Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

വീണാ ജോർജിന് മുൻ മേയർ ആര്യാ രാജേന്ദ്രന്റെ ഗതി വന്നുചേരുമോ എന്നറിയാൻ കാത്തിരിക്കുകയാണ് കേരളം...സ്വയം പരിഹാസ്യയായി തന്റെ രഷ്ട്രീയ ഭാവി ആര്യാ രാജേന്ദ്രനെ പോലെ ഇല്ലാതാക്കി..

27 FEBRUARY 2026 01:28 PM IST
മലയാളി വാര്‍ത്ത
ആരോഗ്യമന്ത്രി വീണാ ജോർജിന്  മുൻ മേയർ ആര്യാ രാജേന്ദ്രന്റെ  ഗതി വന്നുചേരുമോ എന്നറിയാൻ കാത്തിരിക്കുകയാണ് കേരളം.  കെ എസ് ആർ റ്റി സിയിലെ ദിവസവേതനക്കാരനായ ഡ്രൈവറോട് ഏറ്റുമുട്ടി വീരചരമമടഞ്ഞ ആര്യാ രാജേന്ദ്രന്റെ അതേ സിറ്റുവേഷനിലേക്കാണ് വീണാജോർജും എത്തിയത്. കെ എസ് യുക്കാർ ആയുധങ്ങളുമായെത്തി കഴുത്തിന് പരിക്കേപ്പിച്ചുവെന്ന് പറഞ്ഞ് നാടകം കളിച്ച  വീണാജോർജ് സ്വയം പരിഹാസ്യയായി തന്റെ രഷ്ട്രീയ ഭാവി ആര്യാ രാജേന്ദ്രനെ പോലെ ഇല്ലാതാക്കിയെന്ന്  പറഞ്ഞാൽ മതി. കണ്ണൂർ റയിൽവേ സ്റ്റേഷനിൽ നടത്തിയ നാടകമാണ് വീണാ ജോർജിന് വിനയായി മാറിയത്. കെ.കെ.ഷൈലജ ടീച്ചറിന് സീറ്റ് കൊടുക്കേണ്ടെന്ന് പറഞ്ഞ സി പി എം കണ്ണൂർ ജില്ലാ കമ്മറ്റിയുടെ തീരുമാനം വീണാജോർജിനും ബാധകമാകും എന്നാണ് ലഭിക്കുന്ന  സൂചനകൾ.     വീണക്ക് സീറ്റ് വേണ്ടെന്ന് പത്തനംതിട്ട ജില്ലാ കമ്മറ്റി തന്നെ ശുപാർശ ചെയ്യും. വീണയെ ഇക്കുറി മത്സരിപ്പിച്ചാൽ തോൽക്കുമെന്നാണ്  പൊതുജനം പറയുന്നത്. സഭയുടെ ഉറച്ച പിൻബലം ഉണ്ടെങ്കിലും ആറന്മുള സീറ്റ് മന്ത്രിക്ക് ബാലികേറാമലയാകും. സിപിഎമ്മിന്റെ കരട് സ്ഥാനാർഥിപട്ടികയിൽ  നിലവിൽ മന്ത്രിമാരായ വനിതകൾ ഒഴികെയുള്ള മിക്ക വനിതാ എംഎൽഎമാർക്ക് സീറ്റില്ലെന്നാണ് സൂചന. അതാത് ജില്ലാ സെക്രട്ടേറിയറ്റുകൾ ഇന്നലെ സംസ്ഥാന നേതൃത്വത്തിന് കൈമാറിയ പേരുകളിൽ കെ.കെ. ശൈലജ, യു. പ്രതിഭ, ദലീമ തുടങ്ങിയവർ ഉൾപ്പെട്ടിട്ടില്ല എന്നാണ് വിവരം. ആകെ 12 വനിതാ എംഎൽഎമാരാണ് പതിനഞ്ചാം നിയമസഭയിൽ എല്ലാ പാർട്ടികളിൽ നിന്നുമായി ഉണ്ടായിരുന്നത്. അതിൽ 8 പേരും സിപിഎം എംഎൽഎമാരാണ്.   അകാലത്തിൽ വിട വാങ്ങിയ കാനത്തിൽ ജമീലയെ ഒഴിച്ച് നിർത്തിയാൽ നിലവിലുള്ള വനിതാ സിപിഎം എംഎൽഎമാർ 7 പേരാണ്. അവരിൽ മന്ത്രിമാരായ വീണാ ജോർജ്, ആർ. ബിന്ദു, സംവരണ മണ്ഡലമായ കോങ്ങാട് നിന്നുള്ള ശാന്തകുമാരി എന്നിവർക്കൊഴികെ മറ്റു വനിതാ എംഎൽഎമാർക്കു ആദ്യ ഘട്ടത്തിൽ സീറ്റില്ല എന്നാണ് വിവരം. വീണാ ജോർജിന്റെ  കണ്ണൂർ നാടകത്തിന് മുമ്പാണ് ഈ തീരുമാനമുണ്ടായത്. എന്നാൽ മന്ത്രിയെ തല്ലുന്ന ദൃശ്യം തരുന്നയാൾക്ക് ഒരു പവൻ പ്രഖ്യാപിച്ച സാഹചര്യത്തിൽ വീണയുടെ സാധ്യത മങ്ങി. സ്ഥലത്തുണ്ടായിരുന്ന കൈരളിക്ക് പോലും ഇങ്ങനെ ഒരു ദൃശ്യം കിട്ടിയില്ല. മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരെ പരിഗണിക്കപ്പെടുന്ന കെ.കെ. ശൈലജയാണ് ഒഴിവാക്കപ്പെട്ട സ്ത്രീകളുടെ പട്ടികയിൽ ഒന്നാമത്. മട്ടന്നൂർ മണ്ഡലത്തിൽ നിന്നുള്ള ജനപ്രതിനിധി ആയ കെ. ‌കെ. ശൈലജയ്ക്കു പാർട്ടി സീറ്റ്‌ നിഷേധിച്ചതിന്റെ കാരണം വ്യക്തമല്ല.     ഇത്തവണ രണ്ടു ടേം വ്യവസ്ഥയിൽ പല എംഎൽഎമാർക്കും ഇളവ്കൊടുക്കാനാണ്തീരുമാനമെങ്കിലും ശൈലജയ്ക്കു നൽകേണ്ട എന്നാണ് പാർട്ടി തീരുമാനം. വിവാദങ്ങളും വിഭാഗീയതയുമാണ് പ്രതിഭയ്ക്കു സീറ്റ്‌ നിഷേധിക്കാൻ കാരണം. പാർട്ടി പ്രവർത്തകർക്കിടയിൽ പോലും പ്രതിഭയ്ക്കു സീറ്റ്‌ നൽകുന്നതിൽ അഭിപ്രായ വ്യത്യാസമുണ്ട്. തിരഞ്ഞെടുക്കപ്പെട്ട കാലം മുതലുണ്ടായ വിവാദങ്ങളും പ്രതിഭയെ പാർട്ടിക്ക് അനഭിമതയാക്കി. മുൻ എംപി സി.എസ്. സുജാത, യുവനേതാവ് ശിവപ്രസാദ് എന്നിവർ പട്ടികയിലുണ്ട്.ടേം വ്യവസ്ഥയിൽ മുഖ്യമന്ത്രി പിണറായി വിജയന് മാത്രം ഇളവ് നൽകിയാൽ മതിയെന്ന് സ്ഥാനാർഥി നിർണയം ചർച്ചചെയ്യാൻ ചേർന്ന കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റിൽ തീരുമാനം. ഇതോടെ രണ്ട് ടേം പൂർത്തിയാക്കിയ മുൻ മന്ത്രി കെ.കെ ശൈലജയ്ക്കും(മട്ടന്നൂർ) സ്പീക്കർ എ.എൻ ഷംസീറിനും(തലശ്ശേരി)     പകരം ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജിന്റെയും ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് കാരായി രാജന്റെയും പേരുകളാണ് ഈ രണ്ട് സീറ്റുകളിലേക്ക് ജില്ലാ സെക്രട്ടേറിയറ്റ് അംഗീകരിച്ച് സംസ്ഥാന കമ്മിറ്റിക്ക് കൈമാറാൻ തീരുമാനമായിരിക്കുന്നത്.തളിപ്പറമ്പിൽ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മത്സരിക്കാത്ത സാഹചര്യത്തിൽ അദ്ദേഹത്തിന്റെ ഭാര്യയും ആന്തൂർ നഗരസഭ മുൻ ചെയർപേഴ്‌സണുമായ പി.കെ ശ്യാമളയുടെ പേരാണ് പരിഗണിക്കുന്നത്. സെക്രട്ടേറിയറ്റ് യോഗത്തിൽ തളിപ്പറമ്പ് സീറ്റിലേക്ക് ശ്യാമളയുടെ പേരിൽ ചില എതിർപ്പുകൾ ഉന്നയിക്കപ്പെട്ടു. എന്നാൽ ഈ വിയോജിപ്പ് രേഖപ്പെടുത്തിയാണ് പേര് സംസ്ഥാന കമ്മിറ്റിക്ക് കൈമാറാൻ തീരുമാനിച്ചതെന്നാണ് സൂചന. മറ്റ് സിറ്റിങ് എംഎൽഎമാരായ എം.വിജിൻ(കല്യാശ്ശേരി),     കെ.വി സുമേഷ്(അഴീക്കോട്) ടി.ഐ മധുസൂദനൻ(പയ്യന്നൂർ) എന്നിവർ അതാതിടങ്ങളിൽ വീണ്ടും മത്സരിക്കും.പാർട്ടി ഫണ്ട് മുക്കിയെന്ന കുഞ്ഞിക്കൃഷ്ണന്റെ വെളിപ്പെടുത്തൽ പയ്യന്നൂരിൽ വൻ വിവാദമായെങ്കിലും മധുസൂദനന് രണ്ടാം ടേം നൽകാനാണ് ജില്ലാ സെക്രട്ടേറിയറ്റ് ശുപാർശ ചെയ്തിരിക്കുന്നത്. മധുസൂദനനെ മാറ്റി നിർത്തിയാൽ അത് പാർട്ടി ഫണ്ട് തട്ടിച്ചു എന്ന ആക്ഷേപം അംഗീകരിക്കുന്നതിന് തുല്യമാകും എന്നത് പരിഗണിച്ചാണ് പേര് അംഗീകരിച്ചത്. ജില്ലാ സെക്രട്ടേറിയറ്റിന്റെ ശുപാർശകളിൽ സംസ്ഥാന കമ്മിറ്റിയാണ് അന്തിമ തീരുമാനമെടുക്കുക.കെ.കെ ശൈലജയുടെ കാര്യത്തിൽ സംസ്ഥാന കമ്മിറ്റിയുടെ നിലപാട് നിർണായകമാകും. സമ്മർദം ശക്തമായാൽ അവസാന നിമിഷം തളിപ്പറമ്പിലേക്ക് അവരെ നിയോഗിക്കാനും സാധ്യതയുണ്ട്.   മത്സരിക്കുന്നെങ്കിൽ അത് മട്ടന്നൂരിൽ തന്നെയാണ് ആഗ്രഹിക്കുന്നതെന്ന് ശൈലജ നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം പേരാവൂരിൽ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫിനെതിരേ കരുത്തനെ ഇറക്കാനാണ് സിപിഎം ആലോചന. പ്രാദേശിക നേതാക്കൾക്കപ്പുറം ഒരു പൊതുസമ്മതനെ നിർത്തി കടുത്ത പോരാട്ടം നടത്തുകയാണ് പാർട്ടി ലക്ഷ്യമിടുന്നത്. ഇതെല്ലാം തീരുമാനിച്ചത് കണ്ണൂർ നാടകത്തിന് മുമ്പാണെന്ന് ഓർക്കണം. മന്ത്രി വീണാ ജോർജിന് മുഖ്യമന്ത്രിയുടെ പിന്തുണയുണ്ടായിരുന്നു എ ന്നതാണ് ഏറ്റവും വലിയ നേട്ടമായി കണക്കാക്കിയിരുന്നത്. എന്നാൽ കണ്ണൂരിലെ അപക്വമായ  നാടകത്തെ കുറിച്ച് മുഖ്യമന്ത്രിക്ക് വേണ്ടത്ര താത്പര്യമുണ്ടായിട്ടില്ലെന്നാണ് ലഭിക്കുന്ന സൂചനകൾ.  മന്ത്രിയെ തത്കാലം ഡിസ്ചാർജ് ചെയ്യേണ്ടന്ന തീരുമാനവും അങ്ങനെ ഉണ്ടായതാണെന്ന് മനസിലാക്കുന്നു.     വീണക്ക് നേരെയുണ്ടായ ആക്രമണത്തിനെതിരെ  നടത്തിയ പ്രതിഷേധത്തിൽ നിന്നും പാർട്ടി പിന്നാക്കംപോയതും ഈ സാഹചര്യത്തിലാണ്.ആരോഗ്യ മന്ത്രി വീണാ ജോർജിനു ചികിത്സ നൽകുന്നതു തുടരാനാണ്  മെഡിക്കൽ ബോർഡ് തീരുമാനിച്ചത്. കഴുത്തിലേറ്റ ക്ഷതത്തിന്റെ ഭാഗമായി വലതു കയ്യിലേക്കും തലയുടെ പിൻഭാഗത്തേക്കും പടരുന്ന വിധത്തിലുള്ള കടുത്ത വേദനയ്ക്ക് ഇപ്പോഴത്തെ ചികിത്സയിലൂടെ നേരിയ ആശ്വാസം ലഭിച്ചെന്നും മെഡിക്കൽ ബോർഡ് റിപ്പോർട്ടിൽ പറയുന്നു. ഉയർന്ന രക്ത സമ്മർദം നിയന്ത്രണ വിധേയമായിട്ടുണ്ട്. അടിയന്തര ശസ്ത്രക്രിയ ചെയ്യേണ്ട സാഹചര്യം ഇല്ല. നിരന്തര നിരീക്ഷണം ആവശ്യമുള്ളതിനാൽ ഐസിയുവിൽ തന്നെ ചികിത്സ തുടരാൻ തീരുമാനിച്ചു. എംആർഐ സ്കാൻ, എംആർ ആൻജിയോ ഗ്രാം ഇവയുടെ റിപ്പോർട്ടുകൾ ബോർഡ് വിലയിരുത്തി  
കെഎസ്‌യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോർജ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽവച്ച് ആക്രമിക്കപ്പെട്ടുവെന്നത് വെറും അഭിനയം മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. കെഎസ്‌യു പ്രവർത്തകർ മന്ത്രിയുടെ സമീപത്തുപോലും എത്തിയിട്ടില്ല. റെയിൽവേ പൊലീസ് നടത്തിയ അന്വേഷണത്തിൽ, അക്രമം നടന്നതിനു യാതൊരു തെളിവുമില്ലെന്ന് വ്യക്തമായിട്ടുണ്ട്. മന്ത്രിയുടെ കയ്യിലുണ്ടെന്ന് പറയുന്ന പരുക്ക് രണ്ട് ദിവസം മുമ്പുള്ള വിവിധ പരിപാടികളുടെ ചിത്രങ്ങളിലും കാണാം. സംഭവത്തിനു ദൃക്സാക്ഷിയല്ലാത്ത സ്പീക്കർ ഇത്തരമൊരു ഗൂഢാലോചനയിൽ പങ്കാളിയാകാൻ പാടില്ലായിരുന്നെന്നും സതീശൻ പറഞ്ഞു. മന്ത്രിയെ ആക്രമിക്കുന്നതിന്റെ തെളിവ് ഹാജരാക്കിയാൽ ഒരു പവൻ സ്വർണം സമ്മാനം നൽകുമെന്ന് യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി പ്രഖ്യാപിച്ചിട്ടുമുണ്ട്. എംആർഐ റിപ്പോർട്ട് പ്രകാരം, മന്ത്രിയുടെ കഴുത്തിലെ കശേരുക്കൾക്കിടയിലുള്ള ഡിസ്കുകൾ രണ്ടിടങ്ങളിൽ നാഡീ മൂലാഗ്രങ്ങളിൽ അമർന്നുള്ള സമ്മർദം കാരണമാണ് കടുത്ത വേദന അനുഭവപ്പെടുന്നതെന്ന് മെഡിക്കൽ ബോർഡ് റിപ്പോർട്ടിൽ പറയുന്നു.     നിലവിലെ ശാരീരികാവസ്ഥയിൽ യാത്ര അനുവദനീയമല്ലാത്തതിനാൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐസിയുവിൽ തന്നെ ചികിത്സ തുടരാനാണ് തീരുമാനമെന്നും റിപ്പോർട്ടിൽ പറയുന്നു. മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. കെ. സുദീപ് ചെയർമാനായുള്ള മെഡിക്കൽ ബോർഡിന്റെയാണ് തീരുമാനം. സൂപ്രണ്ട് ഉൾപ്പെടെ 13 പേരാണ് മെഡിക്കൽ ബോർഡിലുള്ളത്. അതേസമയം, കഴുത്തിലെ ക്ഷതം പല രീതിയിൽ വരാമെന്ന് ഡോ. കെ. സുദീപ്  പറഞ്ഞു. മർദനം, പിടിച്ചു തള്ളൽ, കഴുത്ത് പെട്ടെന്നു തിരിക്കൽ തുടങ്ങിയവയൊക്കെ കാരണമാകാം. എങ്ങനെയാണ് ക്ഷതം സംഭവിച്ചതെന്ന് അന്വേഷിച്ച് കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.
കൊല്ലെടാ എന്ന് ആക്രോശിച്ചുകൊണ്ട് കെഎസ്‌യു പ്രവർത്തകർ മന്ത്രി വീണാ ജോർജിനു നേരെ ചാടിവീണുവെന്ന് എഫ്ഐആർ  പറയുന്നു. കണ്ണൂർ റെയിൽവേ സ്റ്റേഷൻ പൊലീസാണ്, മന്ത്രിയുടെ സുരക്ഷാ ജീവനക്കാരൻ കൊല്ലം കൊട്ടാരക്കര താമരക്കാടി അനീഷ് ഭവനിൽ എം.എസ്. അഭിലാഷിന്റെ പരാതിയിൽ കേസെടുത്തത്.

  കെഎസ്‌യു പ്രവർത്തകർക്കെതിരെ എടുത്തത് കള്ളക്കേസാണെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു. മന്ത്രിയെ ആക്രമിച്ചിട്ടുണ്ടെങ്കിൽ അതിന്റെ ഒരു ദൃശ്യമെങ്കിലും പുറത്തുവിടാൻ തയാറാകണം. മന്ത്രിക്ക് എന്ത് പരുക്കാണെന്ന് കാണിക്കണം. കയ്യിലുണ്ടായിരുന്ന പരുക്ക് നേരത്തെ ഉള്ളതാണ്. ചെടിച്ചട്ടികൊണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ തല  തല്ലിപ്പൊട്ടിച്ചതിനെ രക്ഷാപ്രവർത്തനം എന്നാണ് മുഖ്യമന്ത്രി വിശേഷിപ്പിച്ചതെന്നും സണ്ണി ജോസഫ് പറഞ്ഞു.
കണ്ണൂര്‍ റെയിൽവെ സ്റ്റേഷനിൽ ‌മന്ത്രി വീണാ ജോര്‍ജിനുനേരെ നടന്നത് ഗുണ്ടായിസമാണെന്നും ആസൂത്രിത ഗൂഢാലോചനയുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആരോപിച്ചു. മന്ത്രിക്ക് അരികിലേക്ക് കെഎസ്‍യു പ്രവര്‍ത്തകര്‍ എത്തിയില്ലെന്നാണ് ഇപ്പോള്‍ പറയുന്നത്. വി.ഡി. സതീശന്‍റെ നുണയാത്രയുടെ പുതിയ നുണയാണിത്. സംഭവിച്ചത് കേരളം മുഴുവൻ കണ്ടതാണ്.     കേരളത്തിലെ ആരോഗ്യമേഖല ലോകോത്തരമാണ്. അത് തകർക്കാൻ ശ്രമിച്ചതിന്‍റെ ഭാഗമായാണ് ഈ ഗുണ്ടായിസം. സ്വകാര്യ ആശുപത്രി ലോബിക്ക് വേണ്ടിയാണ് സർക്കാർ ആശുപത്രികൾക്ക് എതിരായ പ്രചരണം നടത്തുന്നത്. ചില സംഭവങ്ങളെ പാർവ്വതീകരിക്കുകയാണ്. ഇത് കനഗോലു സിദ്ധാന്തമാണ്. അതിനെ ജനം തിരിച്ചറിയും. വീണാ ജോർജിന്‍റെ വീട്ടിൽ യൂത്ത് കോൺഗ്രസ് റീത്ത് വച്ചു. ഇതേ വിഭാഗമാണ് ഇന്നലെയും മന്ത്രിയെ ആക്രമിച്ചത്. ബോധപൂർവമുള്ള കടന്നാക്രമണം നടത്താനാണ് ശ്രമം. നുണ പറഞ്ഞ് രക്ഷപെടാനാണ് ഇപ്പോൾ ശ്രമം. സതീശനും അനുയായികളും നുണപറയാൻ ഒന്നാമതാണ്. അവർ പ്രതിഷേധം തുടരട്ടെയെന്നും ജനാധിപത്യ സമൂഹത്തിൽ അതിന് അവകാശം ഉണ്ടെന്നും എന്നാൽ, ഇത്തരം അക്രമം വച്ചുപൊറുപ്പിക്കാനാകില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. 

  ആരോ​ഗ്യമന്ത്രി വീണാ ജോർജിന് ആക്രമണമേറ്റ സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പ്രത്യേക സുരക്ഷ ഏർപ്പെടുത്തി. പത്ത് പേരടങ്ങുന്ന ക്യൂആർടി സംഘം പ്രതിപക്ഷ നേതാവിനെ അനുഗമിക്കും. അതാത് ഡിവൈഎസ്പിമാർക്ക് സുരക്ഷ ചുമതല നൽകും. പരിപാടി നടക്കുന്ന പ്രദേശങ്ങളിൽ കൂടുതൽ പൊലീസുകാരെ വിന്യസിക്കും. പുതുയുഗയാത്ര ഇന്ന് ആലപ്പുഴ ജില്ലയിലെ 6 മണ്ഡലങ്ങളിലാണ് നടക്കുക. മന്ത്രി വീണാ ജോർജിനെ കയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങൾ പൊലീസിനു കിട്ടിയില്ല. റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ ആർപിഎഫ് പരിശോധിച്ചെങ്കിലും മന്ത്രിയെ പ്രതിഷേധക്കാർ മർദിക്കുന്ന ദൃശ്യങ്ങൾ ഇതിലില്ല. മന്ത്രിയ്ക്ക് എതിരായ ആക്രമണത്തിനു പിന്നാലെ ഇന്നലെ രാത്രി കണ്ണൂർ കോടിയേരിയിൽ കോൺഗ്രസ് ഓഫിസിന് അജ്ഞാതർ തീയിട്ടു. അര്‍ധരാത്രിയോടെയാണ് സംഭവം. കല്ലിൽത്താഴയിലുള്ള പാറാൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫിസിനാണ് തീയിട്ടത്. ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തീയണച്ചു. പിന്നിൽ സിപിഎം ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.   സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കോൺഗ്രസിന്റെ കൊടിമരങ്ങളും ഫ്ലക്സ് ബോർഡുകളും സിപിഎം നശിപ്പിക്കുന്നത് തുടരുകയാണ്.വീണാ ജോർജിനു പരുക്കേറ്റ സംഭവത്തിൽ അഞ്ച് കെഎസ്‌യു പ്രവർത്തകരെ റിമാൻഡ് ചെയ്തു. വൈദ്യ പരിശോധനയ്ക്ക് ശേഷം രാത്രിയോടെയാണ് ഇവരെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയത്. കെഎസ്‌യു ജില്ലാ പ്രസിഡന്റ് എം.സി. അതുൽ, അഹമ്മദ് യാസീൻ, സി.എച്ച്. മുബാസ്, വി.വി. അക്ഷയ്, ബിതുൽ ബാലൻ എന്നിവരെയാണ് റിമാൻഡ് ചെയ്തത്. ‘കൊല്ലെടാ’ എന്ന് ആക്രോശിച്ച് ആയുധംകൊണ്ട് മന്ത്രിയുടെ കഴുത്തിൽ പരുക്കേൽപ്പിച്ചു എന്നാണ് കെഎസ്‌യു പ്രവർത്തകർക്ക് എതിരായ കേസ്. കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റ് ചെയ്ത ഇവരെ റെയിൽവേ പൊലീസിനു കൈമാറുകയായിരുന്നു. എകെജി ആശുപത്രിക്ക് മുന്നിൽ വച്ച് കരിങ്കൊടി കാണിച്ച ആറ് യൂത്ത് ലീഗ് പ്രവർത്തകരെയും റിമാൻഡ് ചെയ്തു. മന്ത്രി വീണാ ജോർജിന്‍റെ വാഹനത്തിനു മുന്നിലെ ഫ്ലാഗ് പോസ്റ്റ് നശിപ്പിച്ചത് ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്.     യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് കെ.കെ. ഷിനാജ്, ട്രഷറർ ഷബീർ എടയന്നൂർ, സെക്രട്ടറി അഷ്കർ കണ്ണാടിപറമ്പ, ജാബിർ, നിസാം, നിഹാൽ ഇരിക്കൂർ എന്നിവരാണ് റിമാൻഡിലായത്. ഒന്നാം പ്ലാറ്റ്ഫോമിനു പുറത്ത് ബിജെപി പ്രവർത്തകരാണ് മന്ത്രിക്കെതിരെ ആദ്യം പ്രതിഷേധിച്ചത്. അതിന് ശേഷം മന്ത്രി പ്ലാറ്റ്ഫോമിൽ എത്തിയപ്പോഴാണ് കെഎസ്‌യു പ്രവർത്തകർ പ്രതിഷേധവുമായി ചാടിവീണത്. അഞ്ചോളം പ്രവർത്തകരാണ് മന്ത്രിക്കെതിരെ പ്രതിഷേധിച്ചത്. ഇവരെ പൊലീസ് തടയാൻ ശ്രമിക്കുന്നതിനിടെ ഉന്തും തള്ളുമുണ്ടായി. ഇതിനിടെ മന്ത്രി പ്രതിഷേധക്കാരോടും പൊലീസിനോടും കയർക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ‘എന്താ എനിക്ക് നടക്കാൻ പറ്റില്ലേ, ഭീരുക്കൾ അവരോട് ഒന്നുകൂടി വരാൻ പറയൂ’ എന്ന് മന്ത്രി പറയുന്നുണ്ട്.     പ്രതിഷേധക്കാരെ മാറ്റിയ ശേഷം കടന്നുപോയ മന്ത്രി ഇവിടെയുണ്ടായിരുന്ന സ്പീക്കർ എ.എൻ. ഷംസീറിനെ കണ്ടു. തുടർന്നാണ് തനിക്ക് പരുക്കേറ്റുവെന്ന് മന്ത്രി വെളിപ്പെടുത്തിയത്. സ്പീക്കറുടെ നിർദേശ പ്രകാരം ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ബുധനാഴ്ച  രാത്രി 10 മണിയോടെയാണ് മന്ത്രിയെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഏതായാലും മന്ത്രി കുറച്ചുദിവസം കൂടി അവിടെ  തുടർന്നേക്കും. ഇല്ലെങ്കിൽ ചിലപ്പോൾ കോടതി ഇടപെടും.  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (4 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (5 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (5 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (5 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (5 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (6 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (6 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (6 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (6 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (6 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (6 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (9 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (10 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (11 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (11 hours ago)

Malayali Vartha Recommends