കടൽതീരത്ത് കളിക്കുന്നതിനിടയിൽ പന്ത് കടലിൽ വീണതോടെ എടുക്കാനിറങ്ങിയ പതിനാറുകാരൻ തിരയിൽപെട്ട് മരിച്ചു... രണ്ടുപേരെ രക്ഷപ്പെടുത്തി

സങ്കടക്കാഴ്ചയായി... കളിക്കുന്നതിനിടയിൽ കടലിൽ ഇറങ്ങി തിരയിൽ അകപ്പെട്ടുപോയ പതിനാറുകാരൻ മരിച്ചു. ഒപ്പം കടലിൽ ഇറങ്ങിയ രണ്ടുപേരെ മത്സ്യത്തൊഴിലാളികളും സമീപവാസികളും ചേർന്ന് രക്ഷപ്പെടുത്തി.
ബീമാപളളി സ്വദേശി റിഹാൻ (16) ആണ് മരിച്ചത്. കൂട്ടുകാരായ സാജിത്, ടിബിൻ എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. ചെറിയതുറ റോസ് മിനി കോൺവെൻറിലെ പത്താം ക്ലാസ് വിദ്യാർഥികളായ ഇവർ ഇന്നലെ വൈകുന്നേരം ബീമാപ്പള്ളിക്ക് സമീപത്ത് കടൽതീരത്ത് പന്തുകളിക്കുകയായിരുന്നു. ഇതിനിടെ പന്ത് കടലിൽ വീണതോടെ എടുക്കാനിറങ്ങിയപ്പോഴാണ് തിരയിൽപെട്ടതെന്ന് നാട്ടുകാർ .
തിര ശക്തമായതോടെ ഇവർ ബഹളംവച്ചതു കേട്ട് ഓടിയെത്തിയവരാണ് രണ്ടു പേരെ രക്ഷിച്ചത്. എന്നാൽ റിഹാനെ കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് മുങ്ങൽ വിദഗ്ധരെയടക്കം വിളിച്ചുവരുത്തി നടത്തിയ തെരച്ചിലിൽ രാത്രിയോടെ റിഹാനെ കണ്ടെത്തി. സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
"
https://www.facebook.com/Malayalivartha

























