ഈ പ്രശ്‌നം ഉണ്ടാകുന്നതിന് മുമ്പ് വരെ നമ്മള്‍ തമ്മില്‍ നല്ല സൗഹൃദമുണ്ടായിരുന്നു; സുധിയുടെ വീട് നിര്‍മിച്ചയാള്‍ക്കെതിരെ രേണു സുധി

അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ ഭാര്യ രേണു സുധിയുമായി ബന്ധപ്പെട്ട വീട് വിവാദം രൂക്ഷമാകുന്നു. ബിഷപ്പ് നോബിള്‍ ഫിലിപ്പ് ഇഷ്ടദാനം നല്‍കിയ വസ്തു റദ്ദാക്കണമെന്ന് വക്കീല്‍ നോട്ടിസ് അയച്ചതിന് പിന്നാലെ ഇപ്പോള്‍ വീട് നിര്‍മിച്ച് നല്‍കിയ ബില്‍ഡര്‍ ഫിറോസും രേണുവിനെതിരെ രംഗത്ത് വന്നിരുന്നു. ഇതിനെതിരെ അതിരൂക്ഷമായി പ്രതികരിച്ചിരിക്കുകയാണ് രേണു സുധി. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോയിലൂടെയാണ് രേണുവിന്റെ പ്രതികരണം. തനിക്കെതിരെയും അച്ഛനെതിരെയും സംസാരിച്ചതിന് എതിരെയാണ് രേണു സുധി ആഞ്ഞടിച്ചത്.
'കെഎച്ച്ഡിഇസി ഫിറോസിക്ക, നിങ്ങളെ ഞാന്‍ ഫിറോസിക്ക എന്ന് മാത്രമേ വിളിച്ചിട്ടുള്ളൂ. താങ്കളുടെ ഒരു വിഡിയോ കണ്ടു. എന്നെയും എന്നെയും എന്റെ പപ്പയെയും നാറി,ചെറ്റേ എന്നൊക്കെ വിളിക്കാന്‍ താന്‍ ആരാ?. തനിക്ക് നാണമുണ്ടോ ഇങ്ങനെ വിളിക്കാന്‍. തനിക്ക് എപ്പോഴാണ് ഞാന്‍ നാറിയും ചെറ്റയുമായത്. ഓര്‍മയുണ്ടോ അറിയില്ല നമ്മള്‍ തമ്മില്‍ ഈ പ്രശ്‌നം ഉണ്ടാകുന്നതിന് മുമ്പ് വരെ നമ്മള്‍ തമ്മില്‍ നല്ല സൗഹൃദമുണ്ടായിരുന്നു. മെസേജ് അയച്ചിരുന്നു. ഇക്ക മറന്നാലും രേണു സുധി അത് മറക്കത്തില്ല. ഞാനും മെസേജ് അയച്ചിരുന്നു. ഇപ്പോഴല്ലേ ഞാനും എന്റെ തന്തയും നാറിയും ചെറ്റയുമായത്. ഇനി മേലാല്‍ എന്നെ അങ്ങനെ വിളിച്ച് വന്നേക്കരുത്. ഞാന്‍ അങ്ങനെ തിരിച്ച് വിളിക്കാത്തത് എന്റെ സംസ്‌കാരം അനുവദിക്കാത്തതുകൊണ്ടാണ്. ഞാന്‍ ഒന്നും മറന്നിട്ടില്ല, മറക്കാതിരുന്നാല്‍ നിങ്ങള്‍ക്ക് നല്ലതെന്നും' രേണു വിഡിയോയില്‍ പറയുന്നു.
രേണുവിന്റെ വിഡിയോ വന്നതിന് പിന്നാലെ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി ഫിറോസും എത്തി. എനിക്ക് എന്തിന്റെ കേടായിരുന്നു എന്നാണ് ഫിറോസിന്റെ പോസ്റ്റ്. 'എന്താണ് ശരിക്കും പ്രശ്‌നം എന്ന്' കമന്റിട്ടവരോട് 'ഒരു വീട് കൊടുത്തു കുടുങ്ങി'എന്നും ഫിറോസ് മറുപടി നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha























