ലോഡ് കയറ്റി വന്ന ടിപ്പര്‍ നിയന്ത്രണം വിട്ട് കാറിന് മുകളിലേക്ക് മറിഞ്ഞു

തിരുവനന്തപുത്ത് ലോഡ് കയറ്റി വന്ന ടിപ്പര്‍ ടയര്‍ പൊട്ടി നിയന്ത്രണം വിട്ട് കാറിന് മുകളിലേക്ക് മറിഞ്ഞ് അപകടം. അപകടത്തില്‍ ആളപായമില്ല. ആക്കുളത്ത് വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടേ കാലോടെയായിരുന്നു സംഭവം.
ആക്കുളത്ത് നിന്ന് കുളത്തൂര്‍ ഭാഗത്തേയ്ക്ക് എംസാന്‍ഡുമായി പോയ ടിപ്പര്‍ ലോറിയാണ് മറിഞ്ഞത്. പിന്‍ഭാഗത്തെ ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് ലോറിക്ക് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ഇതോടെ വലത് ഭാഗത്തേക്ക് നീങ്ങിയ ടിപ്പര്‍ കാറിന് മുകളിലേക്ക് മറിഞ്ഞു. തുടര്‍ന്ന് ലോറിയില്‍ ഉണ്ടായിരുന്ന മണല്‍ വീണ് കാറിന്റെ മുന്‍വശത്തുള്ള ഗ്ലാസ് മുഴുവനായി മൂടി.
ശ്രീകാര്യം സ്വദേശിയായ മലിന്ദും രണ്ട് സഹോദരങ്ങളുമാണ് കാറില്‍ ഉണ്ടായിരുന്നത്. മൂന്നു പേരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ചാക്കയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും തുമ്പ പൊലീസും സ്ഥലത്തെത്തി ലോറി ഉയര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി.
https://www.facebook.com/Malayalivartha


























