ഡോ. ഷഹീന്‍ മതവിശ്വാസിയായിരുന്നില്ല..മുന്‍ ഭര്‍ത്താവും മഹാരാഷ്ട്ര സ്വദേശിയുമായ ഡോ. ഹയാത്ത് സഫര്‍ വളരെ നടുക്കത്തോടെ പറയുന്ന കാര്യങ്ങൾ..അറസ്റ്റ് വിശ്വസിക്കാനായില്ലെന്ന് പിതാവ്.

ഫരീദാബാദില്‍ വന്‍ സ്‌ഫോടകവസ്തു ശേഖരം പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡോ. ഷഹീന്‍ സഈദി തീര്‍ത്തും ദുരൂഹ വ്യക്തിത്വം. ഇപ്പോൾ അവരുടെ ചരിത്രം അന്വേഷണ സംഘം തിരഞ്ഞപ്പോൾ പുറത്തു വരുന്നത് വളരെ നടുക്കുന്ന ചില വിവരങ്ങളാണ് . അവരുടെ ഭർത്താവിന് പറയാനുള്ളതും വളരെ വ്യത്യസ്തമായ കഥയാണ് . ഡോ. ഷഹീന്‍ പുരോഗമന കാഴ്ചപ്പാടുള്ളയാളായിരുന്നുവെന്നും മതവിശ്വാസിയായിരുന്നില്ലെന്നും അവരുടെ മുന്‍ ഭര്‍ത്താവും മഹാരാഷ്ട്ര സ്വദേശിയുമായ ഡോ. ഹയാത്ത് സഫര്‍ പറഞ്ഞു.
2015ലാണ് ഇരുവരും വേര്‍പിരിഞ്ഞത്. 2015ല്‍ വേര്‍പിരിഞ്ഞശേഷം തനിക്കു ഷഹീനുമായി ബന്ധമില്ലെന്നും രണ്ടു മക്കളും തന്നോടൊപ്പമാണു താമസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഷഹീനിന്റെ അറസ്റ്റ് വിശ്വസിക്കാനായില്ലെന്നാണ് പിതാവ് സയ്യിദ് അഹമ്മദ് അന്‍സാരി പറഞ്ഞത്. മകള്‍ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് താന്‍ അറിഞ്ഞിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതോടെ കുടുംബവും അവരെ തള്ളി പറയുകയാണ്.പിരിയുന്നതിനുമുമ്പ് രണ്ടു മക്കളുമായി ഓസ്ട്രേലിയയിലോ യൂറോപ്പിലോ സ്ഥിരതാമസമാക്കണമെന്ന്
ഷഹീന്‍ ആഗ്രഹിച്ചിരുന്നുവെന്നും ഓസ്ട്രേലിയയിലേക്കു പോകുന്നതിനെച്ചൊല്ലി തങ്ങള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നുവെന്നും ഡോ. ഹയാത്ത് വ്യക്തമാക്കി. ഷഹീന്റെ കുടുംബവുമായി ഹയാത്ത് ഇപ്പോഴും അടുപ്പത്തിലാണ്. ഇത് ഷഹീന്റെ അച്ഛനും സമ്മതിക്കുന്നു. ഷഹീന്‍ അവസാനമായി താനുമായി സംസാരിച്ചത് ഒരു മാസം മുമ്പാണെങ്കിലും മകളുടെ മുന്‍ ഭര്‍ത്താവായ ഡോ. ഹയാത്ത് സഫറുമായി താന്‍ എല്ലാ ആഴ്ചയും സംസാരിക്കാറുണ്ടായിരുന്നുവെന്ന് അഹമ്മദ് അന്‍സാരി പറഞ്ഞു.
വനിതാ വിഭാഗം രൂപവത്കരിക്കാന്‍ ലക്ഷ്യമിട്ട് ജെയ്ഷ് ഇ മുഹമ്മദ് നടത്തിയ റിക്രൂട്ട്മെന്റ് ഡ്രൈവിനിടെയാണ് ഷഹീന്‍ ഭീകരവാദത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടതെന്നാണ് സൂചന. ഞങ്ങളുടേത് വീട്ടുകാര്‍ തീരുമാനിച്ചുറപ്പിച്ച വിവാഹമായിരുന്നു. പിരിഞ്ഞശേഷം മക്കള്‍ എനിക്കൊപ്പമാണ്. ഓസ്‌ട്രേലിയയിലേക്കു കുടിയേറുന്നതില്‍ ഞാനും ഷഹീനുമായി ഭിന്നതയുണ്ടായിരുന്നു. മക്കള്‍ അവളോട് സംസാരിക്കാറില്ല. ഷഹീന്‍ പള്‍മൊണോളജി അധ്യാപികയായിരുന്നെന്നും 2006ലാണ് അവര്‍ ബിരുദം പൂര്‍ത്തിയാക്കിയതെന്നും ഡോ. ഹയാത്ത് സഫര്‍.
ഷഹീന് രണ്ടു സഹോദരങ്ങളാണുള്ളത്. മൂത്തയാള്‍ ഷോയബ് അച്ഛന്‍ സയീദ് അഹമ്മദ് അന്‍സാരിക്കൊപ്പം താമസിക്കുന്നു. അനുജന്‍ പര്‍വേസ് അന്‍സാരി.വിവാഹ ചടങ്ങുകള്‍ക്കിടെ ഒഴികെ ഷഹീന്‍ ഒരിക്കലും ബുര്‍ഖ ധരിച്ചിരുന്നില്ല. ബുര്‍ഖ ധരിച്ച് അവളെ താന്‍ കണ്ടിട്ടേയില്ല. ഏതെങ്കിലും തരത്തിലുള്ള ഭീകരപ്രവര്‍ത്തനങ്ങളുമായി ഷഹീന് ബന്ധമുണ്ടോയെന്ന് തനിക്കറിയില്ല. അങ്ങനെയെന്തെങ്കിലും ഉണ്ടായിട്ടുണ്ടെങ്കില്‍ വിവാഹമോചനത്തിനു ശേഷമാകാമെന്നും ഡോക്ടര്‍ സഫര്‍ ഹയാത്ത് പറയുന്നു. ഏതായാലും വരും ദിവസങ്ങളിലും കൂടുതൽ ഭീകരർ അറസ്റ്റിലാവും .
https://www.facebook.com/Malayalivartha
























