സിവിൽ സർവ്വീസിൽ നിന്നും വിരമിക്കുന്ന ഉദ്യോഗസ്ഥരെ ഉയർന്ന തസ്തികകളിൽ പുനർ നിയമിക്കുന്നത് സ്വജനപക്ഷപാതപരമായ രാഷ്ട്രീയ അഴിമതിയാണ്; ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്

ഉദ്യോഗസ്ഥ പുനർനിയമനം രാഷ്ട്രീയ അഴിമതിയെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;-
സിവിൽ സർവ്വീസിൽ നിന്നും വിരമിക്കുന്ന ഉദ്യോഗസ്ഥരെ ഉയർന്ന തസ്തികകളിൽ പുനർ നിയമിക്കുന്നത് സ്വജനപക്ഷപാതപരമായ രാഷ്ട്രീയ അഴിമതിയാണ്, രാഷ്ട്രീയ നേതൃത്വത്തെ പ്രീണിപ്പിക്കുന്ന അഴിമതിക്കാരായ ഭാഗ്യാന്വേഷികൾക്കാണ് ഇപ്പോൾ ഉന്നത പദവികൾ ലഭിക്കുന്നത്.
ഗുണമേന്മയും അനുഭവ സമ്പത്തുമുള്ള രാഷ്ട്രീയ നേതാക്കൾക്കും സർവീസിലുള്ള മികച്ച ഉദ്യോഗസ്ഥന്മാർക്കും ലഭിക്കേണ്ട അവസരങ്ങളാണ് കാലു പിടുത്തക്കാർ തട്ടിയെടുക്കുന്നത്.
https://www.facebook.com/Malayalivartha























