ബസ് ടിക്കറ്റിംഗ് മെഷീനുകളിൽ (ഇടിഐഎം) ടാപ്പ് ചെയ്ത് വിദ്യാർത്ഥികൾക്ക് യാത്ര ചെയ്യാം

കെഎസ്ആർടിസി നടപ്പിലാക്കിയ ഏറ്റവും സുപ്രധാന പരിഷ്കാരങ്ങളിൽ ഒന്നാണ് സ്റ്റുഡൻസ് ഡിജിറ്റൽ കൺസഷൻ കാർഡ് പദ്ധതി. കൺസഷൻ വിതരണത്തിലെ കാലതാമസവും തിരക്കും ഒഴിവാക്കുന്നതിനും വിദ്യാർത്ഥി യാത്ര സൗകര്യം കൂടുതൽ സുതാര്യമാക്കുന്നതിലേക്കുമായി വിദ്യാർത്ഥി കൺസഷനായി ആദ്യഘട്ടത്തിൽ ഓൺലൈൻ രജിസ്ട്രേഷൻ സംവിധാനം നടപ്പിലാക്കുകയും ഇത് വൻ വിജയകരമാകുകയും ചെയ്തിട്ടുണ്ടായിരുന്നു. തുടർന്ന് ആർഎഫ്ഐഡി കോൺടാക്റ്റ്‌ലസ് സ്മാർട്ട് കാർഡ് സംവിധാനവും നടപ്പിലാക്കുകയുമായിരുന്നു.
ഈ സംവിധാനത്തിലൂടെ ബസ് ടിക്കറ്റിംഗ് മെഷീനുകളിൽ (ഇടിഐഎം) ടാപ്പ് ചെയ്ത് വിദ്യാർത്ഥികൾക്ക് യാത്ര ചെയ്യാം. 2025 ഓഗസ്റ്റ് 21ന് മുഖ്യമന്ത്രി വിദ്യാർത്ഥികൾക്ക് കൈമാറി ആർഎഫ്ഐഡി കാർഡിൻ്റെ ഉദ്ഘാടനം നിർവഹിച്ചിരുന്നു.
ഒരു വിദ്യാർത്ഥിക്ക് ഒരു തവണ സ്റ്റുഡൻസ് ആർഎഫ്ഐഡി കാർഡ് ലഭിച്ചു കഴിഞ്ഞാൽ മുൻപ് ഉപയോഗിച്ചിരുന്ന കൺസഷൻ കാർഡ് പോലെ ഓരോ വർഷവും യാതൊരു തരത്തിലുള്ള സങ്കീർണതകളും ഇല്ലാതെ എളുപ്പത്തിൽ വാലിഡേറ്റ് ചെയ്യാമെന്നത് വിദ്യാർത്ഥികളെ സംബന്ധിച്ച് ഏറെ സൗകര്യപ്രദമാണ്. ഒരു മാസം 25 ദിവസത്തെ യാത്രകളാണ് കാർഡിൽ അനുവദിക്കപ്പെട്ടിരിക്കുന്നത്.
"
https://www.facebook.com/Malayalivartha























