''പി പി ദിവ്യക് സീറ്റില്ല , റിപ്പോട്ടർ, മാതൃഭൂമി, മനോരമ വിലാപം... ". മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഒഴിവാക്കി സഥാനാർത്ഥി പട്ടിക.. ദിവ്യയല്ല, വികസനമാണ് ചർച്ചയാവുക എന്നായിരുന്നു സി.പി.എമ്മിന്റെ മറുപടി..

കണ്ണൂർ ജില്ലാ പഞ്ചായത്തിലേക്കുള്ള സി.പി.എം സ്ഥാനാർത്ഥികളെ ഇന്ന് പാർട്ടി ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് പ്രഖ്യാപിച്ചിരുന്നു. 16 പേരുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. ഇതിൽ 15 പേരും പുതുമുഖങ്ങളാണ് എന്നതാണ് ശ്രദ്ധേയം. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഒഴിവാക്കിയായിരുന്നു സഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചത്. ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മുന്‍ പ്രസിഡന്റ് പി പി ദിവ്യക്ക് സി പി എം സീറ്റ് നല്‍കിയില്ല. കല്യാശേരി ഡിവിഷനില്‍ നിന്നായിരുന്നു പിപി ദിവ്യയെ ജില്ലാ പഞ്ചായത്തിലേക്ക് തെരഞ്ഞെടുത്തത്. ഇത്തവണ പിവി പവിത്രനാണ് ഇവിടെ സിപിഎം സ്ഥാനാര്‍ഥി.എസ്എഫ്ഐ മുന്‍ സംസ്ഥാന പ്രസിഡന്റ് അനുശ്രീയെ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിപ്പിക്കുന്നുണ്ട്.
പിണറായി ഡിവിഷനില്‍ നിന്നാണ് അനുശ്രീ മത്സരിക്കുന്നത്.ജില്ലാ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ബിനോയ് കുര്യനും മത്സരത്തിനുണ്ട്. പെരളശ്ശേരിയിൽ നിന്നാണ് ബിനോയ് കുര്യൻ ജനവിധി തേടുക.കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ ആരോപണ വിധേയായ ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. ജില്ലാ പഞ്ചായത്തിലെ ബിജെപി സ്ഥാനാര്‍ഥികളെയും ബുധനാഴ്ച പ്രഖ്യാപിച്ചു.ആദ്യഘട്ടമായി 42 സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. യുഡിഎഫില്‍ വാര്‍ഡ് വിഭജനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നേയുളളൂ.ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പി.പി. ദിവ്യയല്ല,വികസനമാണ് ചർച്ചയാവുക എന്നായിരുന്നു സി.പി.എമ്മിന്റെ മറുപടി.
പ്രതീക്ഷിക്കപ്പെട്ടതുപോലെയാണ് സംഭവിച്ചത്. പാർട്ടി നടപടിയെടുത്ത് തരംതാഴ്ത്തിയ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ മത്സരിച്ചാൽ ദോഷം ചെയ്യുമെന്ന് നേരത്തെ വിലയിരുത്തിയിരുന്നു. പാപ്പിനിശ്ശേരി വെസ്റ്റ് ലോക്കൽ കമ്മിറ്റി അംഗമായ വി.വി. പവിത്രനെയാണ് ഇക്കുറി ദിവ്യയുടെ ഡിവിഷനായിരുന്ന കല്യാശ്ശേരിയിൽ സി.പി.എം. നിയോഗിച്ചത്. പി.പി. ദിവ്യ വിവാദത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട് "നോ കമന്റ്സ്" എന്നായിരുന്നു സി.പി.എം. ജില്ലാ സെക്രട്ടറിയുടെ മറുപടി.നവീൻ ബാബു കേസ് മാത്രമല്ല, ജില്ലാ പഞ്ചായത്തിൽ രണ്ട് ടേം പി.പി. ദിവ്യ പൂർത്തിയാക്കുകയും ചെയ്തിരുന്നു. ജില്ലാ പഞ്ചായത്തിലേക്ക് സി.പി.എം. മത്സരിക്കുന്ന 16 ഡിവിഷനുകളിലെ സ്ഥാനാർത്ഥികളെയാണ് ഇന്ന് പ്രഖ്യാപിച്ചത്.
നിലവിലെ വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ ഒഴികെ മറ്റെല്ലാവരും ജില്ലാ പഞ്ചായത്തിലേക്ക് പുതുമുഖങ്ങളാണ്.എസ്.എഫ്.ഐ. സംസ്ഥാന മുൻ പ്രസിഡന്റ് കെ. അനുശ്രീക്കും സി.പി.എം. സീറ്റ് നൽകി. പിണറായി ഡിവിഷനിൽ നിന്നാണ് മത്സരിക്കുന്നത്.എന്നാൽ സ്ഥാനാർത്ഥി പട്ടികയിൽ നിന്നും ഒഴിവാക്കിയതിനുള്ള കാരണം വ്യക്തമാക്കുകയാണ് പി.പി. ദിവ്യ. ഫേസ്ബു്ക്കിലാണ് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ വിശദീകരണം.സി.പി.എം തനിക്ക് വലിയ പരിഗണന നൽകിയെന്നും അത്രത്തോളം പരിഗണന ജില്ലാ പഞ്ചായത്തിൽ ആർക്കും ലഭിച്ചിട്ടില്ലെന്നും പി.പി. ദിവ്യ കുറിച്ചു.
ആ പോസ്റ്റ് ഇങ്ങനെയാണ് പി പി ദിവ്യക് സീറ്റില്ല , റിപ്പോട്ടർ, മാതൃഭൂമി, മനോരമ വിലാപം... "സാമാന്യ ബുദ്ധിയുള്ളവർക്ക് ചിന്തിച്ചാൽ മനസ്സിലാക്കാൻ കഴിയുന്ന കാര്യമാണ് ഒരു തദ്ദേശ സ്ഥാപനത്തിൽ ഒരു വ്യക്തി 3 തവണ മത്സരിക്കുന്നത് തന്നെ അപൂർവമാണെന്ന്. പി പി ദിവ്യ കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗമായി, വൈസ് പ്രസിഡന്റ്, പ്രസിഡന്റ് ചുമതല വഹിച്ചു 15 വർഷം പൂർത്തിയാക്കി. സിപിഐഎം എനിക്ക് നൽകിയ വലിയ പരിഗണന ജില്ലാ പഞ്ചായത്തിൽ മറ്റാർക്കും ലഭിച്ചിട്ടില്ല...ഇതൊക്കെ മറച്ചു വെച്ച് വാർത്ത ദാരിദ്ര്യം കാണിക്കാൻ ഓരോ വാർത്തയുമായി വന്നു കൊള്ളും..."വേട്ട പട്ടികളുടെ ചിത്രം ലോഗോ ആക്കി സ്വീകരിക്കുന്നതാ ഈ മാധ്യമങ്ങൾക് നല്ലത്...
തിരഞ്ഞെടുപ്പ് കഴിയും വരെയുള്ള എല്ലാ സ്ക്രിറ്റിപ്പിലും എന്നെ ഉൾപ്പെടുത്തു മായിരിക്കും.... പ്രതീക്ഷയോടെ.... - എന്നാണ് ദിവ്യയുടെ വിമർശനം.എ.ഡി.എം നവീൻ ബാബുവിന്റെ ആത്മഹത്യാ കേസിൽ ആരോപണ വിധേയയാണ് പി.പി. ദിവ്യ. കേസിന് പിന്നാലെ ദിവ്യയെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് സി.പി.എം മാറ്റിയിരുന്നു.ഏതായാലും പോസ്റ്റിനു താഴെ സഖാക്കളുടെ പോസറ്റീവ് കമന്റ്സ് ആണ് കൂടുതലും കാണാൻ സാധിക്കുന്നത് . ഇതിനൊക്കെ എന്തിനാ സഖാവേ മറുപടി നൽകി വിശദീകരിക്കാൻ നിൽക്കുന്നത്... വെട്ടപ്പട്ടികൾ കുരക്കട്ടെ, എല്ലാറ്റിനെയും mind ചെയ്യാൻ പോയാൽ അതിനെ നേരം കാണു...
എടൊ മാപ്രകളെ നിങ്ങൾ എന്താ വിചാരിക്കുന്നത്. ഇത് കോൺഗ്രസ് അല്ല. ഭർത്താവ് മരിച്ചാൽ ഭാര്യ. പിന്നെ മക്കൾ. ആദ്യം നിങ്ങൾ. C. P. M. എന്താണ് എന്ന് പഠിക്കു. കഷ്ടം...സഖാവിനു സീറ്റ് തന്നിരുന്നേൽ ഇന്നത്തെ അന്തി ചർച്ച അതായേനെ, ഏതായാലും എന്താ മാധ്യമങ്ങളുടെ ഒരു സ്നേഹം, ഒരു കരുതൽ..നവീൻ ബാബുവിന്റെ കൊലയാളി ദിവ്യ..ജില്ലാ പഞ്ചായത്തിലില്ലെങ്കിലെന്താ?അടുത്ത തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിലെ ഒരു സുരക്ഷിതമണ്ഡലത്തിൽ ദിവ്യയെ പ്രതീക്ഷിക്കുന്നു...PP ദിവ്യ അടുത്ത നിയമസഭയിലേക്കാണ് പോകുന്നത് എന്ന് ഈ പൊട്ടന്മാർക്ക് അറിയില്ലല്ലോ ആര്യ രാജേന്ദ്രനും, പി പി ദിവ്യയും അടുത്ത നിയമസഭയിൽ എംഎൽഎമാർ ആയി ഉണ്ടാവും..എന്നിങ്ങനെ പോകുന്നു കമന്റുകൾ..
https://www.facebook.com/Malayalivartha
























