വൈരാഗ്യത്തെ തുടര്‍ന്ന് അമ്മയുടെ കൈ തല്ലിയൊടിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍

മൂന്നാറില്‍ മകനോടുള്ള വൈരാഗ്യത്തെ തുടര്‍ന്ന് അമ്മയുടെ കൈ തല്ലിയൊടിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. മാട്ടുപ്പട്ടി ടോപ്പ് ഡിവിഷനില്‍ ജെ. സുരേഷ് (36), നന്ദകുമാര്‍ (25) എന്നിവരെയാണ് മൂന്നാര്‍ പോലീസ് അറസ്റ്റ് ചെയ്തത്. മാട്ടുപ്പട്ടി സ്വദേശിനിക്ക് നേരെയാണ് ആക്രമണമുണ്ടായത്. ചൊവ്വാഴ്ച രാത്രിയില്‍ ആയിരുന്നു സംഭവം നടക്കുന്നത്. ഇവര്‍ ടൗണില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിവരുവായിരുന്നു.
അപ്പോഴാണ് പ്രതികള്‍ രണ്ടുപേരും മാട്ടുപ്പട്ടി ഭാഗത്തുവെച്ച് ഇവരെ തടഞ്ഞുനിര്‍ത്തുകയും കമ്പിവടി ഉപയോഗിച്ച് കൈ തല്ലിയൊടിക്കുകയുമായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് സ്ത്രീയെ മുന്നാറിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. അറസ്റ്റ് ചെയ്ത പ്രതികളെ ദേവികുളം കോടതി റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha


























