Widgets Magazine
26
Feb / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആക്രമണ വീഡിയോ ഹാജരാക്കൂ, സ്വർണം നേടൂ'; മന്ത്രിയുടെ വാദങ്ങൾക്കെതിരെ യൂത്ത് കോൺഗ്രസിന്റെ പോസ്റ്റർ പ്രചാരണം...


ഇത് മന്ത്രിയുടെ പിടലി ഉളുക്കല്ല, സർക്കാരിന്റെ പിടലി ഉളുക്കാണ്"; മെഡിക്കൽ ബുള്ളറ്റിനെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ


ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടാം ഇസ്രയേല്‍ സന്ദര്‍ശനം..രാത്രി ഇന്ത്യൻ ത്രിവർണ പതാകയിലെ കുങ്കുമം, വെള്ള, പച്ച നിറങ്ങളിലെ ലൈറ്റുകളാൽ ജെറുസലേമിലെ നെസറ്റ് മന്ദിരം ശോഭിച്ചു..


കെ.എസ്.യു. പ്രവർത്തകർ ആക്രമിക്കുന്ന വീഡിയോദൃശ്യം വ്യക്തമായില്ലെന്ന് റെയിൽവേ സുരക്ഷാസേന (ആർ.പി. എഫ്.).. ആരോഗ്യമന്ത്രിയുടെ മൊഴിയെടുക്കാൻ റെയിൽവേ പോലീസ്..


ഭാര്യയേയും 3 പെൺകുട്ടികളേയും കഴുത്തറുത്ത് കൊന്ന് യുവാവ്..മകനോടുള്ള അമിതമായ ഇഷ്ടമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് നിഗമനം..പോലീസ് അന്വേഷണം തുടങ്ങി..

ജനങ്ങള്‍ വോട്ട് ചെയ്യുന്നുവെന്ന് ഉറപ്പ് വരുത്താന്‍ വോട്ട് ചെയ്യല്‍ നിര്‍ബന്ധമാക്കണമെന്ന് സുപ്രീംകോടതി

26 FEBRUARY 2026 07:50 PM IST
മലയാളി വാര്‍ത്ത

വോട്ട് ചെയ്യാന്‍ കൂടുതല്‍ പേര്‍ പോളിംഗ് ബൂത്തിലെത്തണമെങ്കില്‍ കര്‍ക്കശമല്ലെങ്കിലും വോട്ട് ചെയ്യലില്‍ നിര്‍ബന്ധിത സംവിധാനം നിര്‍ബന്ധമാക്കണമെന്ന് സുപ്രിംകോടതി. മത്സരിക്കാനുള്ള സ്ഥാനാര്‍ഥി ഒരാള്‍ മാത്രമാണെങ്കിലും വോട്ടെടുപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു കോടതി. ചീഫ് ജസ്റ്റിസ് സൂര്യകാന്തും ജസ്റ്റിസ് ജോയ്മല്യ ബാഗ്ചിയും അടങ്ങുന്ന ബെഞ്ചാണ് വാക്കാലുള്ള ഈ പരാമര്‍ശം നടത്തിയത്.

ജനങ്ങള്‍ വോട്ട് ചെയ്യുന്നുവെന്ന് ഉറപ്പ് വരുത്താന്‍ കര്‍ക്കശമല്ലെങ്കിലും നിര്‍ബന്ധിത സംവിധാനം വേണമെന്ന് ചീഫ് ജസ്റ്റിസാണ് പറഞ്ഞത്. ദുര്‍ബല വിഭാഗത്തിലുള്ളവരെ അപേക്ഷിച്ച് സമ്പന്നരുടെയും അഭ്യസ്തവിദ്യരുടെയും എണ്ണമാണ് വോട്ടിംഗില്‍ കുറവെന്നാണ് തന്റെ അനുഭവമെന്ന് ജസ്റ്റിസ് ബാഗ്ചി പറഞ്ഞു. ഗ്രാമങ്ങളില്‍ പോളിംഗ് ദിനം ആഘോഷമാക്കാറുണ്ട്. സ്ത്രീകള്‍ക്ക് വീട്ടിലെ പണികളില്‍ നിന്ന് മോചനം കിട്ടും, അവര്‍ സംഘമായി പാട്ടു പാടിയും നൃത്തം ചെയ്തുമൊക്കെ പോളിംഗ് ബൂത്തില്‍ എത്താറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്ഥാനാര്‍ഥി ഒരാള്‍ മാത്രമുള്ളിടത്ത് വോട്ടര്‍മാര്‍ക്ക് നോട്ട ഓപ്ഷന്‍ ഉപയോഗിക്കാമെന്ന ഹര്‍ജിയിലെ വാദത്തോട് പ്രതികരിക്കവെ നോട്ട കൊണ്ട് വോട്ടിംഗ് ശതമാനമോ സ്ഥാനാര്‍ഥികളുടെ മേന്മയോ മെച്ചപ്പെട്ടിട്ടുണ്ടോയെന്ന് കോടതി ആരാഞ്ഞു. ഒരാള്‍ മാത്രം മത്സരിക്കുന്നിടത്ത് സ്ഥാനാര്‍ഥിക്ക് നോട്ടയേക്കാള്‍ കുറവ് വോട്ടാണ് കിട്ടുന്നതെങ്കില്‍ ആ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഹര്‍ജി വീണ്ടും പരിഗണിക്കാനായി മാറ്റി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'കേരള സ്‌റ്റോറി 2' റിലീസ് തടഞ്ഞ് ഹൈക്കോടതി  (38 minutes ago)

വേദിയിലിരുന്ന വിക്കി കൗശലിനെയും കരണ്‍ ജോഹറിനെയും ചിരിപ്പിച്ച് ബേസില്‍  (53 minutes ago)

വിജയ്‌രശ്മിക വിവാഹത്തിനായി വിദേശത്തു നിന്ന് സുരക്ഷാ ഏജന്‍സി  (1 hour ago)

ആരെയും ആശ്രയിക്കാന്‍ രഹ്നയ്ക്ക് ഇഷ്ടമില്ല; രഹ്നയ്ക്കും മക്കള്‍ക്കും ആരുടെയും മുന്നില്‍ കൈനീട്ടാതെ ജീവിക്കാനുള്ളത് ഒരുക്കിയാണ് നവാസ് തന്റെ യാത്ര അവസാനിപ്പിച്ചതെന്ന് നിയാസ് ബക്കര്‍  (1 hour ago)

സംസ്ഥാനത്ത് ചൂട് കൂടുന്നു:പൊതുജനങ്ങള്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് മുന്നറിയിപ്പ്  (1 hour ago)

എട്ടാം ക്ലാസ് സോഷ്യല്‍ സയന്‍സ് പാഠപുസ്തകം പിന്‍വലിച്ച് എന്‍സിഇആര്‍ടി  (1 hour ago)

ഇന്‍സ്റ്റഗ്രാമില്‍ പത്ത് കോടി ഫോളോവേഴ്‌സ്; ലോകത്തെ ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടരുന്ന രാഷ്ട്രീയ നേതാവ് നരേന്ദ്ര മോദി  (1 hour ago)

ജനങ്ങള്‍ വോട്ട് ചെയ്യുന്നുവെന്ന് ഉറപ്പ് വരുത്താന്‍ വോട്ട് ചെയ്യല്‍ നിര്‍ബന്ധമാക്കണമെന്ന് സുപ്രീംകോടതി  (1 hour ago)

മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു  (1 hour ago)

'ദൃശ്യം 3' ഏപ്രില്‍ 2 വരെ സസ്‌പെന്‍സ് നില്‍ക്കട്ടെയെന്ന് ശ്രീകാന്ത് മുരളി  (1 hour ago)

ഭീഷ്മര്‍ എന്ന ചിത്രത്തിന്റെ പ്രൗഢ ഗംഭീരമായ ഓഡിയോ ലോഞ്ച്  (1 hour ago)

ഹെയര്‍ എക്‌സ്‌റ്റെന്‍ഷന്‍ ആരോഗ്യത്തിന് ദോഷകരമാണോ?  (2 hours ago)

മന്ത്രി വീണ ജോര്‍ജിനെ വിമര്‍ശിച്ച് സംവിധായകന്‍ അഖില്‍ മാരാര്‍  (2 hours ago)

പരീക്ഷ പേടി മാറാന്‍ ഒന്‍പതാം ക്ലാസുകാരിയെ പൂജാരിയുടെ അടുത്ത് കൊണ്ടുവന്നു; കുട്ടിയ്ക്ക് ബാധ ഏറ്റിട്ടുണ്ടെന്ന് പറഞ്ഞ പൂജാരി ബാധ ഒഴിപ്പിക്കാനെന്ന വ്യാജേന പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കി  (3 hours ago)

എന്നും മികച്ച അഭിനേതാക്കള്‍ക്കൊപ്പം, നാടകം വളരട്ടെ: വീണ ജോര്‍ജിനെതിരെ ഒളിയമ്പുമായി ജോയ് മാത്യു  (3 hours ago)

Malayali Vartha Recommends