പോറ്റിയെ കുറിച്ച് ആർക്കും ഒരു സംശയവും ഇല്ല.. ആദ്യ ഭാര്യയുടെ അസ്വാഭാവിക മരണത്തെ തുടർന്നാണ് താമസം മാറിയത്..ആ മരണവും ഇപ്പോൾ സംശയത്തിന്റെ നിഴലിൽ.. മരണത്തോടെ പോറ്റി ശ്രീരാംപുര ക്ഷേത്രത്തിൽ നിന്നും പുറത്തായി..

ശബരിമല സ്വർണക്കൊള്ള ഇപ്പോൾ മുരാരിയിലും പോറ്റിയിലും ഒതുങ്ങുന്നു എന്നുള്ള സംശയം . അതിനുള്ള ഒരു കാരണം ശബരിമല സ്വർണക്കൊള്ളക്കേസിലെ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ സ്വർണ, ഭൂമി ഇടപാടുകളെ കുറിച്ച് പുറത്തുവരുന്ന വിവരങ്ങൾ ശ്രീരാംപുര നിവാസികളെ ഞെട്ടിച്ചിരിക്കുകയാണ്. വൻകിട പലിശ ഇടപാടുകൾ നടത്തുമ്പോഴും പരിചയക്കാരിൽ നിന്നു ചെറു തുകകൾ കടം വാങ്ങുന്ന പ്രകൃതക്കാരനായിരുന്നു പോറ്റി.എല്ലാവരോടും ശാന്തമായും സരസമായുമാണു സംസാരിച്ചിരുന്നത്.
20 വർഷത്തിലേറെയായി ഇവിടെ താമസിക്കുന്ന പോറ്റിയെ കുറിച്ച് ആർക്കും ഒരു സംശയവും ഉണ്ടായിരുന്നില്ല. ആദ്യ ഭാര്യയുടെ അസ്വാഭാവിക മരണത്തെ തുടർന്നാണ് താസിച്ചിരുന്ന വീടിന് എതിർഭാഗത്തെ കോത്താരി മാൻഷൻ അപ്പാർട്മെന്റിലെ ഫ്ലാറ്റിലേക്ക് 2004ൽ പോറ്റി മാറിയത്. തുടർന്നായിരുന്നു രണ്ടാം വിവാഹം. ആദ്യഭാര്യയുടെ മരണത്തോടെ പോറ്റി ശ്രീരാംപുര ക്ഷേത്രത്തിൽ നിന്നും പുറത്തായി.തുടർന്ന് ശബരിമലയിൽ കീഴ്ശാന്തിയുടെ പരികർമിയായതിന്റെ മേൽവിലാസത്തിലാണു ബെംഗളൂരുവിലേക്കുള്ള രണ്ടാം വരവ്.
രണ്ടാം ശബരിമല എന്നറിയപ്പെടുന്ന ജാലഹള്ളി അയ്യപ്പ ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ വാതിലിൽ സ്വർണം പൂശിയതും ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ നേതൃത്വത്തിൽ ചെന്നൈ സ്മാർട് ക്രിയേഷൻസിലായിരുന്നു. 2019 മാർച്ചിൽ ശബരിമല ശ്രീകോവിലിന്റെ വാതിലിൽ സ്വർണം പൂശി സമർപ്പിച്ച ശേഷമായിരുന്നു ഇത്.ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി നടത്തിയ തെളിവെടുപ്പിൽ 576 ഗ്രാം സ്വർണം പിടിച്ചെടുത്തെങ്കിലും നഷ്ടപ്പെട്ട സ്വർണത്തിൽ ഇനിയും ഏറെ കണ്ടെത്താനുണ്ട്. പോറ്റിയുമായി ബെംഗളൂരുവിലും ബെള്ളാരിയിലും ചെന്നൈയിലുമായി നടത്തിയ
തെളിവെടുപ്പിനുശേഷം അന്വേഷണസംഘം ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഇന്നലെ തിരികെയെത്തി. ഇനി ശബരിമലയിൽ തെളിവെടുപ്പു നടത്തിയ ശേഷം രണ്ടാം പ്രതി മുരാരി ബാബുവിനെ കസ്റ്റഡിയിൽ വാങ്ങി ഉണ്ണിക്കൃഷ്ണൻ പോറ്റിക്കൊപ്പമിരുത്തി ചോദ്യം ചെയ്യും. കണ്ടെടുത്ത സ്വർണമടക്കം അന്വേഷണ പുരോഗതി റിപ്പോർട്ടും ഉടൻ കോടതിയിൽ ഹാജരാക്കും.ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെ ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) തിരുവനന്തപുരത്ത് എത്തിച്ചു.
ക്രൈംബ്രാഞ്ചിന്റെ ഈഞ്ചക്കല്‍ ക്യാമ്പ് ഓഫീസിലാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ എത്തിച്ചത്. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഉന്നത ബന്ധങ്ങളിലേക്ക് വെളിച്ചം വീശുന്നതായിരുന്നു തെളിവെടുപ്പ്.ഉണ്ണികൃഷ്ണന്‍ പോറ്റി ബംഗളൂരുവില്‍ നടത്തിയത് കോടികളുടെ റിയല്‍ എസ്റ്റേറ്റ് ഇടപാടാണെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍. ബംഗളുരുവില്‍ മാത്രം നടത്തിയ ഇടപാടുകള്‍ വളരെ വലുതാണ്. വമ്പന്‍ ഇടപാടുകള്‍ നടത്താന്‍ പോറ്റിക്ക് എവിടെ നിന്നും പണം ലഭിച്ചു എന്നത് ഇപ്പോഴും ദുരൂഹമായി നിലനില്‍ക്കുകയാണ്. ബംഗളുരുവിലും ചെന്നൈയിലും അടക്കം ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ഉന്നതരുമായി ബന്ധമുണ്ട്.
സിനിമ രംഗത്തുള്ളവരും വ്യവസായികളും എല്ലാം ഇക്കൂട്ടത്തില്‍ വരും.അതേസമയം, ഇന്നലെ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കര്‍ണാടകയിലെ ശ്രീറാംപുര വീട്ടില്‍ നിന്ന് 176 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തിരുന്നു. ഭൂമിയിടപാട് രേഖകളും പിടിച്ചെടുത്തതായാണ് വിവരം. അന്വേഷണ സംഘം ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ബംഗളൂരു ശ്രീറാംപുരത്തെ ഫ്‌ലാറ്റില്‍ തെളിവെടുപ്പ് നടത്തിയിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പുളിമാത്തെ വീട്ടില്‍ നിന്നും സ്വര്‍ണ നാണയങ്ങളും രണ്ട് ലക്ഷം രൂപയും കണ്ടെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























