സിനിമാജീവിതത്തിലുണ്ടായ ചില അനുഭവങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് ശ്വേതാ മേനോന്‍

മലയാളത്തിന്റെ പ്രിയ താരം ശ്വേതാ മേനോന്‍ ഇപ്പോള്‍ മലയാള സിനിമാതാരസംഘടനയായ അമ്മയുടെ പ്രസിഡന്റാണ്. തന്റെ സിനിമാജീവിതത്തിലുണ്ടായ ചില അനുഭവങ്ങള്‍ താരം ഇപ്പോള്‍ പങ്കുവച്ചിരിക്കുകയാണ്. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ശ്വേത ആര്‍ത്തവസമയത്ത് അഭിനയിച്ചതിനെക്കുറിച്ച് പറഞ്ഞത്.
'വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുംബയില്‍ ഞാനൊരു പെര്‍ഫ്യൂമിന്റെ പരസ്യം ചെയ്യാന്‍ പോയിരുന്നു. ഒരു പാര്‍ട്ടിയിലേക്ക് പെര്‍ഫ്യൂം അടിച്ച് ഞാന്‍ പോകുകയും ആളുകള്‍ വൗ എന്ന് പറയുകയും ചെയ്യുന്നതായിരുന്നു പരസ്യം. ഈ പെര്‍ഫ്യൂം ഉണ്ടെങ്കില്‍ ഒന്നും ധരിക്കേണ്ട എന്നാണ് പരസ്യത്തിന്റെ ആശയം. ഞാന്‍ അതില്‍ നഗ്‌നയായതുപോലെ അഭിനയിക്കണം. സ്‌കിന്‍ കളര്‍ പോലെയുള്ള ബോഡി സ്യൂട്ട് ധരിക്കണം. നിര്‍ഭാഗ്യവശാല്‍ എനിക്ക് പീരിയഡ്‌സ്. വയര്‍ കുറച്ച് വീര്‍ത്തിരുന്നു. ഞാന്‍ ബോഡി സ്യൂട്ട് ധരിച്ചു. എന്നെ സംവിധായകന്‍ വിളിച്ചു.
നോക്കൂ, കുറച്ച് വയറുണ്ട് എന്ന് ഞാന്‍ പറഞ്ഞു. അദ്ദേഹത്തിന് അതുകേട്ടപ്പോള്‍ ലജ്ജതോന്നി. ഇപ്പോഴും ഞങ്ങള്‍ സുഹൃത്തുക്കളാണ്. എന്നോട് ഒരു പെണ്‍കുട്ടിയും ഇങ്ങനെ സംസാരിച്ചിട്ടില്ല. അവരുടെ പ്രശ്‌നങ്ങള്‍ പറഞ്ഞിട്ടില്ലെന്നും പറഞ്ഞു. അതുകേട്ടപ്പോള്‍ തന്നെ ഞാന്‍ സംവിധായകന് മറുപടി നല്‍കി. നിങ്ങള്‍ സംവിധായകനാണ്. ആണാണോ പെണ്ണാണോ എന്നല്ല. സംവിധായകനാണ്. അതിനാല്‍ ഞാന്‍ തുറന്ന് പറയണം. പിരീയഡ്‌സ് ആയതിനാല്‍ ഞാന്‍ ബ്ലോട്ടഡ് ആണെന്ന് പറഞ്ഞു.
മോഹന്‍ലാല്‍ നായകനായെത്തിയ കാക്കക്കുയില്‍ എന്ന സിനിമയില്‍ ആലാരേ ഗോവിന്ദ എന്ന ഡാന്‍സ് നമ്പര്‍ ചെയ്യുമ്പോള്‍ ആദ്യ ദിവസം തന്നെ എനിക്ക് പിരീയഡ്‌സ് ആയി. ഒമ്പത് മണിക്കായിരുന്നു ഷിഫ്റ്റ്. 12.30 നാണ് ഞാന്‍ എത്തിയത്. സംവിധായകന്‍ പ്രിയനോട് എനിക്ക് എഴുന്നേല്‍ക്കാന്‍ പറ്റുന്നില്ലെന്ന് പറഞ്ഞു. മരുന്ന് വേണം, ഡോക്ടര്‍ വേണമെന്നെല്ലാം പറഞ്ഞു. ഇഞ്ചക്ഷനെടുത്ത ശേഷമാണ് ഞാന്‍ ലൊക്കേഷനിലേക്ക് പോയത്. ഞാന്‍ ആരായാലും അവരോട് തുറന്നുപറയുന്ന ആളാണ്. എന്റെ അച്ഛന്‍ എനിക്ക് ആദ്യം പിരീയഡ്‌സ് വന്ന സമയത്ത് തന്നെ സാനിറ്ററി നാപ്കിന്‍ പോയി വാങ്ങെന്ന് പഠിപ്പിച്ച ആളാണ്'താരം പറഞ്ഞു.
https://www.facebook.com/Malayalivartha


























