പുഷ്പവതിയുടെ സംഗീത നിശ തിങ്കളാഴ്ചത്തേക്ക് മാറ്റി; ടാഗോറില്‍ ജനുവരി 26, വൈകുന്നേരം 6.45 ന്; പ്രവേശം സൗജന്യം

ടാഗോര്‍ തിയേറ്ററില്‍ ജനുവരി 25 ഞായറാഴ്ച നടത്താനിരുന്ന പ്രശസ്ത സംഗീതജ്ഞയും പിന്നണിഗായികയുമായ പുഷ്പവതി പൊയ്പാടത്തിന്റെ സംഗീത പരിപാടി ജനുവരി 26 തിങ്കളാഴ്ചത്തേക്ക് മാറ്റി. തിങ്കളാഴ്ച വൈകിട്ട് 6.45ന് ടാഗോര്‍ തിയേറ്ററില്‍ പരിപാടി അരങ്ങേറും.
ജനപ്രിയ സിനിമ ഗാനങ്ങള്‍ക്ക് പുറമെ, പൊയ്കയില്‍ അപ്പച്ചന്റെ കവിതകള്‍, ശ്രീനാരായണഗുരുവിന്റെ ആത്മോപദേശ ശതകം, ദൈവദശകം തുടങ്ങിയ കൃതികള്‍ക്കും സംഗീതം നല്‍കി അവതരിപ്പിച്ച് പുഷ്പവതി ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഈ പരിപാടിയിലേക്ക് പ്രവേശനം സൗജന്യമായിരിക്കും.
https://www.facebook.com/Malayalivartha






















