കാമുകിയുടെ ഭര്‍ത്താവ് തല്ലിയ മന്ത്രി താനല്ല: ജോര്‍ജിനെതിരെ നിയമനടപടി സ്വീകരിക്കും- ഗണേഷ്

അവിഹിത ബന്ധം ആരോപിച്ച് കാമുകിയുടെ ഭര്‍ത്താവില്‍ നിന്ന് മര്‍ദ്ദനമേല്‍ക്കേണ്ടി വന്ന മന്ത്രി താനല്ലെന്ന് വനം വകുപ്പ് മന്ത്രി ഗണേഷ് കുമാര്‍. ചീഫ് വിപ്പ് പി.സി ജോര്‍ജ് തനിക്കെതിരെ നടത്തിയ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും,ജോര്‍ജിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും,യു.ഡി.എഫ് കണ്‍വീനര്‍ക്കും,കേരള കോണ്‍ഗ്രസ്(എം) നേതാവ് കെ.എം.മാണിക്കും പരാതി നല്‍കുമെന്നും ഗണേഷ് കുമാര്‍ അറിയിച്ചു.
തന്റെ ഭാര്യയുമായി അവിഹിത ബന്ധം പുലര്‍ത്തുന്നതിന്റെ പേരില്‍ ഒരു സ്‌ത്രീയുടെ ഭര്‍ത്താവ് ഒരു മന്ത്രിയെ വീട്ടില്‍ കയറി വന്ന് മര്‍ദ്ദിച്ചു എന്ന് കഴിഞ്ഞ ദിവസം ഒരു പത്രം റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ഇന്നലെ പി.സി.ജോര്‍ജ് വാര്‍ത്താ സമ്മേളനത്തില്‍ ആരോപണ വിധേയനായ മന്ത്രി ഗണേഷ് കുമാറാണെന്നും, ധാര്‍മികതയുടെ പേരില്‍ അദ്ദേഹം രാജിവെക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. മറ്റു മന്ത്രിമാര്‍ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് താന്‍ ആ വ്യക്തിയുടെ പേര് പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha