മോൻത ചുഴലിക്കാറ്റിന് സാധ്യതയുള്ളതിനാൽ ഒഡീഷയിൽ എട്ട് ജില്ലകളിൽ അതീവ ജാഗ്രതാനിർദേശം.. ഈ ജില്ലകൾ റെഡ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്..ന്യൂനമർദം അടുത്ത 24 മണിക്കൂറിനുള്ളിൽ ശക്തി പ്രാപിക്കും..

വീണ്ടും മഴ മുന്നറിയിപ്പുമായി കേന്ദ്രം. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട മോൻത ചുഴലിക്കാറ്റിന് സാധ്യതയുള്ളതിനാൽ ഒഡീഷയിൽ എട്ട് ജില്ലകളിൽ അതീവ ജാഗ്രതാനിർദേശം. ഒഡീഷയിലെ മൽക്കാൻ ഗിരി, കോരാപുട്ട്, റായഗഡ, ഗഞ്ചം, ഗജപതി, കാണ്ഡമാൽ, കലഹണ്ടി, നബരംഗ്പൂർ ജില്ലകൾക്കാണ് മുന്നറിയിപ്പ് നൽകിയത്. ഈ ജില്ലകൾ റെഡ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്.മോൻത ചുഴലിക്കാറ്റിന്റെ ശക്തി വർദ്ധിക്കാൻ സാധ്യതയുള്ളതിനാൽ അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്കായി അപകടമേഖലകളിൽ ദുരന്തനിവാരണസേനയെ വിന്യസിച്ചു.
ചുഴലിക്കാറ്റിന്റെ ഗതി മാറുന്നതിനനുസരിച്ച് ഏത് സാഹചര്യത്തെയും നേരിടാൻ സജ്ജരായിരിക്കണമെന്ന് മുതിർന്ന ഉദ്യോഗസ്ഥർ അറിയിച്ചു.ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം അടുത്ത 24 മണിക്കൂറിനുള്ളിൽ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി കൂടുതൽ ശക്തി പ്രാപിച്ച് ഒരു ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. അപകടമേഖലകളിൽ നിന്ന് ആളുകളെ സുരക്ഷിതസ്ഥലത്തേക്ക് മാറ്റിപാർപ്പിച്ചിട്ടുണ്ട്. ഉരുൾപൊട്ടലിന് സാധ്യതയുള്ള പ്രദേശങ്ങൾ തിരിച്ചറിയാനും വേണ്ട മുൻകരുതൽ സ്വീകരിക്കാനും ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകി.
മത്സ്യത്തൊഴിലാളികൾ കടലിൽ നിന്ന് തിരിച്ചെത്തി. ഇന്ന് മുതൽ 31 വരെ മത്സ്യബന്ധനം നിർത്തിവച്ചിരിക്കുകയാണ്. ഗജപതി ജില്ലയിൽ, മഹേന്ദ്രഗിരി പോലുള്ള ഉയർന്ന പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകളെ സുരക്ഷിതമായ പ്രദേശങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.എന്നാൽ കേരളത്തിന് ഒരു ആശ്വാസമായിരുന്നു മോന്ത . ഒരു ആശങ്ക നില നിന്നിരുന്നു എങ്കിലും ഞായറാഴ്ച രാത്രിവരെ കേരളത്തിന് നേരെയുള്ള കാറ്റിനെ പിടിച്ചു നിർത്തിയ അറബിക്കടൽ ന്യൂനമർദം ബംഗാൾ ഉൾക്കടലിലെ ‘മൊൻ ന്ത’ ചുഴലിക്കാറ്റിന് കീഴടങ്ങി.
അറബിക്കടലിലെ തീവ്രന്യൂനമർദം ഇല്ലായിരുന്നുവെങ്കിൽ നേരത്തെ തന്നെ മുഴുവൻ മേഘങ്ങളും കേരളത്തിലേക്ക് എത്തുമായിരുന്നു. 110 മണിക്കൂറിലധികമാണ് തീവ്രന്യൂനമർദം അറബിക്കടലിൽ നിലയുറപ്പിച്ചത്. ഇത് കേരളത്തെ രണ്ട് ദിവസത്തെ വലിയ മഴയിൽ നിന്ന് രക്ഷപ്പെടുത്തുകയായിരുന്നു. തിങ്കളാഴ്ച രാവിലെ മുതൽ ‘മൊൻ ന്ത’ ചുഴലിക്കാറ്റിന്റെ സ്വാധീനത്താൽ കേരളത്തിൽ അതിശക്തമായ കാറ്റും മഴയും അനുഭവപ്പെട്ടു തുടങ്ങി.
മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ തിങ്കളാഴ്ച വൈകുന്നേരത്തോടെ മണിക്കൂറിൽ 80 മുതൽ 90 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 100 കിലോമീറ്റർ വരെയുംചൊവ്വാഴ്ച രാവിലെയോടുകൂടി 90 കിലോമീറ്റർ മുതൽ 100 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിന് ശക്തി പ്രാപിക്കാൻ സാധ്യത.ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു എല്ലാ ജില്ലാ കളക്ടർമാർക്കും, പോലീസ് സൂപ്രണ്ടുമാർക്കും, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർക്കും ചുഴലിക്കാറ്റിനെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയും അവരുമായി ടെലികോൺഫറൻസ് നടത്തുകയും ചെയ്തു.
https://www.facebook.com/Malayalivartha

























