വലിയ കള്ളന്മാരിലേക്ക് അന്വേഷണം ഇപ്പോഴും എത്തിയിട്ടില്ല..എന്തുകൊണ്ടാണ് 50 പവൻ സ്വർണം മാത്രം കട്ടികൾ ആക്കി സ്വർണക്കടയിൽ സൂക്ഷിച്ചത്?? ചോദ്യങ്ങളുമായി രാഷ്‌ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..

ഹൈക്കോടതിയുടെ നിരീക്ഷണത്തിൽ അന്വേഷണം നല്ല രീതിയിൽ മുൻപോട്ട് പോകുന്നുണ്ടെങ്കിലും ചില വലിയ കള്ളന്മാരിലേക്ക് അന്വേഷണം ഇപ്പോഴും എത്തിയിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിൽ പലയിടങ്ങളിലും നിന്നും സ്വർണം കണ്ടെടുക്കാൻ സാധിച്ചിട്ടുണ്ട് . പക്ഷെ ഇപ്പോഴും ചില സംശയങ്ങൾ 2019 ൽ നടന്ന വിഷയത്തിൽ ഇപ്പോഴും അതെ സ്വർണം അത് പോലെ ഒന്നനക്കുക പോലും ചെയ്യാതെ അവിടെ വച്ചേക്കണോ എന്നുള്ളതിലാണ് . ഈ സംശയം ഉന്നയിച്ചിരിക്കുന്നത് രാഷ്‌ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ കൂടിയാണ് . ജനത്തിലടക്കം വന്നിട്ടുള്ള റിപ്പോർട്ടിലും ഇതേ സംശയമാണ് ഉന്നയിച്ചരിക്കുന്നത് .
ഉണ്ണികൃഷ്ണൻ പോറ്റിയും സംഘവും ശബരിമലയിൽ നിന്നും മോഷ്ടിച്ച സ്വർണം ബെല്ലാരിയിലെ ജ്വല്ലറിയിൽ നിന്നും അന്വേഷണ സംഘം കണ്ടെടുത്തത് നാടകം എന്ന സംശയം ബലപ്പെടുന്നു.കഴിഞ്ഞ ദിവസം രാഷ്‌ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കറും സമാന അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. ഒരു ചാനൽ ചർച്ചയിൽ അദ്ദേഹം മുന്നോട്ട് വച്ച നിരീക്ഷണങ്ങൾ കേസ് സസൂക്ഷ്മം പിൻതുടരുന്ന ഏതൊരാളുടെ മനസ്സിലും ഉണ്ടാകുന്നതാണ്.ബെല്ലാരിയിൽ നടന്നത് ശബരിമല സ്വർണ്ണക്കൊള്ളയുടെ അന്വേഷണത്തെ പോലും പരിമിതപ്പെടുത്തുന്ന നാടകമാണെന്ന് ശ്രീജിത്ത് പണിക്കർ പറഞ്ഞു.2019ലെ സ്വർണ്ണം, ആറു വർഷം കഴിഞ്ഞതിനു ശേഷം
ഒന്നും ചെയ്യാതെ ഗോവർദ്ധൻ തന്റെ ജ്വല്ലറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്നലെ എസ്എടി കണ്ടെടുത്ത സ്വർണ്ണം ഏതാണ്ട് 50 പവനാണ് ജ്വല്ലറിയെ സംബന്ധിച്ചത് വളരെ ചെറിയ അളവാണ്. എന്തുകൊണ്ടാണ് 50 പവൻ സ്വർണം മാത്രം കട്ടികൾ ആക്കി സ്വർണക്കടയിൽ സൂക്ഷിച്ചത്?? എന്തുകൊണ്ടാണ് എസ്എടി അവിടെ ചെല്ലുന്ന സമയത്ത് അറുപതോ നൂറോ പവൻ കിട്ടാഞ്ഞത്? കൃത്യമായി കോടതിയുടെ കണക്കിൽ പറഞ്ഞ അതേ അളവിലുള്ള സ്വർണം മാത്രം അവിടെ നിന്നും കണ്ടെത്തിയത് സംശയം ബലപ്പെടുത്തുന്നു എന്നും ശ്രീജിത്ത് പണിക്കർ ചൂണ്ടിക്കാട്ടി.
ശബരിമലയുമായി ബന്ധപ്പെട്ട സ്വർണക്കൊള്ളയുടെ വാർത്തകൾ പുറത്തുവന്നതിനുശേഷം ഒരുമാസമായി ഗോവർദ്ധന്റെ ജ്വല്ലറി ഷോപ്പ് അടഞ്ഞുകിടക്കുന്നു എന്നാണ് റിപ്പോർട്ട്. ഏറ്റവും വിചിത്രമായ കാര്യം ഇവിടെ അന്വേഷണം തുടങ്ങുന്ന സമയം തന്നെ അവിടെ ജ്വല്ലറി അടച്ചു. ഇന്നല്ലെങ്കിൽ നാളെ അന്വേഷണം തന്നിലേക്ക് വരുമെന്ന് ഗോവർദ്ധനനും അറിയാം. കാരണം വിജിലൻസ് സമർപ്പിച്ച റിപ്പോർട്ടിലും കോടതി വിധികളിലും ഗോവർദ്ധന്റെ പേരുണ്ട്. അങ്ങനെയാണെങ്കിൽ അന്വേഷണം തന്നിലേക്ക് എത്തുമെന്ന് അയാൾക്കറിയാം. അത്തരം അവസ്ഥയിൽ 400ഗ്രാം സ്വർണം അവിടെ നിന്നും മാറ്റാനല്ലേ ശ്രമിക്കുക.
ബുദ്ധിയുള്ള ഒരാളാണെങ്കിൽ കൃത്യമായി 400 ഗ്രാം തൊണ്ടിമുതലായി അവിടെ സൂക്ഷിക്കുമോ.കോടതിയുടെ കണക്കിൽ പറയുന്ന അതേ അളവിൽ സ്വർണം അവിടെ നിന്ന് കണ്ടെത്തിയെങ്കിൽ അതിന്റെ പേര് നാടകം എന്നാണ്. ബെല്ലാരിയിൽ നടന്നത് കൃത്യമായ തിരക്കഥയാണ്. ആരൊക്കെ അറിഞ്ഞുകൊണ്ട് തയ്യാറാക്കിയ കഥാപാത്രമാണ് ഗോവർദ്ധൻ.ശബരിമല സ്വർണ്ണക്കൊള്ള പോറ്റിയിൽ നിന്നും പോറ്റിയിൽ അവസാനിക്കേണ്ട ഒരു അന്വേഷണവും ഗോവർദ്ധനിൽ തീരേണ്ട അന്വേഷണവും അല്ല.സ്വർണ്ണം കണ്ടെത്തിയതിൽ സന്തോഷമെന്നാണ് ദേവസ്വം മന്ത്രി വി. എൻ വാസവൻ പറഞ്ഞത്.
രണ്ടാമത്തെ തവണയാണ് അന്വേഷണം ആരംഭിച്ചതിനു ശേഷം സന്തോഷമുണ്ടെന്ന് വി എൻ വാസവൻ പറയുന്നത്. എസ്എടി നിയമിച്ച സമയത്തായിരുന്നു ആദ്യത്തെ സന്തോഷം. സ്വർണ്ണം പോയപ്പോൾ ദുഃഖം പ്രകടിപ്പിക്കാത്ത ആൾക്ക് കിട്ടുമ്പോൾ സന്തോഷം എന്തിനാണെന്ന് മനസ്സിലാകുന്നില്ല. വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത് എന്നാണല്ലോ പറയാറുള്ളത്. പിണറായി സര്‍ക്കാര്‍ ശബരിമലയെയും അയ്യപ്പസ്വാമിയെയും നിന്ദിക്കുകയാണ്. അതിന്റെ ഫലം അവര്‍ അനുഭവിച്ചേ തീരൂ.മന്ത്രി വാസവന്റെ എല്ലാം അയ്യപ്പൻറെ മുൻപിലുള്ള നില്പ കണ്ടാൽ വിശ്വാസികൾക്ക് അടക്കം കലി കയറും എന്തിനാണ് ഒരു ഭക്തിയും ഇല്ലാത്ത ഇക്കൂട്ടർ അവിടെ വന്നു കയ്യും കെട്ടി നോക്കി നിൽക്കുന്നത് എന്നുള്ളതാണ്.
https://www.facebook.com/Malayalivartha
























