പൊലീസ് ജീപ്പ് മറിഞ്ഞ് അപകടം; നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്‍പി ബൈജു പൗലോസ് ഉൾപ്പെടെ രണ്ടു പൊലീസുകാർക്ക് പരിക്കേറ്റു

തൃശൂർ കുട്ടനെല്ലൂരിൽ പൊലീസ് ജീപ്പ് മറിഞ്ഞ് അപകടം. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്‍പി ബൈജു പൗലോസ് ഉൾപ്പെടെ രണ്ടു പൊലീസുകാർക്ക് പരിക്ക്. ഡിവൈഎസ്‍പി ബൈജു പൗലോസിനും ജീപ്പ് ഓടിച്ചിരുന്ന പൊലീസ് ഡ്രൈവർക്കുമാണ് പരിക്ക്. ഇന്ന് രാവിലെ 8.30ഓടെ കുട്ടനെല്ലൂരിൽ വെച്ചാണ് അപകടമുണ്ടായത്.
പരിക്കേറ്റ രണ്ടുപേരെയും ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ബൈജു പൗലോസിൻറെ കയ്യൊടിഞ്ഞു. ജീപ്പ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് എറണാകുളത്തുനിന്ന് തൃശൂർ പൊലീസ് അക്കാദമിയിലേക്ക് കോഴ്സിൽ പങ്കെടുക്കാൻ പോവുകയായിരുന്നു ഡിവൈ.എസ്.പി. ബൈജു പൗലോസ്.
തൃശൂരിൽനിന്ന് മണ്ണുത്തിയിലേക്ക് പോകുന്ന പ്രധാന ഹൈവേയോട് ചേർന്നുള്ള കുട്ടനെല്ലൂർ മേൽപ്പാലം കഴിഞ്ഞിറങ്ങുന്ന ഭാഗത്താണ് അപകടമുണ്ടായത്. അപകട സമയത്ത് കനത്ത മഴയായിരുന്നു. മഴയിൽ വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് ഹൈവേയിൽ നിന്ന് തെന്നിമാറി റോഡരികിലെ പൊന്തക്കാട് കടന്ന് വലിയ കാനയിലേക്ക് പതിക്കുകയായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് പൂർണ്ണമായും കാനയിൽ പതിച്ച നിലയിലായിരുന്നു.
https://www.facebook.com/Malayalivartha























