മുതിർന്ന മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ ജി. പ്രിയദർശനന് വക്കം മൗലവി സ്മാരക പുരസ്‌കാരം

2025ലെ വക്കം മൗലവി സ്മാരക പുരസ്‌കാരത്തിന് മുതിർന്ന മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ ജി. പ്രിയദർശനനെ തെരഞ്ഞെടുത്തു. വക്കം മൗലവി മെമ്മോറിയൽ ആൻഡ് റിസർച്ച് സെന്റർ (വക്കം) ഏർപ്പെടുത്തിയ പുരസ്‌കാരം മാധ്യമ രംഗത്തെ മികച്ച സേവനത്തിനും പത്രസ്വാതന്ത്ര്യത്തിനായുള്ള പ്രിയദർശനന്റെ മികച്ച സംഭാവനകളെയും പരിഗണിച്ചാണ് നൽകുന്നത്.
ഡിസംബറിൽ സംഘടിപ്പിക്കുന്ന ചടങ്ങിലാണ് അവാർഡ് സമ്മാനിക്കുക. വക്കം മൗലവി അനുസ്മരണ ദിനമായ ഒക്ടോബർ 31 വെള്ളിയാഴ്ച വക്കം മൗലവി സ്‌മാരക ഗവേഷണ കേന്ദ്രത്തിൻറെ (VMMRC) ആഭിമുഖ്യത്തിൽ പ്രഭാഷണവും ചർച്ചയും നടത്തും.
വൈകുന്നേരം 4.30ന് തിരുവനന്തപുരം പ്രസ്സ് ക്ലബ് ടി.എൻ.ജി ഫോർത്ത് എസ്റ്റേറ്റ് ഹാളിൽ “എന്താണ് നവോഥാനം?” എന്ന വിഷയത്തെകുറിച്ച് പ്രമുഖ എഴുത്തുകാരനും ചിന്തകനുമായ പ്രഫ. എം.എൻ. കാരശ്ശേരി അനുസ്മരണ പ്രഭാഷണം നടത്തും. മുതിർന്ന മാധ്യമ പ്രവർത്തകൻ എം.ജി. രാധാകൃഷ്ണൻ അധ്യക്ഷത വഹിക്കുന്നതാണ്.
https://www.facebook.com/Malayalivartha

























