ബംഗാൾ ഉൾക്കടലിൽ 'മൻതാ' തീവ്ര ചുഴലിക്കാറ്റ്: 16 ജില്ലകളിൽ റെഡ് അലര്‍ട്ട്; ആന്ധ്രാ തീരത്ത് കടൽക്ഷോഭം ശക്തമായി: ഇന്നും നാളെയും കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത...

മൻ താ' ചുഴലികാറ്റ് (Cyclonic Storm) തീവ്ര ചുഴലിക്കാറ്റായി (Severe Cyclonic Storm) മാറി മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലായി സ്ഥിതിചെയ്യുന്നു. വടക്ക് - വടക്കു പടിഞ്ഞാറ് ദിശയിൽ നീങ്ങി, ഇന്ന് (ഒക്ടോബർ 28) വൈകുന്നേരം/രാത്രിയോടെ ആന്ധ്രാപ്രദേശ് തീരത്ത് മച്ചിലിപട്ടണത്തിനും കലിംഗപട്ടണത്തിനും ഇടയിൽ, കാക്കിനടക്കു സമീപം, തീവ്ര ചുഴലിക്കാറ്റായി മണിക്കൂറിൽ പരമാവധി110 കിലോമീറ്റർ വരെ വേഗതയിൽ കരയിൽ പ്രവേശിക്കാൻ സാധ്യത. അറബിക്കടലിൽ തീവ്ര ന്യുനമർദ്ദം തുടരുന്നു മധ്യ കിഴക്കൻ അറബിക്കടലിനു മുകളിലായി തീവ്ര ന്യുനമർദ്ദം (Depression) സ്ഥിതി ചെയ്യുന്നു . ഇത് അടുത്ത 36 മണിക്കൂറിനുള്ളിൽ മധ്യ കിഴക്കൻ അറബിക്കടലിലൂടെ വടക്ക് വടക്കു കിഴക്കൻ ദിശയിൽ നീങ്ങാൻ സാധ്യത. കേരളത്തിൽ അടുത്ത 5 ദിവസം നേരിയ/ഇടത്തരം മഴയോ ഇടിയോടുകൂടിയ മഴയ്‌ക്കോ സാധ്യത. ഇന്നും നാളെയും (ഒക്ടോബർ 28 ,29) ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
ഇതേതുടര്‍ന്ന് ആന്ധ്രാ തീരത്ത് കടൽക്ഷോഭവും ശക്തമായി. നിലവിൽ ആന്ധ്രാ തീരത്ത് നിന്ന് 270 കിലോമീറ്റര്‍ മാത്രം അകലെയാണ് മോൻത. വൈകിട്ടോടെ ചുഴലിക്കാറ്റ് കര തൊടും. തിരമാലകള്‍ നാലു മീറ്റര്‍വ വരെ ഉയരാമെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. മുൻകരുതലെന്ന നിലയിൽ ആന്ധ്രായിലെ തീരമേഖലയിൽ നിന്ന് ആളുകളെ മാറ്റി. കാക്കിനാട, കോണസീമ മേഖലകളിൽ ഗർഭിണികളെ സുരക്ഷിതേ കേന്ദ്രത്തിലേക്ക് മാറ്റി. ആന്ധ്രയുടെ തീരദേശ ജില്ലകളിൽ മഴ കനത്തു. ആന്ധ്രയിലെ 16 ജില്ലകളിൽ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. 110 കിലോമീറ്റര്‍ വേഗതയിലായിരിക്കും ചുഴലിക്കാറ്റ് കര തൊടുക.
മച്ചിലിപട്ടണത്തിനും കലിംഗപട്ടണത്തിനും ഇടയിലായിരിക്കും കരതൊടുക. സഹായങ്ങള്‍ക്കായി ഓള്‍ ഇന്ത്യ മലയാളി അസോസിയേഷൻ ഹെൽപ് ഡെസ്ക് രൂപീകരിച്ചു. വിശാഖപട്ടണത്ത് നിന്നുള്ള വിമാന സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. എയര്‍ഇന്ത്യയും ഇന്‍ഡിഗോയുമാണ് വിമാന സര്‍വീസുകള്‍ റദ്ദാക്കിയത്. വിശാഖപട്ടണം വഴിയുള്ള നൂറോളം ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്.
ആന്ധ്രാപ്രദേശിലുടനീളം 11 എൻഡിആർഎഫും 12 എസ്ഡിആർഎഫ് ടീമുകളെയാണ് വിന്യസിച്ചിരിക്കുന്നത്. ഓരോ ടീമിലും ബോട്ടുകൾ, ലൈഫ് ജാക്കറ്റുകൾ, ഒബിഎമ്മുകൾ, നീന്തൽക്കാർ, മെഡിക്കൽ കിറ്റുകൾ എന്നിവ സജ്ജീകരിച്ചിരിക്കുന്നു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (എപിഎസ്‌ഡിഎംഎ) 24 മണിക്കൂറും പ്രവർത്തിക്കുന്നതിനായി കൺട്രോൾ റൂമുകൾ സജീവമാക്കിയിട്ടുണ്ട്, കൂടാതെ അടിയന്തര ആംബുലൻസ് ശൃംഖലകളായ 108 ഉം 104 ഉം പൂർണ്ണമായും പ്രവർത്തനക്ഷമമാണ്.
https://www.facebook.com/Malayalivartha


























