Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

ഗുരുതരമായ ഡാറ്റാ ചോര്‍ച്ച ആരോപണങ്ങളുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല..ആരോപണങ്ങളെ ശരിവെക്കുന്ന നിര്‍ണ്ണായക രേഖകളും ചെന്നിത്തല പുറത്തുവിട്ടു...

27 FEBRUARY 2026 04:09 PM IST
മലയാളി വാര്‍ത്ത

സംസ്ഥാന സര്‍ക്കാരിനെതിരെ ഗുരുതരമായ ഡാറ്റാ ചോര്‍ച്ച ആരോപണങ്ങളുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല വീണ്ടും രംഗത്ത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ ചോര്‍ന്നതിന് പിന്നാലെ, സംസ്ഥാനത്തെ ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങളും സര്‍ക്കാര്‍ സ്വകാര്യ ഏജന്‍സികള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നാണ് ചെന്നിത്തലയുടെ പുതിയ വെളിപ്പെടുത്തല്‍. ഇത് ഡിജിറ്റല്‍ വ്യക്തിഗത ഡാറ്റാ സംരക്ഷണ നിയമത്തിന്റെ നഗ്‌നമായ ലംഘനമാണെന്ന് അദ്ദേഹം ആരോപിച്ചു.ആരോപണങ്ങളെ ശരിവെക്കുന്ന നിര്‍ണ്ണായക രേഖകളും ചെന്നിത്തല പുറത്തുവിട്ടു.

പെന്‍ഷന്‍ ഗുണഭോക്താക്കളുടെ വിവരങ്ങള്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി സാംബശിവ റാവു, മിഷന്‍ ഡയറക്ടര്‍ക്ക് അയച്ച കത്താണ് ഇതില്‍ പ്രധാനം. മുഖ്യമന്ത്രിയുടെ 'ബിസിനസ് വാട്സാപ്പ്' അക്കൗണ്ടിലൂടെ പെന്‍ഷന്‍കാര്‍ക്ക് ബള്‍ക്ക് മെസേജുകള്‍ അയക്കാന്‍ മുംബൈ ആസ്ഥാനമായുള്ള സ്വകാര്യ ഐടി ഏജന്‍സിയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇതിനായി ലക്ഷക്കണക്കിന് ആളുകളുടെ സ്വകാര്യ വിവരങ്ങള്‍ കൈമാറിയെന്നാണ് ആരോപണം.നിയമവിരുദ്ധ ശേഖരണം നടന്നുവെന്നാണ് ആരോപണം. വ്യക്തികളുടെ പേര്, ഫോണ്‍ നമ്പര്‍, ജില്ല, വാര്‍ഡ് എന്നിങ്ങനെയുള്ള അതീവ രഹസ്യമായ വിവരങ്ങളാണ് സര്‍ക്കാര്‍ നിയമവിരുദ്ധമായി സ്വകാര്യ കമ്പനിക്ക് നല്‍കിയത്.

 

ഫെബ്രുവരി 19, 20 തീയതികളിലായി ഏകദേശം ഒരു കോടിയോളം ആളുകള്‍ക്കാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഇത്തരത്തില്‍ സന്ദേശങ്ങള്‍ അയച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, വോട്ടര്‍മാരെ സ്വാധീനിക്കാന്‍ സര്‍ക്കാര്‍ സംവിധാനത്തെ ദുരുപയോഗം ചെയ്യുകയാണ്. സര്‍ക്കാര്‍ സേവനങ്ങളുടെ നടത്തിപ്പിനായി 19 സ്വകാര്യ ഐടി സ്ഥാപനങ്ങളെ എംപാനല്‍ ചെയ്യാന്‍ ഉത്തരവിട്ടുള്ള രേഖകളും അദ്ദേഹം പുറത്തുവിട്ടു.'ജനങ്ങളുടെ സ്വകാര്യത സംരക്ഷിക്കേണ്ട സര്‍ക്കാര്‍ തന്നെ അത് ലേലത്തിന് വെച്ചിരിക്കുകയാണ്.

സ്പ്രിംക്ലര്‍ വിവാദത്തിന് സമാനമായ മറ്റൊരു വലിയ ഡാറ്റാ കൊള്ളയാണിത്. ഇതിന് മുഖ്യമന്ത്രി മറുപടി പറയണമെന്നാണ് രമേശ് ചെന്നിത്തല പറയുന്നത്. തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, സര്‍ക്കാര്‍ സേവനങ്ങളുടെ മറവില്‍ വോട്ടര്‍മാരുടെ വിവരങ്ങള്‍ ശേഖരിക്കാനും അവ സ്വകാര്യ ഏജന്‍സികള്‍ക്ക് കൈമാറാനുമുള്ള നീക്കം വലിയ രാഷ്ട്രീയ വിവാദത്തിലേക്ക് കൊണ്ടു പോകാനാണ് ചെന്നിത്തലയുടെ ആവശ്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (4 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (5 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (5 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (5 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (5 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (6 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (6 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (6 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (6 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (6 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (6 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (9 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (10 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (11 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (11 hours ago)

Malayali Vartha Recommends