സങ്കടക്കാഴ്ചയായി....സ്കൂൾ വിട്ട് കുട്ടിയെ വീടിനടുത്ത് ഇറക്കിയശേഷം വാൻ എടുക്കുമ്പോൾ കുട്ടി വാഹനത്തിനടിയിൽപെട്ട് ദാരുണമായി മരണമടഞ്ഞു

നിലവിളിച്ച് വീട്ടുകാർ... സ്വകാര്യ സ്കൂളിലെ നഴ്സറി വിദ്യാർഥി അതേ സ്കൂളിലെ വാഹനത്തിനടിയിൽപെട്ട് മരിച്ചു. ഒഴുകൂർ കുന്നക്കാട് കുറ്റിപ്പുറത്ത് മൂച്ചിക്കുണ്ടിൽ നൂറുദ്ദീന്റെയും അംജിദ ജബിന്റെയും ഏക മകൻ എമിൻ ഐസിൻ (അഞ്ച്) ആണ് മരിച്ചത്.
ഒഴുകൂർ-മുസ്ലിയാരങ്ങാടി റോഡിൽ കുമ്പളപ്പറമ്പിൽ ഇന്നലെ വൈകുന്നേരം നാലോടെയാണ് അപകടം സംഭവിച്ചത്.
മുസ്ലിയാരങ്ങാടിയിലെ എ.ബി.സി സ്കൂളിലെ എൽ.കെ.ജി വിദ്യാർഥിയാണ് എമിൻ ഐസിൻ. സ്കൂൾ വിട്ട് കുട്ടിയെ വീടിനടുത്ത് ഇറക്കിയശേഷം വാൻ എടുക്കുമ്പോൾ കുട്ടി അടിയിൽപെടുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.
കൊണ്ടോട്ടി പൊലീസ് കേസെടുത്തു. മഞ്ചേരി മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കുശേഷം വിട്ടുനൽകും.
"
https://www.facebook.com/Malayalivartha


























