പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനിയില്‍ വന്‍ തീപിടിത്തം

കൊച്ചി പ്ലൈവുഡ് കമ്പനി പൂര്‍ണ്ണമായും കത്തി നശിച്ചു. ഇന്ന് ഉച്ചയോടെ പെരുമ്പാവൂരിലെ കല്ലില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപം പ്രവര്‍ത്തിക്കുന്ന പ്ലൈവുഡ് സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. കമ്പനിയുടെ കെട്ടിടത്തിന്റെ ഒരുഭാഗം കത്തി നശിച്ചു. തീപിടിക്കുന്ന സമയം ഇവിടെ തൊഴിലാളികള്‍ ഉണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കുകളില്ല.
കോടികളുടെ നാശനഷ്ടം സംഭവിച്ചു എന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഉള്ളില്‍ ഉണ്ടായിരുന്ന പ്ലൈവുഡ് ഉല്‍പന്നങ്ങള്‍ പൂര്‍ണമായും അഗ്‌നിക്കിരയായി. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് അഗ്‌നിശമന സേനയുടെ 8 യൂണിറ്റുകള്‍ തീയണയ്ക്കാന്‍ എത്തിയിരുന്നു. സ്ഥാപനത്തിലെ ഡ്രൈയറിന്റെ ഭാഗത്താണ് ആദ്യം തീ പിടിച്ചത്. പിന്നീട് പല ഭാഗങ്ങളിലേക്കായി തീ പടരുകയായിരുന്നു.
https://www.facebook.com/Malayalivartha

























