തന്ത്രി കണ്ഠര് രാജീവരുടെ വീട്ടിലെ പരിശോധന പൂര്‍ത്തിയാക്കി എസ്‌ഐടി; ഉച്ചയ്ക്ക് 2.50ഓടെ പൊലീസ് അകമ്പടിയോടെ വീട്ടിലെത്തിയ സംഘം 8 മണിക്കൂര്‍ നീണ്ട പരിശോധനകള്‍ക്കൊടുവില്‍ മടങ്ങി

ശബരിമല സ്വര്‍ണപ്പാളി കേസില്‍ റിമാന്‍ഡിലായ തന്ത്രി കണ്ഠര് രാജീവരുടെ ചെങ്ങന്നൂരിലെ വീട്ടിലെ പരിശോധന പൂര്‍ത്തിയാക്കി എസ്‌ഐടി. എട്ടുമണിക്കൂര്‍ നീണ്ട പരിശോധനയ്‌ക്കൊടുവിലാണ് പ്രത്യേക അന്വേഷണ സംഘം മടങ്ങിയത്. ഉച്ചയ്ക്ക് 2.50ഓടെയാണ് എസ്‌ഐടി പൊലീസ് അകമ്പടിയോടെ വീട്ടിലെത്തിയത്. പോറ്റിയുമായി ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക ഇടപാട് തന്ത്രി നടത്തിയിട്ടുണ്ടോ എന്നായിരുന്നു പരിശോധന. വിശദമായ പരിശോധനയാണ് വീട്ടില്‍ നടത്തിയത്. കൂടാതെ പ്രാദേശിക തലത്തിലുള്ള ഒരു സ്വര്‍ണ്ണപ്പണിക്കാരനെ കൂടെ ഉള്‍പ്പെടുത്തിയായിരുന്നു പരിശോധന. വീട്ടില്‍ നിന്നും രേഖകള്‍ പിടിച്ചെടുത്തെന്നാണ് വിവരം.
സാമ്പത്തിക ഇടപാടിന്റെ രേകള്‍, വീട്ടിലെ ഇലക്ട്രോണിക് ഉപകരണങ്ങളും വീട്ടിലെ സ്വര്‍ണ്ണം ഉള്‍പ്പെടെ എസ്‌ഐടി പരിശോധിച്ചു. ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് തന്ത്രിയുടെ കുടുംബവുമായി ബന്ധമുണ്ടെന്ന് എസ്‌ഐടി വ്യക്തമാക്കിയിരുന്നു. ഈ ബന്ധത്തെ കുറിച്ച് കുടുംബാംഗങ്ങളോട് ചോദിച്ചറിഞ്ഞതായാണ് വിവരം. ആദ്യഘട്ടത്തില്‍ വീട്ടില്‍ ഭാര്യയും മകളും മാത്രമാണ് ഉണ്ടായിരുന്നത്. രണ്ടാം ഘട്ടത്തിലാണ് മരുമകള്‍ ഉള്‍പ്പെടെയുള്ളവരെ വീട്ടിലേക്ക് കയറാന്‍ അനുവദിച്ചത്. പോറ്റിയുമായുള്ള ബന്ധത്തെ കുറിച്ച് ബന്ധുക്കളോട് ചോദിച്ചറിഞ്ഞിട്ടുണ്ട്.
ശബരിമലയിലേക്ക് പോറ്റിക്ക് വഴിയൊരുക്കിയത് തന്ത്രിയാണെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍. ക്ഷേത്രത്തിലെ സ്വര്‍ണപ്പാളികള്‍ പുറത്തുകൊണ്ടു പോകാന്‍ ഒത്താശ ചെയ്ത്, ആചാര ലംഘനത്തിന് മൌനാനുവാദം നല്‍കി, ഗൂഢാലോചനയില്‍ പങ്കാളിയായി എന്നിങ്ങനെയാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. കേസിലെ പതിമൂന്നാം പ്രതിയാണ് തന്ത്രി കണ്ഠര് രാജീവര്.
https://www.facebook.com/Malayalivartha
























