റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ ഗവര്‍ണര്‍ പതാക നിവര്‍ത്തും

തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ 26ന് രാവിലെ 9 ന് ഗവര്‍ണര്‍ ദേശീയപതാക നിവര്‍ത്തും. വിവിധ സേനാ വിഭാഗങ്ങളുടെയും, അശ്വാരുഢ സേന, സംസ്ഥാന പോലീസ്, എന്‍ സി സി, സ്‌കൗട്‌സ്, ഗൈഡ്‌സ്, സ്റ്റുഡന്റസ് പോലീസ് കേഡറ്റുകള്‍, എന്‍.എസ്.എസ് വോളണ്ടിയേഴ്‌സ് തുടങ്ങിയ വിഭാഗങ്ങളുടെയും അഭിവാദ്യം ഗവര്‍ണര്‍ സ്വീകരിക്കും.
തുടര്‍ന്ന് റിപ്പബഌക് ദിന സന്ദേശം നല്‍കും. മുന്‍ വര്‍ഷങ്ങളിലേതുപോലെ ഭാരതീയ വായുസേന ഹെലികോപ്റ്ററില്‍ പുഷ്പവൃഷ്ടി നടത്തും. പരേഡിനുശേഷം വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന ദേശഭക്തിഗാനങ്ങളും സാംസ്‌കാരിക പരിപാടികളും ഉണ്ടായിരിക്കും.
https://www.facebook.com/Malayalivartha






















