നിയമസഭാ അങ്കണത്തിൽ പുസ്തകോത്സവം സംഘടിപ്പിക്കുന്ന കേരളത്തിന്റെ മാതൃക രാജ്യത്തെ മറ്റു നിയമസഭകളും മാതൃകയാക്കണമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ...

നിയമസഭാ അങ്കണത്തിൽ പുസ്തകോത്സവം സംഘടിപ്പിക്കുന്ന കേരളത്തിന്റെ മാതൃക രാജ്യത്തെ മറ്റു നിയമസഭകളും മാതൃകയാക്കണമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ.
നിയമസഭയുടെ ലൈബ്രറിയെയും സ്പീക്കർ എ.എൻ. ഷംസീറിന്റെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങളെയും ഗവർണർ അഭിനന്ദിക്കുകയും ചെയ്തു. പുസ്തകോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്പീക്കർ എ.എൻ. ഷംസീർ അധ്യക്ഷനായി.
വിശിഷ്ടാതിഥിയും മുഖ്യപ്രഭാഷകയുമായ മൗറീഷ്യസ് മുൻ പ്രസിഡന്റ് അമീനാ ഗുരീബ് ഫക്കിമിനെ ഗവർണർ ആദരിക്കുകയും ചെയ്തു. വൈവിധ്യങ്ങളെ ഭയപ്പെടേണ്ടതില്ലെന്നും അവയെ പുരോഗതിയുടെ ചാലകശക്തിയാക്കി മാറ്റണമെന്നും മുഖ്യപ്രഭാഷണം നടത്തിയ ഡോ. അമീനാ ഗുരീബ് ഫക്കിം പറഞ്ഞു.
ചടങ്ങിൽ നിയമസഭ പ്രസിദ്ധീകരിച്ച പുതിയ പുസ്തകങ്ങളായ 'വി.എസ്. സഭയിലും ജനപദങ്ങളിലും ഇച്ഛാശക്തിയുടെ ഇതിഹാസം', കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലി രണ്ടും മൂന്നും ഭാഗങ്ങൾ എന്നിവയുടെ പ്രകാശനവും നിയമസഭാ മാധ്യമ അവാർഡുകളുടെ വിതരണവും ഗവർണർ നിർവഹിക്കുകയും ചെയ്തു.
"https://www.facebook.com/Malayalivartha

























