജനാധിപത്യപാർട്ടിയെന്ന നിലയ്ക്ക് അഭിപ്രായ വ്യത്യാസം സ്വാഭാവികമെന്നും ശിവരാജൻ പറഞ്ഞു. 'രാഹുൽ ഇവിടുത്തെ വോട്ട് വാങ്ങി ജയിച്ച ആളല്ലേ...ജനപ്രതിനിധി എന്ന നിലക്ക് സ്വാഭാവികമായിട്ട് ഇവിടെ പണി ഉണ്ടാവില്ലേ..വികസന പ്രവർത്തനങ്ങൾക്കൊന്നും രാഷ്ട്രീയമില്ല, ജാതിയില്ല, മതമില്ല..അതാണ് നരേന്ദ്ര മോദിയും വാജ്പേയിയും പഠിപ്പിച്ചിട്ടുള്ളത്.'
https://www.facebook.com/Malayalivartha























