എസ്.എൽ.കെ 2025: കാലിക്കറ്റ് എഫ്.സി നാളെ കണ്ണൂര്‍ വാരിയേഴ്സുമായി ഏറ്റുമുട്ടും: സ്തനാര്‍ബുദ ബോധവത്കരണം- കളികാണാന്‍ സ്ത്രീകള്‍ക്ക് സൗജന്യ പ്രവേശനം...

നിലവിലെ ചാമ്പ്യന്മാരായ കാലിക്കറ്റ് എഫ്.സി ഈ സീസണിലെ അപരാജിതരായ കണ്ണൂര്‍ വാരിയേഴ്സുമായി നാളെ (ബുധന്‍) ഏറ്റുമുട്ടും. ഇ.എം.എസ്. കോർപ്പറേഷൻ സ്റ്റേഡിയത്തിൽ രാത്രി 7.30-നാണ് മത്സരം.
മൂന്ന് കളിയില്‍ നിന്ന് രണ്ട് ജയവും ഒരു സമനിലയുമായി കണ്ണൂർ വാരിയേഴ്സാണ് പോയിന്റ് പട്ടികയില്‍ ഒന്നാമത്.നിലവിൽ പട്ടികയിൽ നാല് പോയിന്റുുമായി കാലിക്കറ്റ് എഫ്.സി ഇപ്പോള്‍ നാലാം സ്ഥാനത്താണ്.
സ്തനാര്‍ബുദ ബോധവത്കരണത്തിനെ പിന്തുണച്ചു കൊണ്ട് സ്ത്രീകള്‍ക്ക് ഈ മത്സരം സൗജന്യമായി കാണാനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കിഴക്കന്‍ ഗാലറിയിലായിരിക്കും ഇരിപ്പിടങ്ങള്‍ അനുവദിക്കുന്നത്. മത്സരത്തിന്റെ തുടക്കത്തില്‍ കളിക്കാരെ അനുഗമിക്കുന്നത് പൂര്‍ണമായും പെൺകുട്ടികളായിരിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.
മത്സരത്തിനുള്ള ടിക്കറ്റുകൾ Quickerala.com-ൽ ലഭ്യമാണ്
https://www.facebook.com/Malayalivartha
























