ദേഷ്യം വന്നത് കൊണ്ട് കൊന്നു; ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ അമ്മൂമ്മയുടെ മൊഴിയിൽ ഞെട്ടി

ആറുമാസം പ്രായമുള്ള ഡെൽന മറിയം സാറയെ കൊലപ്പെടുത്തിയത് ദേഷ്യം വന്നതിനാലാണെന്ന അമ്മൂമ്മ റോസിയുടെ മൊഴി നടുക്കുന്നതാണ്. റൂത്തിന്റെ അമ്മയാണ് റോസി. കത്തി ഉപയോഗിച്ചു കഴുത്തിനു മുറിവേൽപ്പിച്ചാണ് കൊലപ്പെടുത്തിയത്. ഡെൽന മറിയം സാറ കൊല്ലപ്പെട്ടതു ചേട്ടൻ ഡാനിയേലിന്റെ പിറന്നാൾ ദിവസമായിരുന്നു . കുടുംബത്തിന്റെ പിറന്നാൾ ഒരുക്കങ്ങളുടെ തിരക്കിനിടെയാണ് നടുക്കുന്ന സംഭവം ഉണ്ടായത്.
മാനസികപ്രശ്നങ്ങൾ നേരിടുന്ന റോസിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് നടപടിക്രമങ്ങൾ പൂർത്തിയാക്കി മജിസ്ട്രേറ്റിനു മുൻപാകെ ഹാജരാക്കും. കുട്ടിയുടെ കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണ കാരണം. കൊലപാതകം നടത്താനുള്ള കത്തി പ്രതി കരുതി വച്ചിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി.
ദേഷ്യം വന്നതിനാൽ കൊന്നു എന്നു മാത്രമാണ് ആശുപത്രിയിൽ വച്ച് റോസി പൊലീസിനു മൊഴി നൽകിയത്. ഇത് കുഞ്ഞിനോടാണോ അതോ മറ്റു കുടുംബാംഗങ്ങളോടാണോ എന്ന കാര്യത്തിൽ ഒരു വ്യക്തത വന്നിട്ടില്ല. പോസ്റ്റ്മോർട്ടത്തിനു ശേഷം ഉച്ചയ്ക്ക് രണ്ടരയോടെ കുഞ്ഞിന്റെ മൃതദേഹം അങ്കമാലിയിലെ വീട്ടിലെത്തിച്ചു. തുടർന്ന് നാലരയോടെ സംസ്കാരം ചടങ്ങുകളും പൂർത്തിയാക്കി.
https://www.facebook.com/Malayalivartha


























