Widgets Magazine
27
Feb / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണാ ജോർജിന് മുൻ മേയർ ആര്യാ രാജേന്ദ്രന്റെ ഗതി വന്നുചേരുമോ എന്നറിയാൻ കാത്തിരിക്കുകയാണ് കേരളം...സ്വയം പരിഹാസ്യയായി തന്റെ രഷ്ട്രീയ ഭാവി ആര്യാ രാജേന്ദ്രനെ പോലെ ഇല്ലാതാക്കി..


മന്ത്രി വീണയുടെ ക്വട്ടേഷൻ? ആരോഗ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെഎസ്‌യു നേതാവിന്റെ വീടിന് നേരെ ബോംബേറ്..ബോംബെറിയുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്.. മാതാപിതാക്കൾ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്..


കിഴക്കിൻ്റെ റോമിൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട ബോം ജീസസ് ബസിലിക്ക...! മമ്മി സൂക്ഷിക്കുന്ന 'ദേവാലയം' എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ..?


നയപ്രഖ്യാപന പ്രസംഗങ്ങൾ കേന്ദ്രത്തെ വിമർശിക്കാൻ ആയുധമാക്കരുത് - ഗോവ ഗവർണർ അശോക് ഗജപതി രാജു


സിംബാബ്‌വെക്കെതിരെ ഇന്ത്യക്ക് ജയം... അടുത്ത മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ തോൽപ്പിച്ചാൽ ഇന്ത്യക്ക് സെമിയിലേക്ക് മുന്നേറാനാകും... 

മന്ത്രി വീണയുടെ ക്വട്ടേഷൻ? ആരോഗ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെഎസ്‌യു നേതാവിന്റെ വീടിന് നേരെ ബോംബേറ്..ബോംബെറിയുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്.. മാതാപിതാക്കൾ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്..

27 FEBRUARY 2026 12:35 PM IST
മലയാളി വാര്‍ത്ത

More Stories...

ഭൂതപ്രേത പിശാചുക്കളെ തനിക്ക് ഭയങ്കര പേടി; രാത്രിയിലെ ഇരുളിൽ ഏത് സമയവും എവിടെയും ഏത് പ്രേതവും ഭൂതവും പ്രത്യക്ഷപെടാമെന്ന ഭയം; തുറന്ന് പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ

വീണാ ജോർജിന് മുൻ മേയർ ആര്യാ രാജേന്ദ്രന്റെ ഗതി വന്നുചേരുമോ എന്നറിയാൻ കാത്തിരിക്കുകയാണ് കേരളം...സ്വയം പരിഹാസ്യയായി തന്റെ രഷ്ട്രീയ ഭാവി ആര്യാ രാജേന്ദ്രനെ പോലെ ഇല്ലാതാക്കി..

കെ. നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ കെ. മഞ്ജുഷ നൽകിയ ഹർജിയിൽ വിധി ഇന്ന്

കെ.എസ്.ആർ.ടി.സി. ബസുകളിൽ 'കെ.എൽ. 15' എന്നപേരിൽ കുടിവെള്ളം കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുമെന്ന് മന്ത്രി കെ.ബി. ഗണേഷ്‌കുമാർ...

സങ്കടക്കാഴ്ചയായി... കെഎസ്ആർടിസി ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം

പ്രതിഷേധം കൈവിട്ട കളിയായി മാറുന്നു. ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ കരിങ്കൊടി കാണിച്ച കെഎസ്‌യു നേതാവിന്റെ വീടിന് നേരെ ബോംബേറ്. ജില്ലാ സെക്രട്ടറി ബിഥുല്‍ ബാലന്റെ വടകരയിലെ വീട്ടില്‍ ആക്രമണം നടന്നത്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. വീട്ടുകാര്‍ കിടന്നുറങ്ങുമ്പോളാണ് ബോംബ് ആക്രമണമുണ്ടായത്. വധിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബോംബറിഞ്ഞതെന്നും പ്രദേശത്ത് കലാപം സൃഷ്ടിക്കാനാണ് ശ്രമമെന്നുമാണ് ആരോപണം. ബോംബെറിയുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് കൈമാറി.വടകര പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങിയിട്ടുണ്ട്. ബോംബേറ് ആണ് വീടിന് നേരെ ഉണ്ടായതെന്നാണ് എഫ്ഐആറില്‍ പറയുന്നത്.

 

വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. മന്ത്രിക്കെതിരെ കരിങ്കൊടി കാണിക്കുകയും പ്രതിഷേധത്തിനിടെ മന്ത്രിക്ക് പരിക്കേല്‍ക്കുകയും ചെയ്‌തെന്ന കേസില്‍ റിമാന്‍ഡിലാണ് ബിതുല്‍. മുഖംമറച്ചെത്തിയ രണ്ടുപേരാണ് വീടിനുനേരേ ആക്രമണം നടത്തിയതെന്നാണ് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാകുന്നത്. ഗേറ്റിന് മുന്നിലെത്തിയ ഇരുവരും കൈവശമുണ്ടായിരുന്ന ബോംബ് വീടിനുനേരേ എറിയുകയായിരുന്നു. ആക്രമണത്തിൽ വീടിന്റെ ജനൽച്ചില്ലുകളടക്കം തകർന്നു. വീടിന്‍റെ മുൻഭാഗങ്ങളിലും കേടുപാടുകളുണ്ടായി. ബിതുൽ ബാലന്‍റെ മാതാപിതാക്കൾ മാത്രമാണ് ബോംബേറിഞ്ഞ സമയം വീട്ടിൽ ഉണ്ടായിരുന്നത്.

ഇവർ കിടന്നുറങ്ങുന്ന റൂമിന് നേരെയാണ് ബോംബെറിഞ്ഞതെന്നും കൊലപ്പെടുത്തുകയെന്നലക്ഷ്യത്തോടെയാണ് അക്രമികൾ എത്തിയതെന്നും നാട്ടുകാർ പറഞ്ഞു.ശാന്തമായ അന്തരീക്ഷത്തിൽ ആളുകൾ ജീവിക്കുന്ന പ്രദേശത്ത് കലാപം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംഭവം നടന്നതെന്നും നാട്ടുകാർ പറഞ്ഞു. ജനങ്ങളും അപകട ഭീഷണിയിൽ ആണെന്ന് കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.ബിതുലിന് പുറമെ എം സി അതുല്‍, സി എച് മുബാസ്, മുഹമ്മദ് യാസീന്‍, അക്ഷയ് മാട്ടൂല്‍ എന്നിവരും റിമാന്‍ഡിലാണ്.

 

അതേസമയം, മന്ത്രിക്ക് പരിക്കേറ്റ സംഭവത്തില്‍ റിമാന്‍ഡില്‍ കഴിയുന്ന കെഎസ്യു പ്രവര്‍ത്തകര്‍ ജാമ്യം തേടി കോടതിയെ സമീപിക്കും.കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ ഇന്ന് ജാമ്യാപേക്ഷ നല്‍കാനാണ് തീരുമാനം. കെഎസ്യു പ്രവര്‍ത്തകര്‍ ആയുധം ഉപയോഗിച്ച് അക്രമിച്ചെന്നാണ് എഫ്‌ഐആറില്‍ ഉള്ളത്. 'കൊല്ലെടാ' എന്ന് അക്രോശിച്ചാണ് പ്രവര്‍ത്തകര്‍ എത്തിയതെന്നും മന്ത്രിക്ക് നേരെ ചാടി വീണ് കഴുത്തിന് അക്രമിക്കുകയായിരുന്നുവെന്നും എഫ്‌ഐആറില്‍ പറയുന്നുണ്ട്. മന്ത്രിയെ അക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച ഗണ്‍മാനെയും അക്രമിച്ചതായി എഫ്‌ഐആറില്‍ ഉണ്ട്. മന്ത്രിയുടെ ഗണ്‍മാന്‍ എം എസ് അഭിലാഷ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പെലീസ് കേസെടുത്തത്.അതേസമയം വീണാ ജോര്‍ജ് ആശുപത്രി വിട്ടു.

 

ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍നിന്നുംമന്ത്രിയെ ഡിസ്ചാര്‍ജ് ചെയ്തത്. കണ്ണൂരില്‍ നിന്ന് ഔദ്യോഗിക വാഹനത്തില്‍ റോഡ് മാര്‍ഗം മന്ത്രി തലസ്ഥാനത്തേക്ക് തിരിക്കുകയായിരുന്നു. തുടര്‍ ചികിത്സകള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ നടക്കും. രാത്രി ഓൺലൈനായി ചേർന്ന മെഡിക്കൽ ബോർഡ് യോഗത്തിലാണ് തീരുമാനം. 4 മണിയോടെ റോഡ് മാർഗം മന്ത്രിയും സംഘവും തിരുവനന്തപുരത്തേക്ക് തിരിച്ചു. സ്വന്തം വാഹനത്തിലാണ് യാത്ര തിരിച്ചത്. രാത്രിയോടെ മന്ത്രിയുടെ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടു. രക്തസമ്മർദ്ദം സാധാരണ നിലയിലേക്ക് വരുന്നതായും മെഡിക്കൽ ബോർഡ്‌ വിലയിരുത്തി.

ഈ സാഹചര്യത്തിലാണ് തിരുവനന്തപുരത്തേക്ക് മാറ്റുന്നത്.അതേസമയം, മന്ത്രിയുടെ മൊഴിയെടുക്കാൻ അന്വേഷണ സംഘം ഇന്ന് വീണ്ടും അനുമതി തേടും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെടിച്ചട്ടി കൊണ്ട് തലയ്ക്കടിച്ചാൽ രക്ഷാപ്രവർത്തനം; കരിങ്കൊടി കാണിച്ചാൽ വധശ്രമം; മുൻപ് തനിക്ക് മർദനമേറ്റപ്പോൾ പരിഹസിച്ചവർ എവിടെ? രൂക്ഷ പ്രതികരണവുമായി ഷാഫി പറമ്പിൽ എം.പി  (4 minutes ago)

ഭൂതപ്രേത പിശാചുക്കളെ തനിക്ക് ഭയങ്കര പേടി; രാത്രിയിലെ ഇരുളിൽ ഏത് സമയവും എവിടെയും ഏത് പ്രേതവും ഭൂതവും പ്രത്യക്ഷപെടാമെന്ന ഭയം; തുറന്ന് പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ  (13 minutes ago)

റിക്ടർ സ്കെയിലിൽ 4.7 തീവ്രത; നേപ്പാളിൽ ഭൂചലനം; നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല  (29 minutes ago)

മന്ത്രി കുറച്ചുദിവസം കൂടി അവിടെ തുടർന്നേക്കും  (34 minutes ago)

സിപിഎം നേതാവ് ചിന്ത ജെറോം ഉൾപ്പെടെ 55 പേർക്കെതിരെ കേസെടുത്ത് പോലീസ്; പ്രകോപനപരവും സ്ത്രീ വിരുദ്ധവുമായി മുദ്രാവാക്യം വിളിച്ചതിലാണ് കേസ്  (58 minutes ago)

കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് 2026-ന്റെ വിജ്ഞാപനമായി  (1 hour ago)

കെ. നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ കെ. മഞ്ജുഷ നൽകിയ ഹർജിയിൽ വിധി ഇന്ന്  (1 hour ago)

കെ.എസ്.ആർ.ടി.സി. ബസുകളിൽ 'കെ.എൽ. 15' എന്നപേരിൽ കുടിവെള്ളം കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുമെന്ന് മന്ത്രി  (1 hour ago)

സിസിടിവി ദൃശ്യങ്ങളിൽ എല്ലാം പതിഞ്ഞു  (1 hour ago)

മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെയും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി...  (1 hour ago)

റിക്ടർ സ്കെയിലിൽ 4.7 തീവ്രത രേഖപ്പെടുത്തി  (2 hours ago)

ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇന്നും നഷ്ടം...  (2 hours ago)

സമ്പൂർണ ചന്ദ്രഗ്രഹണം മാർച്ച് മൂന്നിന്....  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി യാക്കോബായ സഭയുടെ പരമാധ്യക്ഷൻ മാർ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയാർക്കീസ് ബാവ ഇന്ന് കൂട  (3 hours ago)

സൗദി അറേബ്യയിൽ ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends