സ്‌കൂള്‍ ബസ് കടന്നുപോകുന്നതിനിടെ ഉണ്ടായ സ്‌ഫോടനം; പൊട്ടിയത് പടക്കമെന്ന് സ്ഥിരീകരണം

കോഴിക്കോട് പുറമേരിയില്‍ സ്‌കൂള്‍ ബസ് കടന്നുപോകുന്നതിനിടെ ഉണ്ടായ സ്‌ഫോടനം പടക്കം പൊട്ടിയതാണെന്ന് സ്ഥിരീകരിച്ചു. ബോംബ് സ്‌ക്വാഡ് നടത്തിയ വിശദമായ പരിശോധനയിലാണ് ഇത് സ്ഥിരീകരിച്ചത്. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി റോഡില്‍ ഉപേക്ഷിക്കപ്പെട്ട പടക്കത്തിന് മുകളിലൂടെ ബസിന്റെ ടയര്‍ കയറിയതാണ് പൊട്ടിത്തെറിക്ക് കാരണമായതെന്ന് പോലീസ് അറിയിച്ചു. സംഭവത്തില്‍ സ്‌ഫോടകവസ്തു അശ്രദ്ധമായി കൈകാര്യം ചെയ്തതിന് പോലീസ് കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. വിദ്യാര്‍ത്ഥികളുമായി പോവുകയായിരുന്ന ബസ് കടന്നുപോയ ഉടന്‍ വലിയ ശബ്ദത്തോടെ പൊട്ടിത്തെറി ഉണ്ടാവുകയായിരുന്നു. ശബ്ദം കേട്ട് ഡ്രൈവര്‍ പരിശോധിച്ചപ്പോഴാണ് സ്‌ഫോടകവസ്തുവാണ് പൊട്ടിയതെന്ന് തിരിച്ചറിഞ്ഞത്. കുട്ടികളെ സ്‌കൂളില്‍ ഇറക്കിയ ശേഷം ഡ്രൈവര്‍ പോലീസില്‍ വിവരമറിയിച്ചു. നാദാപുരം പോലീസ് സ്ഥലത്തെത്തി സ്‌ഫോടകവസ്തുവിന്റെ അവശിഷ്ടങ്ങള്‍ ശേഖരിക്കുകയും, തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പൊട്ടിയത് പടക്കമാണെന്ന് കണ്ടെത്തുകയായിരുന്നു.
https://www.facebook.com/Malayalivartha


























