Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം


റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി


ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....

രാഹുൽ മാങ്കൂട്ടം തനിക്ക് അവർ പണം അയച്ചില്ല എന്ന് പറഞ്ഞിട്ടില്ല: താൻ ഒരു രൂപയെങ്കിലും അവരോട് ആവശ്യപ്പെട്ടതിൻ്റെ തെളിവ് പുറത്ത് വിടാൻ ആണ്.. ആ വെല്ലുവിളി ഏറ്റെടുക്കുന്നുണ്ടോ.. ? ലക്ഷ്മി പദ്മയുടെ ചോദ്യശരങ്ങൾക്ക് നേരെ സ്ക്രീൻഷോട്ട് തെളിവുകളിട്ട് ഫെന്നി

04 FEBRUARY 2026 04:20 PM IST
മലയാളി വാര്‍ത്ത

മൂന്ന് ബലാത്സംഗ കേസുകളില്‍ പ്രതിയായ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പ്രതികരണവുമായി രംഗത്ത് വന്നിരുന്നു. അഭിമുഖത്തില്‍ താന്‍ സാമ്പത്തിക ചൂഷണം നല്‍കിയെന്ന മൂന്നാമത്തെ പരാതിക്കാരിയുടെ ആരോപണവും രാഹുല്‍ തള്ളിയിരുന്നു. ഫ്ളാറ്റ് വാങ്ങിത്തരാന്‍ താന്‍ ആശ്യപ്പെട്ടിട്ടില്ല. ചെരുപ്പ് വാങ്ങിതന്നുവെന്ന ആരോപണവും വസ്തുതാവിരുദ്ധം. മെസേജുകള്‍ മുഴുവന്‍ പുറത്തുവിടണമെന്നും ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് നിങ്ങള്‍ പുറത്ത് വിട്ട ചാറ്റിലെ അഞ്ച് മെസേജുകള്‍ മുകളിലേക്കും അഞ്ച് മെസേജുള്‍ താഴോട്ടും പുറത്ത് വിടാന്‍ തയാറുണ്ടോ? രാഹുല്‍ ചോദിച്ചിരുന്നു. രാഹുലിന്റെ വെല്ലുവിളിക്ക് പിന്നാലെ വിഷയത്തില്‍ രാഹുലിന് നല്‍കിയ സാമ്പത്തിക സഹായവുമായി ബന്ധപ്പെട്ട രേഖകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് മാധ്യമപ്രവര്‍ത്തക ലക്ഷ്മി പത്മ രംഗത്തു വരികയും ചെയ്തു. ഇപ്പോഴിതാ

ലക്ഷ്മി പുറത്തുവിട്ട ചാറ്റ് സ്ക്രീൻഷോട്ടുകളിലെ വൈരുദ്ധ്യങ്ങൾ എണ്ണിയെണ്ണി ചോദിച്ച് ഫെനി നൈനാൻ രംഗത്ത് വന്നിരിക്കുകയാണ്. ബലാത്സംഗം ആരോപിക്കുന്ന തീയതിയും പണമയച്ച തീയതിയും തമ്മിലുള്ള പൊരുത്തക്കേടാണ് ഇപ്പോൾ പ്രധാന ചർച്ചാവിഷയം. മാധ്യമപ്രവർത്തക ലക്ഷ്മി പത്മ ആറ് പ്രധാന ചോദ്യങ്ങളാണ് രാഹുലിനോട് ചോദിച്ചത്. പരാതിക്കാരിയിൽ നിന്ന് സമ്മാനങ്ങളും പണവും വാങ്ങിയിട്ടില്ലെങ്കിൽ, രാഹുലിന്റെ പേരിലുള്ള ഓൺലൈൻ പർച്ചേസുകളും കൊറിയർ രേഖകളും എങ്ങനെ വന്നു എന്നതായിരുന്നു ലക്ഷ്മിയുടെ പ്രധാന ചോദ്യം.

എന്നാൽ ലക്ഷ്മി പത്മയുടെ ഈ പോസ്റ്റിന് മറുപടിയുമായി ഇന്നലെ ഫെനി നൈനാൻ രംഗത്തെത്തി. ലക്ഷ്മി പത്മ പുറത്തുവിട്ട 20-ഓളം സ്ക്രീൻഷോട്ടുകളിൽ പണമയച്ച ഒരു തീയതി മാത്രം മനഃപൂർവ്വം മറച്ചുവെച്ചു എന്നാണ് ഫെനി ആരോപിക്കുന്നത്. അത് ഏപ്രിൽ 14, 2024 എന്ന തീയതിയാണ്.

ഇവിടെയാണ് ഫെനി നൈനാൻ യുക്തിപരമായ ചോദ്യങ്ങൾ ഉയർത്തുന്നത്. പരാതിക്കാരി ആരോപിക്കുന്ന പീഡനം നടന്നത് ഏപ്രിൽ 8-നാണ്. അതിക്രൂരമായി ഉപദ്രവിച്ചു എന്നും മുഖത്ത് തുപ്പിയെന്നും ആരോപിക്കുന്ന ആൾക്ക്, കൃത്യം ആറ് ദിവസങ്ങൾക്കപ്പുറം എന്തിനാണ് പരാതിക്കാരി 10,000 രൂപയും ഷാംപൂവും വാച്ചുമൊക്കെ സമ്മാനമായി നൽകിയത്? ആ മുറിവുകൾ ഉണങ്ങും മുൻപേ ആരോപണവിധേയനായ വ്യക്തിക്ക് പണം നൽകിയതിന്റെ ലോജിക് ലക്ഷ്മി പത്മയ്ക്ക് പോലും ദഹിക്കാത്തത് കൊണ്ടല്ലേ ആ തീയതി മറച്ചുപിടിച്ചത് എന്നും ഫെനി ചോദിക്കുന്നു.

താൻ പണം ആവശ്യപ്പെട്ടതിന് ഒരു രൂപയുടെയെങ്കിലും തെളിവ് പുറത്തുവിടാൻ രാഹുൽ നേരത്തെ വെല്ലുവിളിച്ചിരുന്നു. എന്നാൽ ലക്ഷ്മി പുറത്തുവിട്ട സ്ക്രീൻഷോട്ടുകളിൽ എവിടെയും രാഹുൽ പണം ആവശ്യപ്പെട്ടതായി കാണുന്നില്ലെന്നും, മറിച്ച് പരാതിക്കാരി സ്വമേധയാ പണമയക്കുകയായിരുന്നുവെന്നുമാണ് ഫെനി നൈനാന്റെ വാദം. ഫെനിയുടെ പോസ്റ്റ് ഇങ്ങനെ...

ലക്ഷ്മി പത്മ ഇന്നലെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചില ചോദ്യങ്ങൾ ചോദിക്കുമ്പോൾ എൻ്റെയും ചാറ്റിൻ്റെ സ്ക്രീൻ ഷോട്ട് പുറത്ത് വിട്ടിരുന്നു..
അതുകൊണ്ട് തന്നെ എനിക്ക് ചില കാര്യങ്ങൾ ആ വിഷയത്തിൽ പറയാനുണ്ട്.
ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടു എന്നും മുഖത്ത് തുപ്പിയെന്നും ആരോപണം ഉന്നയിച്ച പരാതിക്കാരി രാഹുൽ മാങ്കൂട്ടം എംഎൽഎ യ്‌ക്ക് അതിന് ശേഷവും ഷാംപൂവും , ഫേസ് വാഷും , കസ്റ്റമൈസ്ഡ് കീ ചെയിനും, വാച്ചും, ചെരുപ്പും, ഗോട്ട് മിൽക്കുമൊക്കെ വാങ്ങി കൊടുതുവെന്ന് സൂചിപ്പിക്കുന്ന താങ്കളുടെ സ്ക്രീൻഷോട്ടുകൾ കണ്ടു. മൂന്ന് തവണയായി 20000 രൂപ പണമായി അയച്ചതിൻ്റെ സ്ക്രീൻഷോട്ടും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു.
രാഹുൽ മാങ്കൂട്ടം തനിക്ക് അവർ പണം അയച്ചില്ല എന്ന് പറഞ്ഞിട്ടില്ല. അദ്ദേഹം പറഞ്ഞത് താൻ ഒരു രൂപയെങ്കിലും അവരോട് ആവശ്യപ്പെട്ടതിൻ്റെ തെളിവ് പുറത്ത് വിടാൻ ആണ്.. ആ വെല്ലുവിളി ഏറ്റെടുക്കുന്നുണ്ടോ ? ലക്ഷ്മി പദ്മ ഇരുപതിൽ പരം സ്ക്രീൻഷോട്ട് ഇട്ടതിൽ നിന്ന് ഒരു തവണ പണം അയച്ചതിൻ്റെ മാത്രം ഏത് മാസത്തിലാണ് അയച്ചതെന്ന് മറച്ചിരിക്കുന്നു . അത് എന്തുകൊണ്ടാണ് ?

ഉത്തരം ഞാൻ തന്നെ പറയാം. ഏപ്രിൽ 14 ,2024 ആണ് നിങ്ങൾ മറച്ച ആ ഡേറ്റ്. ഏപ്രിൽ 14 ൻ്റെ പ്രത്യേകത ബലാത്സംഗം നടന്നു എന്ന് ആരോപിക്കപ്പെടുന്ന ഏപ്രിൽ 8 കഴിഞ്ഞ് കൃത്യം ആറുദിവസത്തിന് ശേഷമുള്ള ഡേറ്റ് ആണ്. താങ്കൾ പണം അയച്ച തീയതി മറയ്ക്കാൻ കാരണം ബലാത്സംഗം ചെയ്ത് മുറിവേൽപ്പിച്ചിട്ടുണ്ട് എങ്കിൽ ആ മുറിവ് മായും മുൻപേ പതിനായിരം രൂപ ബലാൽസംഘം ചെയ്തു എന്ന് ആരോപിക്കുന്ന ആൾക്ക് കൊടുത്തതിൻ്റെ ലോജിക്ക് താങ്കൾക്ക് പോലും ദഹിക്കാത്തത് കൊണ്ടാകും അല്ലെ ??? എന്നായിരുന്നു പോസ്റ്റ്...

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്തനംതിട്ട സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു  (9 minutes ago)

അങ്കമാലി അത്താണിക്ക് സമീപം നിയന്ത്രണംവിട്ട ബൈക്ക് മീഡിയനിലെ വൈദ്യുതി തൂണിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം  (16 minutes ago)

ഇല്ലിക്കൽക്കല്ലിൽ സുരക്ഷാക്രമീകരണങ്ങൾ ശക്തിപ്പെടുത്താൻ തീരുമാനം... മുന്നറിയിപ്പ് ബോർഡുകൾ അടിയന്തരമായി സ്ഥാപിക്കും  (32 minutes ago)

"പുലർച്ചെ 2 മണിക്ക് പിണറായിക്ക് EDയുടെ കോൾ..! രാത്രിക്ക് രാത്രി തിരുവനന്തപുരം വിട്ട് വീണ..! വെറുംകയ്യോടെ, ഫയലുകളില്ലാതെ  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 2.040 രൂപയുടെ കുറവ്  (1 hour ago)

  വിഡി സതീശന്‍ കുടുംബസമേതം ക്ലിഫ് ഹൗസിലേക്ക്... മുഖ്യമന്ത്രി വിഡി സതീശന്‍ ക്ലിഫ് ഹൗസിലേക്ക് താമസം മാറി... ചടങ്ങുകളില്ലാതെയായിരുന്നു ഗൃഹപ്രവേശം  (1 hour ago)

പത്തനംതിട്ടയിൽ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രികന് ദാരുണാന്ത്യം  (1 hour ago)

അന്ത്യോദയ അന്ന യോജന മഞ്ഞ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് സുപ്രധാന മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍....  (2 hours ago)

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (2 hours ago)

സങ്കടക്കാഴ്ചയായി... കൊച്ചി മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ അപകടം... യുവാവിന് ദാരുണാന്ത്യം  (3 hours ago)

Operation Toofan പോലീസിന്റെ ബുള്‍ഡോസര്‍ പ്രയോഗം  (3 hours ago)

അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം  (3 hours ago)

  തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസ്... ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് കോടതി പരിഗണനയിൽ...  (4 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവർത്തകന് ജാമ്യം  (4 hours ago)

എൽ നിനോ പ്രതിഭാസം മൂലം രാജ്യത്ത് കാലവർഷത്തിൽ കനത്ത തിരിച്ചടി.... മഴയിൽ 43 ശതമാനത്തിന്റെ കുറവുണ്ടായതായി കേന്ദ്ര സർക്കാർ  (4 hours ago)

Malayali Vartha Recommends