രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് ഹരിയാനയിലെ അംബാലയിൽ നിന്ന് റഫാൽ യുദ്ധ വിമാനത്തിൽ യാത്ര ചെയ്യും

രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് ഹരിയാനയിലെ അംബാലയിൽ നിന്ന് റഫാൽ യുദ്ധ വിമാനത്തിൽ യാത്ര ചെയ്യും.. രാവിലെ ഹരിയാനയിലെ അംബാലയിൽ എത്തുന്ന രാഷ്ട്രപതി അവിടെ നിന്നായിരിക്കും യുദ്ധവിമാനത്തിൽ കയറുക.
രാഷ്ട്രപതി ഭവൻ ഇതുസംബന്ധിച്ച് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ഇത് രണ്ടാം തവണയാണ് രാജ്യത്തിന്റെ സർവസൈന്യാധിപ കൂടിയായ രാഷ്ട്രപതി ദ്രൗപദി മുർമു യുദ്ധവിമാനത്തിൽ സഞ്ചരിക്കുന്നത്.നേരത്തെ സുഖോയ് 30 വിമാനത്തിലും രാഷ്ട്രപതി സഞ്ചരിച്ചിട്ടുണ്ടായിരുന്നു.
അതേസമയം 2023 ഏപ്രിൽ 8 നായിരുന്നു രാഷ്ട്രപതി സുഖോയ്–30 യുദ്ധവിമാനത്തിൽ പറന്നത്. അസമിലെ തേസ്പൂർ വ്യോമസേനാ സ്റ്റേഷനിൽ നിന്നായിരുന്നു അന്ന് രാഷ്ട്രപതി സുഖോയ്-30 യുദ്ധവിമാനത്തിൽ സഞ്ചരിച്ചത്.
"
https://www.facebook.com/Malayalivartha


























