77ാം റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ രാജേന്ദ്ര അർലേക്കർ ദേശീയ പതാക ഉയർത്തി

77ാം റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ രാജേന്ദ്ര അർലേക്കർ ദേശീയ പതാക ഉയർത്തി. തുടർന്ന് സ്റ്റേഡിയത്തിൽ നടന്ന പരേഡിൽ ഗവർണർ അഭിവാദ്യമർപ്പിച്ചു.
വ്യോമസേനയിൽ നിന്നുള്ള വികാസ് വസിഷ്ഠിന്റെ നേതൃത്വത്തിലാണ് പരേഡുകൾ അണിനിരന്നത്. വിവിധ ജില്ലകളിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ പതാക ഉയർത്തി.
അതേസമയം കണ്ണൂരിൽ റിപ്പബ്ലിക് ദിന പരിപാടിക്കിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞു വീണു. പ്രസംഗത്തിനു പിന്നാലെ മന്ത്രി കുഴഞ്ഞു വീഴുകയായിരുന്നു.
ഉടൻ തന്നെ അദ്ദേഹത്തെ ആംബുലൻസിൽ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ബോധരഹിതനായാണ് കുഴഞ്ഞുവീണതെങ്കിലും പിന്നീട് ആംബുലൻസിലേക്കെത്തിയപ്പോഴേക്കും അദ്ദേഹം സാധാരണ നിലയിലേക്കെത്തി.
"
https://www.facebook.com/Malayalivartha























