കണ്ണീർക്കാഴ്ചയായി... കോളേജ് വിട്ട് സുഹൃത്തുക്കളോടൊപ്പം നടന്ന് താമസ സ്ഥലത്തേക്ക് പോകുന്നതിനിടെ വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു

കണ്ണീരടക്കാനാവാതെ... കോളേജിൽ നിന്ന് സുഹൃത്തുക്കളോടൊപ്പം നടന്ന് താമസ സ്ഥലത്തേക്ക് പോകുന്നതിനിടെ വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു.
പുല്‍പ്പള്ളി പഴശ്ശിരാജാ കോളേജിലെ എംഎസ്‌സി മൈക്രോ ബയോളജി വിദ്യാര്‍ത്ഥിനി ഹസ്‌നീന ഇല്യാസ് (23) ആണ് ചൊവ്വാഴ്ച വൈകുന്നേരം കുഴഞ്ഞു വീണതിനെ തുടര്‍ന്ന് മരിച്ചത്.
മലപ്പുറം വണ്ടൂര്‍ സ്വദേശിനിയാണ്. വൈകുന്നേരം കോളേജ് വിട്ട് ഹോസ്റ്റലിലേക്ക് നടന്നുപോകവെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞ് വീഴുകയായിരുന്നു.
സഹപാഠികളും കോളേജ് അധികൃതരും ചേര്‍ന്ന് ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാൻ കഴിഞ്ഞില്ല.
"https://www.facebook.com/Malayalivartha


























