ഫൈസൽ ബിൻ മിശ്അൽ രാജകുമാരന്റെ ഇടപെടൽ ... ബാലികയ്ക്ക് തണലായി അൽ ഖസീം ഗവർണർ കണ്ണ് നിറയ്ക്കുന്ന കാഴ്ച !!

അപകടം നടന്നയുടനെ സുഡാനി കുടുംബം സഞ്ചരിച്ചിരുന്ന കാർ അഗ്നിക്കിരയായിരുന്നു. ഉറ്റവരെല്ലാം കത്തിയെരിയുന്ന കാറിനുള്ളിൽ അകപ്പെട്ടപ്പോൾ, മരണത്തെ മുഖാമുഖം കണ്ട ആ കുഞ്ഞിന്റെ കരച്ചിൽ കേട്ടത് അതുവഴി വന്ന സുൽത്താൻ അൽ ഹർബി എന്ന സൗദി യുവാവാണ്.പുകയും തീയുമൊന്നും വകവെക്കാതെ, സ്വന്തം ശിരോവസ്ത്രം (ഷുമാഗ്) കൈകളിൽ ചുറ്റി കാറിന്റെ ചില്ല് ഇടിച്ചുതകർത്ത് അദ്ദേഹം ആ പെൺകുട്ടിയെ പുറത്തെടുത്തു. കൂടെയുണ്ടായിരുന്ന പിതൃസഹോദരനും രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നു. ‘കനത്ത പുക കാരണം അവളെ കാണാൻ പോലും കഴിയില്ലായിരുന്നു, അവളുടെ കരച്ചിൽ മാത്രമായിരുന്നു എന്റെ ലക്ഷ്യം’– സുൽത്താൻ അൽ ഹർബി ആ നിമിഷം ഓർത്തെടുത്തു.
അപകടത്തിൽ പരുക്കേറ്റ അൽ അനൂദ് ബുറൈദയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ആശുപത്രിയിലെത്തിയ ഗവർണർ കുട്ടിക്ക് ആവശ്യമായ ഏറ്റവും മികച്ച ചികിത്സയും മാനസിക പിന്തുണയും ഉറപ്പാക്കാൻ മെഡിക്കൽ സംഘത്തിന് നിർദ്ദേശം നൽകി. മാതാപിതാക്കളെയും സഹോദരങ്ങളെയും നഷ്ടപ്പെട്ട ബാലികയ്ക്ക് ഭരണകൂടത്തിന്റെ എല്ലാവിധ സംരക്ഷണവും അദ്ദേഹം വാഗ്ദാനം ചെയ്തു. അൽ അനൂദിന്റെ ജീവൻ രക്ഷിക്കാൻ ധീരത കാണിച്ച സുൽത്താൻ അൽ ഹർബിയെയും അദ്ദേഹത്തിന്റെ പിതൃസഹോദരനെയും ഗവർണർ പ്രത്യേകം അഭിനന്ദിച്ചു.
https://www.facebook.com/Malayalivartha






















