Widgets Magazine
16
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നീറ്റ് യു.ജി പുനഃപരീക്ഷ ജൂൺ 21ന് നടത്തും..... പരീക്ഷാസമയം 15 മിനിട്ട് ദീർഘിപ്പിച്ചു.... അടുത്ത വർഷം മുതൽ ഓൺലൈൻ പരീക്ഷ


സങ്കടക്കാഴ്ചയായി... പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം.... വാഹനത്തിലുണ്ടായിരുന്ന ഗർഭിണിക്ക് ദാരുണാന്ത്യം, ഭർത്താവിന് ​ഗുരുതര പരുക്ക്


‌യു.ഡി.എഫ് സർക്കാരിലെ മന്ത്രിമാരാരൊക്കെ? ഘടകകക്ഷി വകുപ്പുകളിൽ മാറ്റംവരും.... രമേശ് ചെന്നിത്തല മന്ത്രിയാവുമെന്ന് സൂചന, തിങ്കളാഴ്ച സമ്പൂർണ മന്ത്രിസഭയാവും സത്യപ്രതിജ്ഞ ചെയ്യുക


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

വാസുനെ വിഴുങ്ങി SIT വിയര്‍ത്തൊലിച്ച് കസ്റ്റഡിയിൽ നിലവിളി..! ഉടൻ ആ തല വിഴുങ്ങാൻ SIT..! ക്ലിഫ് ഹൗസിലേക്ക്

03 NOVEMBER 2025 01:15 PM IST
മലയാളി വാര്‍ത്ത

More Stories...

ഐക്യ ജനാധിപത്യ മുന്നണി സർക്കാരിന്റെ സത്യപ്രതിജ്ഞാച്ചടങ്ങിനായി സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കങ്ങൾ തകൃതിയിൽ... ഒരു ലക്ഷത്തോളം പേർ സത്യപ്രതിജ്ഞയ്ക്ക് എത്തുമെന്ന് പ്രതീക്ഷ, പൊതുജനങ്ങളുടെ പ്രവേശനം പാസ്‌മൂലം നിയന്ത്രിക്കും

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് കൂടുതൽ മോടി വേണ്ടെന്ന് വി ഡി സതീശൻ

ആൽബം ഷൂട്ടിങ്ങിന് ചെന്നെയിൽ നിന്നും എത്തിയ യുവാവ് മുങ്ങി മരിച്ചു....

സെൻസെസ് 2027ന്റെ ഭാ​ഗമായി പൊതുജനങ്ങൾക്ക് വിവരങ്ങൾ ഓൺലൈനിൽ സ്വയം രേഖപ്പെടുത്താൻ അവസരമൊരുങ്ങുന്നു

പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ 21ന് നിയമസഭയിൽ നടത്തും... സ്പീക്കർ തിരഞ്ഞെടുപ്പ് 22ന്

ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണപ്പാളി കവര്‍ന്ന കേസില്‍ അന്വേഷണം ഉന്നതരിലേക്കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും കമ്മീഷണറുമായിരുന്ന എന്‍ വാസുവിലേക്ക്. വാസുവിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. മൊഴികള്‍ വിലയിരുത്തി തുടര്‍ നടപടികള്‍ എടുക്കും. വാസുവിന്റെ മൊഴി അടക്കം ഹൈക്കോടതിയെ അറിയിക്കും. സിപിഎം ബന്ധമുള്ള വാസു മുന്‍ പഞ്ചായത്ത് പ്രസിഡന്റാണ്. ജ്യുഡീഷ്യല്‍ ഓഫീസറുമായിരുന്നു. ഈ സാഹചര്യത്തില്‍ കോടതി നടപടികളുടെ കൂടി അടിസ്ഥാനത്തിലാണ് തുടര്‍ നടപടികള്‍. കേസില്‍ മൂന്നാം പ്രതിയായ ഡി.സുധീഷ്‌കുമാര്‍, എന്‍.വാസു ദേവസ്വം പ്രസിഡന്റായിരുന്നപ്പോള്‍ പിഎയായിരുന്നു. വാസുവിനെതിരെ സുധീഷ് മൊഴി നല്‍കിയെന്നാണ് സൂചന. മുഖ്യമന്ത്രി പിണറായി വിജയന്റെ അതിവിശ്വസ്തനാണ് വാസു. നേരത്തെ യുവതി പ്രവേശന സമയത്ത് സര്‍ക്കാരിന് വേണ്ടി മുന്നില്‍ നിന്ന് ചരടു നീക്കിയത് വാസുവായിരുന്നു. എസ് എ ടിയുടെ ചോദ്യം ചെയ്യലില്‍ വാസു വിയര്‍ത്തുവെന്നാണ് സൂചന.

പ്രത്യേക അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലില്‍ വിയര്‍ത്തൊലിച്ച് മുഖ്യമന്ത്രിയുടെ അതിവിശ്വസ്തന്‍ പരസ്പര വിരുദ്ധമായ പല മൊഴിയും നല്‍കിയെന്നാണ് സൂചന. സ്വര്‍ണ്ണ പാളി കേസിലെ ചോദ്യം ചെയ്യല്‍ യുവതി പ്രവേശന സമയത്ത് നവോത്ഥാനം ഉറപ്പാക്കാന്‍ മുന്നില്‍ നിന്ന കമ്മീഷണറിലേക്കും കടക്കുകയാണ്. യുവതി പ്രവേശന വിവാദ സമയത്ത് ദേവസ്വം കമ്മീഷണറായിരുന്നു. അതിന് ശേഷം ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി. സുധീഷ് കുമാറിന്റെ മൊഴി മുന്‍ ദേവസ്വം പ്രസിഡന്റിന് എതിര് എന്നാണ് സൂചന. മുന്‍ ജ്യുഡീഷ്യല്‍ ഓഫീസാറാണ് വാസു. ഏതായാലും അന്വേഷണം വാസുവിലേക്ക് കടക്കുകയാണ്. വാസുവിന്റെ മൊഴി അടക്കം ഹൈക്കോടതിയെ അറിയിക്കും. അതിന് ശേഷം ഹൈക്കോടതി നിലപാട് മനസ്സിലാക്കിയാകും തുടര്‍ നടപടികള്‍.

 

 



ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞതനുസരിച്ചാണു പ്രവര്‍ത്തിച്ചതെന്നും ഫയല്‍ തിരുത്താന്‍ ദേവസ്വം ബോര്‍ഡ് ഉള്‍പ്പെടെ 5 പേര്‍ക്ക് അധികാരം ഉണ്ടായിരുന്നുവെന്നുമാണ് അന്വേഷണസംഘത്തിനു സുധീഷ് നല്‍കിയ മൊഴി. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് സുധീഷ്‌കുമാറിനെ ചോദ്യം ചെയ്തത്. റാന്നി കോടതിയില്‍ ഹാജരാക്കിയതിനു പിന്നാലെ റിമാന്‍ഡ് ചെയ്തു. വാസുവിനെതിരേയും സുധീഷ് മൊഴി നല്‍കിയെന്നാണ് സൂചന. 2019 ല്‍ ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണപ്പാളി ചെമ്പുപാളിയെന്ന റിപ്പോര്‍ട്ട് തയാറാക്കിയപ്പോള്‍ സുധീഷ്‌കുമാറിനായിരുന്നു നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ട ചുമതലയുണ്ടായിരുന്ന എക്‌സിക്യൂട്ടീവ് ഓഫീസര്‍. അന്ന് അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ ആയിരുന്നു മുരാരി ബാബു. സ്വര്‍ണപാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് നല്‍കാന്‍ രണ്ട് ഉദ്യോഗസ്ഥരും താല്‍പര്യമെടുത്തു എന്നാണ് പൊലീസ് പറയുന്നത്. സ്വര്‍ണപാളികളില്‍നിന്ന് സ്വര്‍ണം വേര്‍തിരിച്ചെടുത്തു മോഷ്ടിച്ച കേസില്‍ ഒന്നാം പ്രതിയാണ് ഉണ്ണികൃഷ്ണന്‍ പോറ്റി.

അടൂര്‍ മണ്ണടി ദേശകല്ലുംമൂട്ടിലാണ് സുധീഷ് കുമാറിന്റെ വീട്. വിരമിച്ചശേഷം സിപിഎം പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. എല്ലാവരോടും നല്ലരീതിയില്‍ പെരുമാറുന്ന ആളാണ്. സാധാരണ രീതിയില്‍ പണികഴിപ്പിച്ച ഇരുനിലവീടാണുള്ളത്. മകന്‍ സ്‌കൂളില്‍ പ്യൂണായി ജോലി ചെയ്യുന്നു. മകളുടെ വിവാഹം കഴിഞ്ഞു. പ്രത്യേക അന്വേഷണ സംഘം മണ്ണടിയിലെ വീട്ടിലെത്തി അറസ്റ്റു ചെയ്യുകയായിരുന്നു. ശബരിമല സ്വര്‍ണക്കൊള്ളയില്‍ 2019 ലെ ദേവസ്വം ബോര്‍ഡ് ഭരണസമിതിക്കെതിരെ മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ ഡി സുധീഷ് കുമാറിന്റെ മൊഴി നല്‍കിയത് നിര്‍ണ്ണായകമാണ്. സ്വര്‍ണക്കൊള്ളയില്‍ ഭരണസമിതിയും ഉദ്യോഗസ്ഥരും ഇടപെട്ടതായാണ് സുധീഷ് കുമാറിന്റെ മൊഴി. ഭരണസമിതി പറഞ്ഞതുപ്രകാരമാണ് പ്രവര്‍ത്തിച്ചത്. പോറ്റിക്ക് ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണപാളി കൈമാറിയത് ഭരണസമിതി പറഞ്ഞതുപ്രകാരമാണെന്നും സുധീഷ് കുമാറിന്റെ മൊഴിയിലുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഐക്യ ജനാധിപത്യ മുന്നണി സർക്കാരിന്റെ സത്യപ്രതിജ്ഞാച്ചടങ്ങിനായി സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കങ്ങൾ തകൃതിയിൽ... ഒരു ലക്ഷത്തോളം പേർ സത്യപ്രതിജ്ഞയ്ക്ക് എത്തുമെന്ന് പ്രതീക്ഷ, പൊതുജനങ്ങളുടെ പ്രവേശനം പാസ്‌മൂല  (6 minutes ago)

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് കൂടുതൽ മോടി വേണ്ടെന്ന് വി ഡി സതീശൻ  (17 minutes ago)

സീസണിലെ നിർണായക മത്സരത്തിൽ ജയം കൈവിട്ട് ചെന്നൈ സൂപ്പർ കിങ്‌സ്.... ലക്നൗവിനായി അർധ സെഞ്ച്വറി നേടി മിച്ചൽ മാർഷ്  (28 minutes ago)

ആൽബം ഷൂട്ടിങ്ങിന് ചെന്നെയിൽനിന്നും എത്തിയ യുവാവ് മുങ്ങി മരിച്ചു....  (59 minutes ago)

നീറ്റ് യു.ജി പുനഃപരീക്ഷ ജൂൺ 21ന് നടത്തും..... പരീക്ഷാസമയം 15 മിനിട്ട് ദീർഘിപ്പിച്ചു.... അടുത്ത വർഷം മുതൽ ഓൺലൈൻ പരീക്ഷ  (1 hour ago)

സെൻസെസ് 2027ന്റെ ഭാ​ഗമായി പൊതുജനങ്ങൾക്ക് വിവരങ്ങൾ ഓൺലൈനിൽ സ്വയം രേഖപ്പെടുത്താൻ അവസരമൊരുങ്ങുന്നു  (1 hour ago)

പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ 21ന് നിയമസഭയിൽ നടത്തും... സ്പീക്കർ തിരഞ്ഞെടുപ്പ് 22ന്  (1 hour ago)

ഉത്തർപ്രദേശിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 117 ആയി ... 200 ലധികം പേർക്ക് പരുക്ക്....  (1 hour ago)

കരിമണൽ കർത്തയുടെ 1.72 കോടി  സ്വത്തു വിവരം മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം  മന്ത്രിമുഹമ്മദ്  റിയാസിനും വീണാ വിജയനുമെതിരെ കേസ് എടുക്കണമെന്നെ ഹർജി...  ഇന്ന് (ശനിയാഴ്ച)  മെയ് 16 ന് (ഉത്തരവ്) പറയും   (1 hour ago)

കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (1 hour ago)

കാലവർഷം നേരത്തേയെത്തുമെന്ന് സ്ഥിരീകരിച്ച് കാലാവസ്ഥാ വകുപ്പ്.... ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (2 hours ago)

പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം.... വാഹനത്തിലുണ്ടായിരുന്ന ഗർഭിണിക്ക് ദാരുണാന്ത്യം, ഭർത്താവിന് ​ഗുരുതര പരുക്ക്  (2 hours ago)

‌യു.ഡി.എഫ് സർക്കാരിലെ മന്ത്രിമാരാരൊക്കെ? ഘടകകക്ഷി വകുപ്പുകളിൽ മാറ്റംവരും.... രമേശ് ചെന്നിത്തല മന്ത്രിയാവുമെന്ന് സൂചന, തിങ്കളാഴ്ച സമ്പൂർണ മന്ത്രിസഭയാവും സത്യപ്രതിജ്ഞ ചെയ്യുക  (2 hours ago)

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും 18 ന് സത്യപ്രതിജ്ഞ ചെയ്യും  (10 hours ago)

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു  (11 hours ago)

Malayali Vartha Recommends