വോട്ട് ചോദിക്കാനെത്തിയപ്പോൾ കണ്ട 'ആ കാഴ്ച'..! ടാർപോളിൻ ഷീറ്റ് മറച്ച വീടുകളിൽ മനുഷ്യർ; എം എൽ എ കസേരയിൽ കയറി തിരിച്ചെത്തിവാഗ്ദാനം പാലിച്ച് രാഹുൽ..!!! ഏറെ ശ്രദ്ധ നേടി സ്മൈൽ ഭവന പദ്ധതി

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ‘സ്മൈൽ ഭവന പദ്ധതി ഏറെ ശ്രദ്ധ നേടുകയാണ്. ‘സ്മൈൽ ഭവന’ത്തിൻറെ തറക്കല്ലിടൽ ചടങ്ങിൽ മുഖ്യാതിഥിയായി നടി തൻവി റാം രാഹുൽ മാങ്കൂട്ടത്തിനൊപ്പം പങ്കെടുത്തതിന് പിന്നാലെ വിവാദങ്ങൾ ഉയർന്നിരുന്നു . ഇതിനു പിന്നാലെയാണ് ‘സ്മൈൽ ഭവന പദ്ധതി ഏറെ ശ്രദ്ധ നേടുന്നത്. പാലക്കാട് നിയോജകമണ്ഡലത്തിലെ അർഹരായ കുടുംബങ്ങൾക്ക് വീട് നിർമിച്ച് നൽകുന്ന എംഎൽഎയുടെ പദ്ധതിയാണിത്.സ്വന്തമായി വീട് ഇല്ലാത്തവരുടെ സ്വപ്നം യാഥാർഥ്യമാകുന്ന പദ്ധതി.
എന്തുക്കൊണ്ട് ഇത്തരത്തിലൊരു പദ്ധതിയിലേക്ക് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ എത്തി എന്നതിനെ കുറിച്ച് അദ്ദേഹം പറയുന്നത് ഇപ്രകാരമാണ്; പാലക്കാട് മണ്ഡലത്തിലെ ഒട്ടേറെ കുടുംബങ്ങളുടെ ചിരകാല അഭിലാഷമാണ് 'സ്‌മൈൽ ഭവനം' പദ്ധതിയിലൂടെ യാഥാർത്ഥ്യമാകുന്നതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പറഞ്ഞു.
വോട്ട് ചോദിക്കാൻ പോയപ്പോൾ ടാർപോളിൻ ഷീറ്റ് മറച്ച വീടുകളിൽ കിടക്കുന്ന മനുഷ്യരെ കണ്ടതാണ് ഈ പദ്ധതിക്ക് പ്രചോദനമായതെന്ന് എംഎൽഎ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് സമയത്ത് നൽകിയ വാഗ്ദാനം പാലിക്കുന്നതിൻറെ സന്തോഷവും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പങ്കുവച്ചു. അതായത് വോട്ടു ചോദിക്കാൻ ചെന്നപ്പോൾ താൻ കണ്ട ജനങ്ങളുടെ ദുരിതാവസ്ഥ.
പക്ഷെ തിരഞ്ഞെടുപ്പിൽ വിജയിച്ച് അധികാരത്തിലേറിയപ്പോൾ ആ ജനങ്ങളെ മറക്കാനോ അവരുടെ ദുരിതം കണ്ടില്ലെന്ന് നടിക്കാനോ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കായില്ല. വിജയഭേരി മുഴക്കി എം എൽ എ കസേരയിലേക്ക് വന്നപ്പോൾ ആ ജനങ്ങളുടെ ദുഃഖം കണ്ടില്ലെന്നു നടിക്കാതെ അവർക്ക് വലിയൊരു പരിഹാരം കാണാൻ എം എൽ എ ശ്രമിക്കുകയാണ്. 'സ്‌മൈൽ ഭവനം' പദ്ധതി വിജയകരമാക്കാനുള്ള ശ്രമത്തിലാണ് പാലക്കാട് എം എൽ എ.
അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ‘സ്മൈൽ ഭവന’ത്തിൻറെ തറക്കല്ലിടൽ ചടങ്ങിൽ മുഖ്യാതിഥിയായി നടി തൻവി റാം പങ്കെടുത്തിരുന്നു. ഇവിടെ പല പരിപാടികൾക്ക് ഞാൻ വന്നിട്ടുണ്ട്. ഇന്നും അങ്ങനെ ഒരു പരിപാടിക്ക് വന്നതാണ്. രാഹുൽ കുറച്ചു കാലം മുന്നേ എന്നോട് പറഞ്ഞിട്ടുണ്ട്, ഇങ്ങനെ ഒരു സംരംഭം തുടങ്ങുന്ന കാര്യം. പറ്റുമെങ്കിൽ ഈ പരിപാടിയിൽ പങ്കെടുക്കണം എന്ന് പറഞ്ഞിരുന്നു. ഇപ്പോൾ എന്നെ ഇവിടേക്ക് വിളിച്ചതിൽ വലിയ സന്തോഷമുണ്ട്. ഇതുപോലെ ഒരു സംരംഭവുമായി മുന്നോട്ട് വന്ന രാഹുലിന് ഞാൻ നന്ദി പറയുന്നു.’,തൻവി റാം പറഞ്ഞു.
സ്വന്തമായി വീട് ഇല്ലാത്തവരുടെ സ്വപ്നം യാഥാർഥ്യമാകുന്ന പദ്ധതിയുടെ ഭാഗമായി പങ്കെടുക്കാൻ കഴിഞ്ഞതിൽ താൻ അതീവ സന്തുഷ്ടയാണെന്ന് തൻവി റാം വ്യക്തമാക്കി.പാലക്കാട് പല പരിപാടികൾക്ക് ഞാൻ വന്നിട്ടുണ്ട്. ഇന്നും അത്തരത്തിലൊരു പരിപാടിക്ക് വന്നതാണ്. ഇങ്ങനെയൊരു സംരംഭം തുടങ്ങുന്ന കാര്യം രാഹുൽ കുറച്ചുകാലം മുമ്പ് എന്നോട് പറഞ്ഞിരുന്നു. എന്നെ ഇവിടേക്ക് വിളിച്ചതിൽ ഏറെ സന്തോഷം. വീട് ഇന്നിവിടെ യാഥാർത്ഥ്യമാകുകയാണ്. ഇങ്ങനെയൊരു സംരംഭവുമായി മുന്നോട്ടുവന്ന രാഹുലിന് നന്ദി.'- തൻവി ഒരു മാദ്ധ്യമത്തോട് പറഞ്ഞു.
സ്‌മൈൽ ഭവന പദ്ധതിയുടെ ആദ്യത്തെ വീട് ഉദ്ഘാടനം ചെയ്യാൻ ആസിഫലിയായിരുന്നു വന്നത്. അതിനുശേഷം സൈജു കുറുപ്പും മുഖ്യാതിഥിയായെത്തി. ഇപ്പോൾ തൻവി റാം ചടങ്ങിൽ പങ്കെടുത്തതിൽ ഏറെ സന്തോഷമുണ്ടെന്നും രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. എം എൽ എ ആയാൽ എന്ത് ചെയ്യുമെന്നായിരുന്നു തിരഞ്ഞെടുപ്പ് സമയത്ത് ആളുകൾ ചോദിച്ചത്. വീടില്ലാത്തവർക്ക് വീടുവച്ചുകൊടുക്കുമെന്നാണ് താൻ അന്ന് പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha


























