വിദ്യാര്‍ഥിയെ പീഡിപ്പിച്ച സംഭവത്തില്‍ അധ്യാപകനെതിരെ മൊഴി നല്‍കിയത് ഏഴു വിദ്യാര്‍ഥികള്‍

മലമ്പുഴയില്‍ സ്‌കൂളില്‍ മദ്യം നല്‍കി അധ്യാപകന്‍ വിദ്യാര്‍ഥിയെ പീഡിപ്പിച്ച സംഭവത്തില്‍ അധ്യാപകനെതിരെ മൊഴി നല്‍കിയത് ഏഴു വിദ്യാര്‍ഥികള്‍. കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് സമാനമായ അനുഭവങ്ങളുണ്ടായിട്ടുണ്ടോ എന്നാണ് സിഡബ്ല്യുസി പരിശോധിക്കുന്നത്. സ്‌കൂളിലെ കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സിലിങ് നല്‍കാനാണ് നിലവിലെ തീരുമാനം. സിഡബ്ല്യുസി കൗണ്‍സിലര്‍മാരുടെ മുഴുവന്‍ സമയ സേവനവും സ്‌കൂളില്‍ ഏര്‍പ്പെടുത്തും.
സ്‌കൂളില്‍ നടത്തിയ ആദ്യഘട്ട കൗണ്‍സിലിങ്ങിലാണ് ഏഴു വിദ്യാര്‍ഥികള്‍ അധ്യാപകനെതിരെ മൊഴി നല്‍കിയത്. സിഡബ്ല്യുസി വീണ്ടും ഈ വിദ്യാര്‍ഥികളുടെ മൊഴിയെടുക്കും. മൊഴി നല്‍കിയവരില്‍ 6 പേരുടേത് ഗുരുതര സ്വാഭാവമുള്ളതാണെന്നാണ് വിവരം. ചില കുട്ടികളെ അധ്യാപകന്‍ താമസിക്കുന്ന സ്ഥലത്ത് എത്തിച്ചു പീഡിപ്പിച്ചെന്നും അധ്യാപകന്റെ ഫോണില്‍ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളുണ്ടെന്നും മൊഴിയിലുണ്ട്. അഞ്ചു കുട്ടികള്‍ മലമ്പുഴ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനായി ഫോണ്‍ ശാസ്ത്രീയ പരിശോധനക്ക് അയയ്ക്കും.
യുപി ക്ലാസുകളിലെ ആണ്‍കുട്ടികളാണ് പീഡനത്തിന് ഇരയായത്. നവംബര്‍ 29 നായിരുന്നു കേസിനാസ്പദമായ സംഭവം. സ്‌കൂള്‍ കായികമത്സരത്തില്‍ മികച്ച വിജയം നേടിയ കുട്ടികള്‍ക്ക് അധ്യാപകന്‍ വിരുന്നൊരുക്കിയിരുന്നു. ഇതില്‍ എത്താതിരുന്ന കുട്ടിയെ തന്റെ വാടക വീട്ടിലേക്കു വിളിച്ചുവരുത്തി മദ്യം നല്‍കി പീഡിപ്പിക്കുകയായിരുന്നു. കുട്ടി ഇക്കാര്യം സഹപാഠിയോടു പറഞ്ഞതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്.
https://www.facebook.com/Malayalivartha
























