ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന യുവതി ആശുപത്രിയില്‍ തൂങ്ങിമരിച്ചു

അമിത അളവില്‍ ഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച് പരിയാരം സര്‍ക്കാര്‍ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന യുവതി തൂങ്ങിമരിച്ചു. കൂത്തുപറമ്പ് കോട്ടയം ഏഴാംമൈല്‍ പടയങ്കുടി ഇ കെ ലീന എന്ന നാല്‍പ്പത്താറുകാരിയാണ് മരിച്ചത്. കഴിഞ്ഞദിവസമാണ് ലീനയെ ആശുപത്രിയില്‍ എത്തിച്ചത്.
ഇന്ന് രാവിലെ ഒന്‍പതുമണിയോടെ നാലാം നിലയിലെ 401ാം വാര്‍ഡിലെ ശുചിമുറിയില്‍ ലീനയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ശുചിമുറിയില്‍ കയറിയ ലീന ഏറെനേരം കഴിഞ്ഞും പുറത്തുവരാത്തതിനെത്തുടര്‍ന്ന് ആശുപത്രി അധികൃതര്‍ നടത്തിയ പരിശോധനയിലാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ കെട്ടഴിച്ച് നിലത്തിറക്കിയെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഭര്‍ത്താവ്: സന്തോഷ് കുമാര്‍, മകന്‍: യദുനന്ദ്.
https://www.facebook.com/Malayalivartha


























