ഏക മക്നറെ മരണത്തിനു ശേഷം വീട്ടിനുള്ളില്‍ നിന്നും പുറത്തിറങ്ങാതെ വീട്ടമ്മ; പിന്നാലെ കിണറ്റില്‍ എന്തോ വീഴുന്ന ശബ്ദം കേട്ട് ഓടിയെത്തിയ വീട്ടുകാര്‍ കണ്ട കാഴ്ച ഭയാനകം ...!!!!

വീട്ടമ്മ കിണറ്റിൽ മരിച്ച നിലയിൽ . തിരുവനന്തപുരം വിതുരയിലാണ് സംഭവം. വിതുര ആനപ്പെട്ടി ഹരി വിലാസത്തില്‍ ദിവ്യയെയാണ് വീടിന് സമീപമുള്ള കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകന്റെ മരണത്തെ തുടർന്ന് ഉണ്ടായ മനോവിഷമത്തിലാണ് ദിവ്യ ജീവനൊടുക്കിയത് എന്നാണ് നിഗമനം.
ദിവ്യയുടെ ഏക മകന്‍ ഹരിയെ കഴിഞ്ഞ മാസം ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ മനോവിഷമത്തിലായിരുന്നു ദിവ്യ. മക്നറെ മരണത്തിനു ശേഷം വീട്ടിനുള്ളില്‍ നിന്നും പുറത്തിറങ്ങാതെയാണ് ഇവര്‍ കഴിഞ്ഞിരുന്നത്.
കിണറ്റില്‍ എന്തോ വീഴുന്ന ശബ്ദം കേട്ട് വീട്ടുകാര്‍ ഓടിയെത്തി . തുടർന്ന് നാട്ടുകാര്‍ വിവരം ഫയർ ഫോഴ്സിൽ അറിയിച്ചു. വിതുര നിലയത്തില്‍ നിന്നും ഫയര്‍ ഫോഴ്‌സ് സംഘം എത്തുകയായിരുന്നു . സേനാംഗങ്ങൾ കിണറ്റില്‍ ഇറങ്ങി പരിശോധിച്ചപ്പോൾ അബോധാവസ്ഥയില്‍ ദിവ്യയെ കണ്ടെത്തി. ഉടന്‍ തന്നെ കരയിലെത്തിക്കുകയായിരുന്നു വിതുര സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാൻ സാധിച്ചില്ല.
https://www.facebook.com/Malayalivartha


























