സീരിയൽ താരം സിദ്ധാർത്ഥ് പ്രഭുവിന്റെ വാഹനമിടിച്ച് പരിക്കേറ്റയാൾ മരിച്ചു....

സീരിയൽ താരം സിദ്ധാർത്ഥ് പ്രഭുവിന്റെ വാഹനമിടിച്ച് പരിക്കേറ്റയാൾ മരിച്ചു. തമിഴ്നാട് സ്വദേശി തങ്കരാജ് (60) ആണ് മരിച്ചത്. ക്രിസ്മസ് തലേദിവസമുണ്ടായ സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ടായിരുന്നു. കോട്ടയം എം.സി റോഡിൽ നാട്ടകത്തുവെച്ചാണ് സിദ്ധാർത്ഥ് പ്രഭുവിന്റെ വാഹനമിടിച്ച് തങ്കരാജിന് പരിക്കേറ്റത്. സംഭവം നടക്കുമ്പോൾ സിദ്ധാർത്ഥ് മദ്യലഹരിയിലായിരുന്നു.
വാഹനം അമിത വേഗത്തിലുമായിരുന്നു. ലോട്ടറി വിൽപനക്കാരനാണ് മരിച്ച തങ്കരാജ്. ഇദ്ദേഹം കഴിഞ്ഞ ഒരാഴ്ചയായി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയായിരുന്നു. അപകടത്തിൽ തങ്കരാജിന്റെ തലയ്ക്കാണ് പരിക്കേറ്റിരുന്നത്. നടൻ ഓടിച്ച കാർ വിവിധ വാഹനങ്ങളിൽ ഇടിച്ച ശേഷം തങ്കരാജിനെ ഇടിക്കുകയായിരുന്നു. അപകടമുണ്ടായതിനു പിന്നാലെ സിദ്ധാർത്ഥിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
"
https://www.facebook.com/Malayalivartha



























