കോളടിച്ച് പ്രവാസികൾ വീസ നിരക്കുകള്‍ കുറയും പുതുക്കിയ ഫീസുകൾ ഇങ്ങനെ..! 225 കോടി പ്രവാസിക്ക്...!

ഒമാനില്‍ തൊഴിലാളികള്‍ക്കും തൊഴിലുടമകള്‍ക്കും ഗുണകരമാകുന്ന വമ്പന്‍ പ്രഖ്യാപനങ്ങളുമായി തൊഴില്‍ മന്ത്രാലയം. തൊഴില്‍ പെര്‍മിറ്റുകള്‍ക്ക് (വീസ) നിരക്ക് കുറച്ചും കാലയളവ് ദീര്‍ഘിപ്പിക്കും നടപടികള്‍ ലളിതമാക്കിയുമുള്ള പുതിയ ചട്ടക്കൂട് സ്ഥാപിച്ച് മന്ത്രാലയം ഉത്തരവിറക്കി. ഔദ്യോഗിക ഗസറ്റില്‍ ഉത്തരവ് പബ്ലിഷ് ചെയ്ത് മൂന്ന് മാസത്തിന് ശേഷം പ്രാബല്യത്തില്‍ വരും.
സുല്‍ത്താനേറ്റില്‍ തൊഴില്‍ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും, ബിസിനസ് ഉടമകള്‍ക്കുള്ള ഭരണപരമായ നടപടിക്രമങ്ങള്‍ കാര്യക്ഷമമാക്കുന്നതിനും, ലൈസന്‍സ് സാധുതയ്ക്കും തൊഴിലാളി താമസ കാലയളവിനും ഇടയിലുള്ള വിന്യാസം ഉറപ്പാക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ തുടര്‍ച്ചയായ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ സുപ്രധാന പരിഷ്കരണം.
വൈകല്യമുള്ളവര്‍, സ്വയം പരിചരണത്തിന് കഴിവില്ലാത്ത വയോധികര്‍, ഗാര്‍ഹിക വരുമാന സഹായ പദ്ധതിയുടെ ഗുണഭോക്താക്കള്‍, വീട്ടുജോലിക്കാരെ നിയമിക്കുമ്പോള്‍ പ്രത്യേക വൈദ്യസഹായം ആവശ്യമുള്ള വ്യക്തികള്‍, ചൈല്‍ഡ് കെയര്‍ ജോലിക്കാര്‍, സ്വകാര്യ ഡ്രൈവര്‍മാര്‍, സ്വകാര്യ നഴ്സുമാര്‍, ഹോം ഹെല്‍ത്ത് അസിസ്റ്റന്റുമാര്‍ എന്നിവരുള്‍പ്പെടെ നിരവധി വിഭാഗങ്ങള്‍ക്ക് സമഗ്രമായ ഫീസ് ഇളവുകളും പുതിയ തീരുമാനത്തിലൂടെ അവതരിപ്പിക്കുന്നു.
https://www.facebook.com/Malayalivartha
























