ഞെട്ടലോടെ ജനങ്ങള്‍... ബന്ദികളുടെ മൃതദേഹങ്ങൾ കൈമാറിയതിലെ തർക്കം യുദ്ധത്തിലേക്ക്, ഗാസയിൽ ആക്രമണം നടത്താൻ ഉത്തരവിട്ട് ബെഞ്ചമിൻ നെതന്യാഹു

സമാധാനം എന്ന് തോന്നിപ്പിച്ച ശേഷം വീണ്ടും യുദ്ധത്തിലേക്ക് പോകുകയാണ് ഇസ്രേയല്‍. ഗാസയിൽ വീണ്ടും ഇസ്രായേൽ ആക്രമണം നടത്താൻ ഉത്തരവിട്ട് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹമാസ്, ബന്ദികളുടെ മൃതദേഹങ്ങൾ കൈമാറിയതിലെ തർക്കമണ് വീണ്ടും ആക്രമണത്തിന് കാരണമെന്നാണ് വിവരം. മൃതദേഹം എന്ന് കാട്ടി ഇന്നലെ ഹമാസ് കൈമാറിയത് 2 വർഷം മുൻപ് കൈമാറിയ ബന്ദിയുടെ മൃതദേഹത്തിന്റെ ബാക്കി ഭാഗമാണെന്ന് ഇസ്രായേൽ ആരോപിച്ചു. കസ്റ്റഡിയിൽ ഉള്ള മൃതദേഹം കൃത്രിമമായി കുഴിച്ചുമൂടി പുറത്തെടുത്തു ഹമാസ് തെറ്റിദ്ധരിപ്പിച്ചു എന്നാണ് ഇസ്രായേൽ വാദം. മൃതദേഹം കണ്ടെത്താൻ കാലതാമസം വരുമെന്ന് ബോധ്യപ്പെടുത്താൻ ആയിരുന്നു ഇതെന്നും ഇസ്രായേൽ പറയുന്നു. ഇതോടെയാണ് ഗാസയിൽ ആക്രമണം വീണ്ടും തുടരാൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആഹ്വാനം ചെയ്തത്. അതേസമയം, ഇസ്രായേലിൻ്റെ ആരോപണങ്ങൾ ഹമാസ് നിഷേധിച്ചു. ഇസ്രായേൽ ബോബംബിങ് മൃതദേഹങ്ങൾ തെരഞ്ഞെടുക്കുന്നതിനെ ദുർഘടമാക്കിയെന്നും ഇസ്രയേലാണ് വെടിനിർത്തൽ ധാരണകൾ ലംഘിച്ചതെന്നുമാണ് ഹമാസ് വാദം.
ബന്ദികളുടെ മൃതദേഹം കൈമാറുന്നതിൽ ഹമാസ് തെറ്റിദ്ധാരണ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് ഇസ്രയേൽ. ബന്ദിയുടെ മൃതദേഹമെന്ന പേരിൽ, രണ്ട് വർഷം മുൻപ് കൈമാറിയ മൃതദേഹത്തിന്റെ ബാക്കി ഭാഗം കൈമാറിയതാണ് ഇസ്രയേലിനെ ചൊടിപ്പിച്ചത്. ആരോപണങ്ങൾ ഹമാസ് നിഷോധിച്ചു. 28 ബന്ദികളുടെ മൃതദേഹങ്ങളിൽ പതിനാറാമത്തെ മൃതദേഹം എന്ന് കാട്ടി ഹമാസ് കഴിഞ്ഞ ദിവസം ഒരു മൃതദേഹം കൈമാറി. എന്നാലിത്, 2 വർഷം മുൻപ് ഹമാസ് ഇസ്രയേലിന് കൈമാറിയ മൃതദേഹത്തിന്റെ ബാക്കി ഭാഗങ്ങളാണെന്ന് പരിശോധനയ്ക്ക് ശേഷം ഇസ്രയേൽ അറിയിച്ചു. പിന്നാലെ ഇത് വെടിനിർത്തൽ കരാർ ലംഘനമെന്ന് കാട്ടി തുടർനടപടികളാലോചിക്കാൻ പ്രധാനമന്ത്രി ബഞ്ചമിൻ നതന്യാഹു സുരക്ഷാ തലവന്മാരുമായി ചർച്ചയും നടത്തി.
പിന്നാലെ ഒരു വീഡിയോ ഇസ്രയേൽ സേന പുറത്തുവിട്ടു. മൃതദേഹം കുഴിച്ചെടുത്തതായി കാണിക്കാൻ കെട്ടിടത്തിൽ നിന്ന് എടുത്ത മൃതദേഹം കൃത്രിമമായി മണ്ണിട്ട് മൂടിയ ശേഷം റെഡ് ക്രോസിനെ അറിയിച്ച് പുറത്തെടുത്തു എന്നാണ് ആരോപണം. മൃതദേഹങ്ങൾ എവിടെയെന്ന് അറിയില്ലെന്നും കഴിച്ചെടുക്കാൻ സമയം വേണമെന്നും കാണിക്കാനാണ് ഇതെന്നാണ് ആരോപണം. ആരോപണം ഹമാസ് നിഷേധിച്ചു. ഇസ്രയേൽ ബോബംബിങ് മൃതദേഹങ്ങൾ തെരഞ്ഞെടുക്കുന്നതിനെ ദുർഘടമാക്കിയെന്നും ഇസ്രയേലാണ് വെടിനിർത്തൽ ധാരണകൾ ലംഘിച്ചതെന്നുമാണ് ഹമാസ് വാദം.
ശക്തമായ ആക്രമണം നടത്താൻ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ഉത്തരവിട്ടതിനു പിന്നാലെ ഗാസയിൽ വ്യോമാക്രമണം നടത്തി ഇസ്രയേൽ സൈന്യം. ഒൻപതു പേർ കൊല്ലപ്പെട്ടു. തെക്കൻ ഗാസയിൽ ഇസ്രയേൽ സൈന്യത്തിനുനേരെ ഹമാസ് വെടിയുതിർത്തെന്ന് ആരോപിച്ചാണ് പ്രത്യാക്രമണത്തിന് സൈന്യത്തോട് നെതന്യാഹു നിർദേശിച്ചത്. അതേസമയം, ഇസ്രയേൽ കരാർ ലംഘിക്കുകയാണെന്നു ഹമാസും ആരോപിക്കുന്നു. ആക്രമണഭീഷണി ഉയർന്ന സാഹചര്യത്തിൽ, ബന്ദിയുടെ മൃതദേഹം കൈമാറുന്നതു വൈകുമെന്നു ഹമാസ് പ്രതികരിച്ചു.
ഹമാസ് തിരികെ കൊണ്ടുവന്ന ശരീരഭാഗങ്ങൾ, ഏകദേശം രണ്ട് വർഷം മുമ്പ് മരിച്ച ബന്ദിയുടെ മൃതദേഹാവശിഷ്ടങ്ങളാണെന്നും നെതന്യാഹു ആരോപിച്ചു. യുഎസ് മധ്യസ്ഥതയിൽ ഉണ്ടാക്കിയ വെടിനിർത്തൽ കരാറിന്റെ ‘വ്യക്തമായ ലംഘനം’ എന്നാണ് സംഭവത്തെ നെതന്യാഹു വിശേഷിപ്പിച്ചത്. ഇനി 13 മൃതദേഹങ്ങളാണ് ഹമാസ് കൈമാറാനുള്ളത്. തിരച്ചിലിനു വലിയ യന്ത്രോപകരണങ്ങൾ കിട്ടാതെ കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽനിന്നു മൃതദേഹങ്ങൾ വീണ്ടെടുക്കാനാവില്ലെന്നാണു ഹമാസ് വിശദീകരണം.
ഇസ്രയേല്‍ നൽകുന്ന തിരിച്ചടി എങ്ങനെയെന്ന് തീരുമാനിക്കാൻ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരെ അടിയന്തര യോഗം വിളിക്കുമെന്നും നെതന്യാഹു പറഞ്ഞു. ഗാസയ്ക്കുള്ള മാനുഷിക സഹായം നിർത്തലാക്കുക, ഗാസയിലെ സൈനിക നിയന്ത്രണം കടുപ്പിക്കുക, ഹമാസ് നേതാക്കൾക്കെതിരെ ലക്ഷ്യമിട്ടുള്ള വ്യോമാക്രമണങ്ങൾ വർധിപ്പിക്കുക എന്നിവയാണ് പരിഗണനയിലുള്ള മാർഗങ്ങളെന്ന് ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതേസമയം റഷ്യയ്‌ക്കുള്ള ചൈനീസ് പിന്തുണ കുറയ്‌ക്കാൻ ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങിന്റെ മേൽ സമ്മർദം ചെലുത്തണമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനോട് ആവശ്യപ്പെട്ട് യുക്രെയ്‌ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി. ട്രംപുമായി ഫോണിൽ സംസാരിക്കവേയാണ് സെലെൻസ്കി ആവശ്യമുന്നയിച്ചത്. ദക്ഷിണ കൊറിയയിൽ വ്യാഴാഴ്‌ച ഷി ചിന്‍പിങ്ങുമായി നടക്കുന്ന കൂടിക്കാഴ്‌ചയിൽ റഷ്യ – യുക്രെയ്‌ൻ യുദ്ധം ചർച്ച ചെയ്യാൻ പദ്ധതിയുണ്ടെന്ന് ട്രംപ് സ്ഥിരീകരിച്ചു.
‘ഷി ചിന്‍പിങ്ങുമായി കൂടിക്കാഴ്‌ച നടത്തുന്നുണ്ടെങ്കിൽ, റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ചൈന കുറയ്‌ക്കുന്നതുമായി ബന്ധപ്പെട്ട് ധാരണയിലെത്താൻ സാധിച്ചാൽ, അത് എല്ലാവർക്കും സഹായകരമാകുമെന്നു കരുതുന്നു. റഷ്യയിൽ നിന്നുള്ള ഊർജ സ്രോതസുകളുടെ വിതരണം പരിമിതപ്പെടുത്തുന്നതിനുള്ള സാധ്യതകൾ തേടുന്ന യുഎസ് നയത്തെ ഞങ്ങൾ പിന്തുണയ്ക്കുന്നു.’ – കീവിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സെലെൻസ്കി പറഞ്ഞു.
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായുള്ള തന്റെ വ്യക്‌തിപരമായ അടുപ്പം ഉപയോഗിക്കാൻ ട്രംപ് ശ്രമിച്ചിരുന്നെങ്കിലും കാര്യമായ പുരോഗതി നേടാനായില്ല. റഷ്യയിലെ ഏറ്റവും വലിയ രണ്ട് എണ്ണക്കമ്പനികൾക്ക് ട്രംപ് കഴിഞ്ഞ ദിവസം ഉപരോധം ഏർപ്പെടുത്തുകയും ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള പ്രധാന ഊർജ ഉപഭോക്‌താക്കളോട് റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് കുറയ്‌ക്കാൻ അഭ്യർഥിക്കുകയും ചെയ്‌തിരുന്നു. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് യുക്രെയ്‌നെതിരെയുള്ള ആക്രമണത്തിന് സഹായകരമാണെന്നാണ് യുഎസിന്റെയും യുക്രെയ്‌ന്റെയും നിലപാട്.
ഒരു വിദേശ രാജ്യവുമായുള്ള രഹസ്യ കരാറിന്റെ അടിസ്‌ഥാനത്തിലാണ് അഫ്ഗാനിസ്ഥാനിൽ ഡ്രോൺ ആക്രമണം തുടരുന്നതെന്ന വെളിപ്പെടുത്തലുമായി പാകിസ്ഥാൻ. തുർക്കിയിൽ അഫ്ഗാനിസ്ഥാൻ – പാക്കിസ്ഥാൻ വെടിനിർത്തൽ ചർച്ചയിലാണ് വെളിപ്പെടുത്തൽ. അഫ്ഗാനിസ്ഥാനുള്ളിൽ ഡ്രോൺ ആക്രമണങ്ങൾ തടയുന്നതിൽ പാകിസ്ഥാൻ പ്രതിനിധി സംഘം നിസഹായത പ്രകടിപ്പിച്ചു. തെഹീരീകെ താലിബാന്‍ പാക്കിസ്ഥാൻ (ടിടിപി) നടത്തുന്ന ആക്രമണത്തിന് മറുപടിയായി അഫ്‌ഗാൻ മണ്ണിൽ പ്രത്യാക്രമണം നടത്താൻ പാക്കിസ്ഥാന് അവകാശമുണ്ടെന്ന് അഫ്‌ഗാൻ സംഘം അംഗീകരിക്കണമെന്ന് പാക്കിസ്ഥാൻ ആവശ്യപ്പെട്ടതായും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്‌തു. പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിൽ ഇസ്താംബുളിൽ നടന്നുവന്ന ഉന്നതതല ചർച്ചകൾ പരാജയപ്പെട്ടെന്ന് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്‌തു.
പാക്കിസ്ഥാനെതിരെയോ സൗദി അറേബ്യയ്‌ക്കെതിരെയോ നടക്കുന്ന ഏതൊരു ആക്രമണവും ഇരു രാജ്യങ്ങൾക്കുമെതിരായ ആക്രമണമാണെന്നു കണക്കാക്കി സംയുക്ത പ്രതിരോധം തീർക്കാൻ വ്യവസ്‌ഥ ചെയ്യുന്ന കരാർ ഇരു രാജ്യങ്ങളും സെപ്‌റ്റംബർ 17ന് ഒപ്പുവച്ചിരുന്നു. സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫുമാണ് റിയാദിൽ തന്ത്രപരമായ പ്രതിരോധ കരാറിൽ ഒപ്പുവച്ചത്. സമീപമാസങ്ങളിൽ യുഎസുമായും തന്ത്രപരമായ സഖ്യം പാക്കിസ്ഥാൻ ശക്‌തിപ്പെടുത്തിയിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലെ ബാഗ്രാം വ്യോമത്താവളത്തിന്റെ അധികാരം തിരിച്ചു പിടിക്കാൻ ആലോചിക്കുന്നതായി സെപ്‌റ്റംബറിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്‌തമാക്കിയിരുന്നു. ഈ താവളം താലിബാന് വിട്ടുകൊടുത്തതിനുശേഷമാണ് യുഎസ് സൈന്യം അഫ്ഗാനിസ്ഥാനിൽനിന്ന് 2021ൽ പിൻവാങ്ങിയത്.
2028ൽ മൂന്നാം തവണയും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനുള്ള സാധ്യത തള്ളാതെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തനിക്ക് വീണ്ടും പ്രസിഡന്റാകാൻ ആഗ്രഹമുണ്ടെന്നും എക്കാലത്തെയും വലിയ പിന്തുണ തനിക്കുണ്ടെന്നും ആണ് മൂന്നാമതും പ്രസിഡന്റ് ആകുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിനു ട്രംപിന്റെ മറുപടി.
ഭരണഘടനയ്ക്ക് വിരുദ്ധമായി മൂന്നാം തവണയും മത്സരിക്കണമെന്ന വൈറ്റ് ഹൗസ് മുൻ തന്ത്രജ്ഞൻ സ്റ്റീവ് ബാനന്റെ നിർദേശത്തെക്കുറിച്ചായിരുന്നു മാധ്യമ പ്രവർത്തകരുടെ ചോദ്യം. എന്നാൽ വീണ്ടും മത്സരിക്കുന്നതിനെ കുറിച്ച് താൻ ശരിക്കും ചിന്തിച്ചിട്ടില്ലെന്നും ഉടനടി ട്രംപ് പറഞ്ഞു.
തന്റെ കാലാവധി കഴിഞ്ഞാൽ റിപബ്ലിക്കൻ പാർട്ടിയെ നയിക്കാൻ സാധ്യതയുള്ള പിൻഗാമികളെക്കുറിച്ചും ട്രംപ് സൂചന നൽകി. 2028ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള പ്രധാന മത്സരാർഥികളായി സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയെയും വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിനെയും ആണ് ട്രംപ് നിർദേശിച്ചത്.
റൂബിയോയെ ചൂണ്ടിക്കാണിച്ചുകൊണ്ട് ഞങ്ങൾക്ക് ശരിക്കും നല്ല ആളുകളുണ്ടെന്ന് ട്രംപ് പറഞ്ഞു. ‘‘ഞങ്ങൾക്ക് മികച്ച നേതാക്കളുണ്ട്. അവരിൽ ഒരാൾ ഇവിടെ നിൽക്കുന്നു. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും മികച്ച നേതാവാണ്. ഈ രണ്ടുപേർക്കെതിരെയും ആരും മത്സരിക്കുമെന്ന് എനിക്ക് തോന്നുന്നില്ല’’ – ഡോണൾഡ് ട്രംപ് പറഞ്ഞു.
ട്രംപ് വീണ്ടും മത്സരിക്കുന്നത് പരിഗണിക്കണമെന്ന് വാദിക്കുന്നവരിൽ ഒരാളാണ് സ്റ്റീവ് ബാനൻ. ട്രംപിന് മൂന്നാം തവണയും മത്സരിക്കാനുള്ള ഒരു പദ്ധതിയുണ്ടെന്ന് അടുത്തിടെ തന്റെ പോഡ്‌കാസ്റ്റിൽ അദ്ദേഹം അവകാശപ്പെട്ടിരുന്നു. യുഎസ് ഭരണഘടന അനുസരിച്ച് ഒരാൾക്ക് രണ്ടു തവണ മാത്രമേ പ്രസിഡന്റ് ആകാൻ സാധിക്കൂ.
ആസിയാൻ ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം മലേഷ്യയിൽ നിന്നാണ് ട്രംപ് ജപ്പാനിൽ എത്തിയത്. തായ്‌ലൻഡും കംബോഡിയയും തമ്മിലുള്ള സമാധാന ഉടമ്പടിയിൽ ഒപ്പുവച്ചെന്നും ഇനി യുദ്ധമില്ലെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ദശലക്ഷക്കണക്കിനു ജീവൻ രക്ഷപ്പെട്ടു. ഇത് ചെയ്യാൻ കഴിഞ്ഞതിൽ തനിക്ക് അഭിമാനമുണ്ടെന്നും ട്രംപ് കുറിച്ചു.
വെനസ്വേലയുടെ തീരത്ത് കരീബിയൻ കടലിനു മുകളിലൂടെ ഒരു ജോഡി ബി–1ബി ബോംബർ വിമാനങ്ങൾ പറന്നതായി റിപ്പോർട്ട്. സമീപ ആഴ്ചകളിൽ യുഎസ് സൈനിക വിമാനങ്ങൾ നടത്തിയ മൂന്നാമത്തെ ശക്തി പ്രകടനമാണിത്. മേഖലയിലെ ലഹരിമരുന്ന് കടത്തുകാർക്കെതിരെ യുഎസ് സൈനിക നടപടി നടത്തുന്നതിനിടെയാണ് ദീർഘദൂര സൂപ്പർസോണിക് ബോംബർ വിമാനങ്ങൾ പറന്നതെന്ന് ഫ്ലൈറ്റ് ട്രാക്കിങ് ഡാറ്റ വ്യക്തമാക്കുന്നു.
യുഎസിന്റെ വടക്കൻ സംസ്ഥാനമായ നോർത്ത് ഡക്കോട്ടയിലെ ഒരു താവളത്തിൽ നിന്ന് പറന്നുയർന്ന രണ്ട് ബോംബർ വിമാനങ്ങൾ വെനസ്വേലൻ തീരത്തിനു സമാന്തരമായി പറന്നതായും പിന്നീട് അപ്രത്യക്ഷമായതായും ആണ് ട്രാക്കിങ് വെബ്‌സൈറ്റായ ഫ്ലൈറ്റ് റഡാർ 24 വ്യക്തമാക്കുന്നത്. കഴിഞ്ഞ ആഴ്ച വെനസ്വേലയ്ക്ക് സമീപം ഒരു ബി –1ബി വിമാനവും ഒന്നിലധികം ബി-52 ബോംബർ വിമാനങ്ങളും പറന്നിരുന്നു.
പോർട്ടറീക്കോയിലേക്ക് 10 എഫ്-35 സ്റ്റെൽത്ത് യുദ്ധവിമാനങ്ങൾ യുഎസ് വിന്യസിച്ചിട്ടുണ്ട്. ലഹരിക്കടത്ത് വിരുദ്ധ ശ്രമങ്ങളുടെ ഭാഗമായി ഏഴ് യുഎസ് നാവിക കപ്പലുകളും കരീബിയൻ കടലിൽ തമ്പടിച്ചിട്ടുണ്ട്. സെപ്റ്റംബർ ആദ്യം മുതൽ ഇതുവരെ യുഎസിലേക്ക് ലഹരിമരുന്ന് കടത്തുന്നതായി ആരോപിക്കപ്പെടുന്ന 10 കപ്പലുകളിലെങ്കിലും ആക്രമണം നടന്നിട്ടുണ്ട്. കുറഞ്ഞത് 43 പേർ കൊല്ലപ്പെട്ടതായാണ് യുഎസ് കണക്കെന്ന് എഎഫ്പി റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ലക്ഷ്യമിട്ട കപ്പലുകൾ ലഹരിമരുന്ന് കടത്താൻ ഉപയോഗിച്ചതാണെന്നതിനുള്ള തെളിവുകൾ യുഎസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
https://www.facebook.com/Malayalivartha


























