സ്‌റ്റേഷനു മുന്നില്‍ കാറിലിരുന്ന് മദ്യപിച്ച ആറു പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു

കാറില്‍ ഇരുന്നു പരസ്യമായി മദ്യപിച്ച സംഭവത്തില്‍ ആറു പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. പൊലീസുകാരെ നല്ലനടപ്പ്് പരിശീലനത്തിനും അയയ്ക്കും. കഴക്കൂട്ടം പൊലീസ് സ്‌റ്റേഷനു മുന്നിലാണ് സംഭവം. ഇന്നലെ രാവിലെ 11 മണിയോടെയാണ് ഉദ്യോഗസ്ഥര്‍ സ്‌റ്റേഷനു മുന്നില്‍ കാറിനകത്തിരുന്ന് മദ്യപിച്ചത്.
പരസ്യ മദ്യപാനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഒരു കല്യാണ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ പൊലീസുകാര്‍ സിവില്‍ ഡ്രസില്‍ കാറിനകത്ത് ഇരുന്ന് മദ്യപിക്കുന്ന ദൃശ്യങ്ങള്‍ ഒരാള്‍ പകര്‍ത്തി ഉന്നത ഉദ്യോഗസ്ഥന് അയച്ചുകൊടുക്കുകയായിരുന്നു. തുടര്‍ന്ന് വിഷയം അന്വേഷിക്കാന്‍ സിറ്റി പൊലീസ് കമ്മിഷണര്‍ നിര്‍ദേശം നല്‍കി.
കഴക്കൂട്ടം അസിസ്റ്റന്റ് കമ്മിഷണര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. പൊലീസുകാരുടെ നടപടി ഒരിക്കലും അംഗീകരിക്കാന്‍ പറ്റാത്തതാണെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
https://www.facebook.com/Malayalivartha























