സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ ചാമ്പ്യൻ പട്ടവും സ്വർണക്കപ്പും ഉറപ്പിച്ച് തിരുവനന്തപുരം ജില്ല...

സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ ചാമ്പ്യൻ പട്ടവും സ്വർണക്കപ്പും ഉറപ്പിച്ച് തിരുവനന്തപുരം ജില്ല. 1664 പോയിൻ്റാണ് തിരുവനന്തപുരം ഇതിനകം കരസ്ഥമാക്കിയത്. ഗെയിംസ് അവസാനിക്കാറായ വേളയിൽ തിരുവനന്തപുരത്തിന് ഇനി മറ്റു വെല്ലുവിളികളില്ല. 818 പോയിൻ്റുള്ള തൃശൂരിന് രണ്ടാം സ്ഥാനവും ഉറപ്പായി കഴിഞ്ഞു. കഴിഞ്ഞവർഷവും ഈ ജില്ലകൾ പോയിൻ്റ് പട്ടികയിൽ ഇതേ സ്ഥാനത്തായിരുന്നു.
അതേസമയം മൂന്നാം സ്ഥാനത്തിനായി പാലക്കാടും കണ്ണൂരും തമ്മിൽ പൊരിഞ്ഞ പോരാട്ടമാണ് നടക്കുന്നത്. നിലവിൽ 738 പോയിൻ്റുളള കണ്ണൂർ മൂന്നാം സ്ഥാനത്തേക്ക് മടങ്ങിയെത്തി.
734 പോയിന്റുമായി പാലക്കാട് തൊട്ടു പിറകെയുണ്ട്. അഞ്ചാം സ്ഥാനത്തിനായും വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. കഴിഞ്ഞവർഷം മൂന്നാം സ്ഥാനത്തുണ്ടായിരുന്ന മലപ്പുറവും കോഴിക്കോടും തമ്മിലാണ് ഇവിടെ മത്സരം നടക്കുന്നത്. 680 പോയിന്റുമായി മുന്നിട്ടു നിൽക്കുന്ന മലപ്പുറത്തിന് തൊട്ടു പിറകിൽ 668 പോയിന്റുമായി കോഴിക്കോട് നിലയുറപ്പിച്ചിരിക്കുകയാണ്.
" fhttps://www.facebook.com/Malayalivartha























