വെട്ടുകാട് തിരുനാള്‍ പ്രമാണിച്ച് നാളെപ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍

തിരുവനന്തപുരം വെട്ടുകാട് മാദ്രെ ദേവൂസ് ദൈവാലയത്തിലെ തിരുനാള്‍ പ്രമാണിച്ച് നാളെ (നവംബര്‍ 14) പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍. ഉച്ചയ്ക്ക് ശേഷമാണ് അവധി. തിരുവനന്തപുരം, നെയ്യാറ്റിന്‍കര, താലൂക്കുകളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും.
അമ്പൂരി, വാഴിച്ചല്‍, കള്ളിക്കാട്, ഒറ്റശേഖരമംഗലം, കീഴാറ്റൂര്‍, കുളത്തുമ്മല്‍, മാറനല്ലൂര്‍, മലയിന്‍കീഴ്, വിളവൂര്‍ക്കല്‍, വിളപ്പില്‍ എന്നീ വില്ലേജ് പരിധിയില്‍ വരുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കുമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ അനുകുമാരി ഐഎഎസ് അറിയിച്ചു. എന്നാല്‍ മുന്‍ നിശ്ചയിച്ച പ്രകാരമുള്ള പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കുകയില്ല.
അതേസമയം, വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിലെ ക്രിസ്തുരാജത്വ തിരുന്നാളിനോടനുബന്ധിച്ച് നിര്‍മ്മിച്ച നാല് വീടുകളുടെ താക്കോല്‍ദാനം നാളെ നിര്‍വഹിക്കും. തിരുന്നാള്‍ കൊടിയേറ്റ് ചടങ്ങിലാണ് താക്കോല്‍ദാനം നടക്കുക. ഇടവക വികാരി ഫാ.വൈ.എം.എഡിസണ്‍ കൊടിയേറ്റ് കര്‍മ്മം നിര്‍വഹിക്കും. ഇത് കൂടാതെ ക്യാന്‍സര്‍ രോഗികള്‍ക്കുള്ള ചികിത്സാ സഹായം, വിവാഹ സഹായം എന്നിവയും വിതരണം ചെയ്യും.
21, 22, 23 തീയതികളില്‍ തലസ്ഥാനത്തെ വിവിധ ഡിപ്പോകളില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി പ്രത്യേക സര്‍വീസ് നടത്തും. 9 കേന്ദ്രങ്ങളില്‍ പാര്‍ക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്. 21ന് നടക്കുന്ന പൊന്തിഫിക്കല്‍ ദിവ്യബലിക്ക് നെയ്യാറ്റിന്‍കര രൂപത ബിഷപ്പ് ഡോ.സെല്‍വരാജന്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. 22നാണ് പ്രദക്ഷിണം.
https://www.facebook.com/Malayalivartha
























