Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാകുന്നില്ല; സമരം കൂടുതൽ ശക്തമാക്കാൻ കെ.ജി.എം.സി.ടി.എ

27 FEBRUARY 2026 07:20 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കുന്നതിൽ സർക്കാർ കാണിക്കുന്ന തികഞ്ഞ നിസ്സംഗതയിൽ പ്രതിഷേധിച്ച് സമരം കൂടുതൽ ശക്തമാക്കാൻ കെ.ജി.എം.സി.ടി.എ തീരുമാനിച്ചു. സമരത്തിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളേജുകളിലും പ്രതിഷേധ യോഗങ്ങൾ സംഘടിപ്പിച്ചു.

നിലവിൽ സംഘടന നടത്തുന്ന നിരാഹാര സമരം 32-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഒപി ബഹിഷ്കരണവും, അക്കാദമിക് ബഹിഷ്കരണവും പതിനൊന്നാം ദിവസവും, അടിയന്തിരമല്ലാത്ത ശസ്ത്രക്രിയകളുടെ ബഹിഷ്കരണം എട്ടാം ദിവസവും പിന്നിടുന്നു.

പ്രശ്നപരിഹാരത്തിനായി ധനമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുമെന്ന് അറിയിച്ചിരുന്ന ചർച്ചകളിൽ നിന്ന് അധികൃതർ പിന്നോട്ടുപോയത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. സമരം ഒത്തുതീർപ്പാക്കാനുള്ള യാതൊരു വിധ നടപടികളും അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ല എന്നുള്ളത് ആരോഗ്യ മേഖലയോടും മെഡിക്കൽ വിദ്യാഭ്യാസ മേഖലയോടും സർക്കാർ പുലർത്തുന്ന നിഷേധാത്മക നിലപാടിൻ്റെ നേരുദാഹരണം മാത്രമാണ്. ഫെബ്രുവരി 13-ന് നിയമോപദേശം ലഭിച്ചിട്ടും ഇതുവരെ ധനകാര്യ വകുപ്പ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈകൊണ്ടിട്ടില്ല.

മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരവും ഉന്നയിക്കുന്ന ആവശ്യങ്ങളും ന്യായമാണ് എന്ന് അംഗീകരിക്കുമ്പോഴും, അത് പരിഹരിക്കാൻ നിർവാഹമില്ല എന്ന നിലപാട് അംഗീകരിക്കാൻ സംഘടനക്ക് കഴിയില്ല.

സമരം, മെഡിക്കൽ കോളേജുകളിലെ ഒപി, ഐപി സേവനങ്ങളെയും, ശസ്ത്രക്രിയകളെയും വിദ്യാർത്ഥികളുടെ പഠനത്തെയും കാര്യമായി ബാധിച്ചിട്ടുണ്ട്. രോഗികൾക്കും വിദ്യാർത്ഥികൾക്കും നേരിടുന്ന ബുദ്ധിമുട്ടുകൾ സർക്കാർ കണ്ടില്ലെന്ന് നടിക്കുകയാണ്.സർക്കാർ നിസ്സംഗത തുടരുന്ന സാഹചര്യത്തിൽ സമരം ശക്തമാക്കുകയല്ലാതെ സംഘടനക്ക് മുൻപിൽ മറ്റ് മാർഗങ്ങളില്ല.

മെഡിക്കൽ കോളേജ് അധ്യപകരുടെ പ്രശ്നങ്ങളും സേവന വേതന വ്യവസ്ഥകളിലെ അനീതിയെയും കുറിച്ച് വ്യക്തമായി അറിയാവുന്ന മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ പ്രശ്നപരിഹാരത്തിന് മുൻകൈയ്യെടുക്കുന്നതിന് പകരം സമരം അടിച്ചമർത്തുന്നതിൻ്റെ ഭാഗമായി പ്രിൻസിപ്പൾമാരെയും വകുപ്പുമേധാവികളെയും ഡോക്ടർമാരെയും തേജോവധം ചെയ്യുകയും സമ്മർദ്ദത്തിൽ ആക്കുകയും ചെയ്യുന്നതിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച (2/3/2026) DME ഓഫീസിലേക്ക് മാർച്ച് നടത്താനും സംഘടന തീരുമാനിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (6 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (6 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (6 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (6 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (7 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (7 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (7 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (7 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (7 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (7 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (7 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (11 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (11 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (12 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (12 hours ago)

Malayali Vartha Recommends